പീച്ചി ഡാമിന്റെ ഷട്ടറുകൾ ഉയർത്തി ; ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടര്‍

നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തില്‍ പീച്ചി ഡാമിന്റെ ഷട്ടറുകള്‍ ഉയർത്തി. ഡാമിന്റെ രണ്ട് ഷട്ടറുകളാണ് ഉയർത്തിയിരിക്കുന്നത്. മുന്‍കരുതല്‍ എന്ന നിലയിലാണ് ഡാമില്‍ നിന്ന് അധികജലം പുറത്തേക്ക് വിടുന്നത്.നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ മാത്രമാണ് ചെറിയ തോതില്‍ അധികജലം പുറത്തേക്ക് വിടുന്നതെന്നും ആശങ്ക തീരെ വേണ്ടെന്നും ജില്ലാ കലക്ടര്‍ എസ് ഷാനവാസ് അറിയിച്ചു.
https://www.facebook.com/Malayalivartha
























