സംസ്ഥാനസർക്കാരിന് കേരള ലോട്ടറി ഭാഗ്യദേവത; കൈപ്പറ്റാത്ത ലോട്ടറി സമ്മാനങ്ങള്‍; കേരള സര്‍ക്കാരിന് ലഭിച്ചത് 221 കോടി രൂപ; കണക്കുകൾ ലഭിച്ചത് വിവരാവകാശനിയമപ്രകാരം

സംസ്ഥാനസർക്കാരിന്റെ കേരള ലോട്ടറി ഭാഗ്യക്കുറിയില്‍ സമ്മാനം അടിച്ചിട്ടും അത് അവകാശപ്പെടാത്ത ഇനത്തിൽ കഴിഞ്ഞ സാമ്പത്തികവർഷം സർക്കാരിന് ലഭിച്ചത് 220.99 കോടി രൂപ.2017-18 ല്‍ ഇത് 151 കോടി 3 ലക്ഷമായിരുന്നു.വർഷംതോറും ഈ തുക വർധിക്കുന്നുണ്ടെന്നാണ് കണക്ക്.
കഴിഞ്ഞ വര്‍ഷം കേരള ലോട്ടറിയില്‍ നിന്ന് സര്‍ക്കാര്‍ നേടിയ അറ്റാദായം 1695.5 കോടി രൂപയാണ്. സമ്മാനം ഏജന്റുമാരുടെ കമ്മിഷന്‍ എന്നിവ നല്‍കിക്കഴിഞ്ഞാണിത്.
സംസ്ഥാന ലോട്ടറി ആരംഭിച്ച 1967-68 കാലഘട്ടത്തില്‍ 14 ലക്ഷം രൂപ മാത്രമായിരുന്നു അറ്റാദായം.2014-15 മുതലാണ് അറ്റാദായം കുതിച്ചുകയറിയത്. ആ വർഷം ടിക്കറ്റിന്റെ വിലകൂട്ടിയതും അച്ചടിക്കുന്നവയുടെ എണ്ണംകൂട്ടിയതുമാണ് കാരണം.
ടിക്കറ്റ് നഷ്ടപ്പെട്ടവർ, സമ്മാനം കിട്ടിയ വിവരം അറിയാത്തവർ തുടങ്ങിയവരുടെ ‘ഭാഗ്യ’മാണ് ഖജനാവിന് മുതൽക്കൂട്ടാവുന്നത്. സർക്കാർ വെളിപ്പെടുത്താൻ വിസമ്മതിക്കുന്ന ഈ കണക്കുകൾ വിവരാവകാശനിയമപ്രകാരം ലഭിച്ചതാണ്. അഞ്ചുവർഷംമുമ്പ് (2013-14 സാമ്പത്തികവർഷത്തിൽ) ഇത് 73.43 കോടി രൂപയായിരുന്നു. ഈ സാമ്പത്തികവർഷത്തെ കണക്ക് ലഭ്യമായിട്ടില്ല.
അവകാശിയെത്താത്ത സമ്മാനങ്ങളിൽനിന്നുമാത്രം സംസ്ഥാന ലോട്ടറിവകുപ്പിന് കിട്ടുന്ന തുക
സാമ്പത്തികവർഷം തുക
2018-19 220 കോടി 99 ലക്ഷം
2017-18 151 കോടി 3 ലക്ഷം
2016-17 105 കോടി 55 ലക്ഷം
2015-16 94 കോടി 17 ലക്ഷം
2014-15 85 കോടി 68 ലക്ഷം
2013-14 73 കോടി 43 ലക്ഷം
ലോട്ടറിയിൽനിന്ന് സർക്കാർ നേടുന്ന അറ്റാദായം
2017-18 1695 കോടി 5 ലക്ഷം
2016-17 1691 കോടി 5 ലക്ഷം
2015-16 1461 കോടി 16 ലക്ഷം
2014-15 1168 കോടി 26 ലക്ഷം
2013-14 788 കോടി 42 ലക്ഷം
https://www.facebook.com/Malayalivartha
























