മുഖ്യമന്ത്രിക്ക് ലെയ്‌സണ്‍ ഓഫീസര്‍... സംസ്ഥാന സര്‍ക്കാര്‍ കക്ഷിയായുള്ള കേസുകളുടെ മേല്‍നോട്ടത്തിനാണ് പുതിയ നിയമനം, നിയമന നടപടി തികഞ്ഞ ധൂര്‍ത്തും അനാസ്ഥയുമാണെന്ന് രമേശ് ചെന്നിത്തല

സംസ്ഥാനം കനത്ത പ്രളയദുരിതം നേരിടുന്നതിനിടെ മുഖ്യമന്ത്രിക്ക് സ്‌പെഷ്യല്‍ ലെയ്‌സണ്‍ ഒഫീസറെ നിയമിച്ച് സര്‍ക്കാര്‍. നിലവില്‍ മുഖ്യമന്ത്രിക്കുള്ള ഉപദേശകര്‍ക്ക് പുറമെയാണ് സ്‌പെഷ്യല്‍ ലെയ്‌സണ്‍ ഓഫീസറെ സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ കക്ഷിയായുള്ള കേസുകളുടെ മേല്‍നോട്ടത്തിനാണ് പുതിയ നിയമനം. കൊച്ചി കടവന്ത്ര സ്വദേശിയായ മുതിര്‍ന്ന അഭിഭാഷകനായ എ. വേലപ്പന്‍ നായരെയാണ് നിയമിച്ചത്.
1.10 ലക്ഷം രൂപയാണ് ഇദ്ദേഹത്തിന്റെ ശമ്ബളം. നിയമനം രണ്ടാഴ്ച മുമ്പ് മന്ത്രിസഭ തീരുമാനിച്ചതാണെങ്കിലും ഇപ്പോഴാണ് ഉത്തരവിറങ്ങിയത്. എന്നാല്‍ ഹൈക്കോടതിയിലെ കേസുകളുടെ ഏകോപനത്തിനെന്ന പേരില്‍ ലക്ഷങ്ങള്‍ ശമ്പളം നിശ്ചയിച്ച് സ്‌പെഷല്‍ ലെയ്‌സണ്‍ ഓഫീസറെ നിയമിച്ച സര്‍ക്കാരിന്റെ നടപടി തികഞ്ഞ ധൂര്‍ത്തും അനാസ്ഥയുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
സംസ്ഥാനം വീണ്ടും വലിയ പ്രളയക്കെടുതിയുടെ നടുവിലാണ്. കഴിഞ്ഞ പ്രളയത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്ബത്തിക സഹായം പോലും ദുരന്തബാധിതരില്‍ പലര്‍ക്കും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഡ്വക്കേറ്റ് ജനറലും നൂറിലേറെ സര്‍ക്കാര്‍ അഭിഭാഷകരും ഉള്ളപ്പോഴാണ് സ്‌പെഷ്യല്‍ ലെയ്‌സണ്‍ ഓഫീസറായി എ.വേലപ്പന്‍ നായരെ നിയമിച്ചത്.
https://www.facebook.com/Malayalivartha

























