ജമ്മുകശ്‌മീരിലെ മാറ്റങ്ങൾ ജനങ്ങൾക്ക് ഗുണം ചെയ്യും; രാജ്യത്തിന്റെ വളര്‍ച്ചയില്‍ രാഷ്ട്രപിതാവിന്റെ വീക്ഷണം സ്വാധീനിച്ചിട്ടുണ്ട്; വരാനിരിക്കുന്ന അഞ്ച് വര്‍ഷത്തെക്കുറിച്ച് വലിയ പ്രതീക്ഷയാണുള്ളത്; സ്വാതന്ത്രദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി

ജമ്മു കശ്മീരിലെ പ്രത്യേക പദവി റദ്ദാക്കിയത് ജനങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. 73ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് . രാഷ്‌ട്രപതി പ്രതികരിച്ചത്. രാജ്യം സ്വപ്‍നം കാണുന്നത് വേഗത്തിലുള്ള വികസനവും സുതാര്യമായ ഭരണവുമാണെന്ന് അദ്ദേഹം പറഞ്ഞു.
ജമ്മുകാശ്‌മീരിലും ലഡാക്കിലും കൊണ്ടുവന്ന മാറ്റങ്ങൾ മേഖലയിൽ ഒരുപാട് പ്രയോജനം ചെയ്യുമെന്നുറപ്പാണ്. ഇതിലൂടെ മറ്റ് പൗരന്മാര്‍ക്ക് കിട്ടുന്ന തുല്യാവകാശം കാശ്മീരികള്‍ക്കും ലഭിക്കുമെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് വ്യക്തമാക്കി.വിദ്യാഭ്യാസത്തിനുള്ള അവകാശം, വിവരാവകാശം, ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം, മുത്തലാഖ് നിരോധന നിയമം തുടങ്ങി മറ്റു സംസ്ഥാനങ്ങളിലുള്ളവരുടേതിന് സമാനമായ അവകാശങ്ങളും അംഗീകാരങ്ങളും ലഭ്യമാകും. പതിനേഴാം ലോക്‌സഭയുടെ ആദ്യസമ്മേളനം ദീർഘവും ഫലപ്രദവുമായിരുന്നു. ക്രിയാത്മക ചർച്ചകളിലൂടെയും രാഷ്ട്രീയ പാർട്ടികളുടെ സഹകരണത്തോടെയും നിരവധി സുപ്രധാന ബില്ലുകളാണ് പാസാക്കിയത്. വരാനിരിക്കുന്ന അഞ്ച് വര്‍ഷത്തെക്കുറിച്ച് വലിയ പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.രാജ്യത്തിന്റെ വളര്‍ച്ചയില്‍ രാഷ്ട്രപിതാവിന്റെ വീക്ഷണം സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha























