Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

ദൃശ്യം മോഡൽ കൊലയോ? കേസ് തെളിയിക്കണം എന്നുവെച്ചാൽ ഏത് പോലീസ് വിചാരിച്ചാല്‍ സാധിക്കും; വേണ്ട എന്ന് വച്ചാല്‍ എഴുതി തള്ളാനും കഴിയും; മണിയുടെ മരണത്തിൽ ദുരൂഹതകൾ ഏറെ; വെളിപ്പെടുത്തലുമായി സഹോദരൻ

15 AUGUST 2019 03:31 PM IST
മലയാളി വാര്‍ത്ത

നടൻ കലാഭവൻ മണി മരിച്ചിട്ട് മൂന്നര വർഷം കഴിയുമ്പോളും മരണത്തില്‍ ദുരൂഹത നിലനില്‍ക്കുന്നുണ്ടെന്ന ആരോപണവുമായി വീണ്ടും സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്ത്. കഴിഞ്ഞ ദിവസം ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്ത മുംബൈയിലെ ഒരു യുവാവിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് രാമകൃഷ്ണൻ വീണ്ടും രംഗത്ത് വന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെ പുറത്തുവിട്ടുകൊണ്ടാണ് രാമകൃഷ്ണന്‍ കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച്‌ ഗുരുതരമായ ആരോപണങ്ങളുമായി എത്തിയിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് രാമകൃഷ്ണൻ രംഗത്ത് വന്നിരിക്കുന്നത്.

അമിതമായി മദ്യം കഴിച്ച്‌ മരിച്ചുവെന്ന് കണ്ടെത്തിയ മുംബൈയിലെ യുവാവ് വാസ്തവത്തില്‍ എലിവിഷം ഉള്ളില്‍ ചെന്നാണ് മരിച്ചതെന്നും അതൊരു 'ദൃശ്യം മോഡല്‍' കൊലപാതകമാണെന്ന് തെളിഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് രാമകൃഷ്ണന്‍ കലാഭവന്‍മണിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ ഉള്‍പ്പെടെ പങ്കുവെച്ച്‌ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി എത്തിയിരിക്കുന്നത്. മുംബൈയിലെ യുവാവിന്റെ മരണം പോലെ തന്നെ എലിവിഷം ഉളളില്‍ ചെന്നതാണ് മണിയുടെ മരണകാരണമെന്നും നേരത്തെ ഉണ്ടായിരുന്ന ലിവര്‍ സിറോസിസ് മരണത്തിന്റെ ആക്കം കൂട്ടുക മാത്രമാണുണ്ടായതെന്നും രാമകൃഷ്ണന്‍ കുറിച്ചു.

രാമകൃഷ്ണന്റെ ഒന്നാമത്തെ ഫേസ്ബുക്ക് പോസ്റ്റ്

മണിച്ചേട്ടന്റെ മരണത്തിലെ ദുരുഹത പോലെയാണ് ഇന്ന് മാതൃഭൂമി പത്രത്തിലെ 9ാം മത്തെ പേജില്‍ വന്ന ഈ വാര്‍ത്ത 'മുബൈയില്‍ ദൃശ്യം മോഡല്‍ കൊലപാതകം' എന്ന വലിയ തലക്കെട്ടോടെയാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇത് വായിച്ചപ്പോള്‍ സമാനമായ സ്വഭാവമാണ് മണി ചേട്ടന്റെ മരണത്തിന്റെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്.

മണി ചേട്ടന്റെ പോസ്റ്റ്‌മോര്‍ട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന cause to death
ഇപ്രകാകാരമാണ്. ' മിഥൈയില്‍ ആല്‍ക്കഹോല്‍, ക്ലോര്‍ പൈറി ഫോസ് ' എന്നീ വിഷാംശങ്ങള്‍ മരണത്തിന്റെ ആധിക്യം വര്‍ദ്ധിപ്പിച്ചു എന്നാണ്. അമൃത ലാബിലെ റിപ്പോര്‍ട്ടില്‍ ക്ലോര്‍ പൈറി ഫോസ് കണ്ടെത്തിയിട്ടില്ലായിരുന്നു. മീഥെയില്‍ ആള്‍ക്കഹോള്‍ ക്രമാതീതമായ അളവില്‍ ഉണ്ടെന്നതായിരുന്നു അമ്യത ലാബിലെ പരിശോധന ഫലം.

അതു കൊണ്ട് തന്നെ ക്ലോര്‍ പൈറി ഫോസിനുള്ള മറുമരുന്ന് (ആന്റി ഡോസ്) മണി ചേട്ടന് നല്കിയിട്ടില്ല. മരണാനന്തരം പോസ്റ്റ്മാര്‍ട്ട റിപ്പോര്‍ട്ടിനായി അയച്ചുകൊടുത്ത കാക്കനാട് ലാബിന്റെ റിപ്പോര്‍ട്ടിലാണ് മീഥൈല്‍ ആല്‍ക്കഹോളിനൊപ്പം, ക്ലോര്‍ പൈറി ഫോസിന്റെ സാന്നിധ്യം കണ്ടെത്തിയത്. എന്നാല്‍ കാക്കനാട്ടെ ലാബ് ഇതിന്റെ അളവ് രേഖപ്പെടുത്തിയിട്ടില്ല എന്ന് പറഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥര്‍ കാക്കനാട്ടെ ലാബിന്റെ റിസള്‍ട്ടിനെ തള്ളുകയായിരുന്നു.

ഇനി ഈ പത്രത്തില്‍ വന്ന വാര്‍ത്ത നിങ്ങള്‍ ഒന്ന് വായിച്ചു നോക്കു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയാത്ത ഒരു കാര്യമാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. കേസ് തെളിയിക്കണം എന്ന് വച്ചാല്‍ ഏത് പോലീസ് വിചാരിച്ചാല്‍ സാധിക്കും. വേണ്ട എന്ന് വച്ചാല്‍ എഴുതി തള്ളാനും കഴിയും. മണി ചേട്ടന്റെ പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇത്രയ്ക്കും വ്യക്തത ഉണ്ടായിട്ടും ആദ്യം നടത്തിയ പോലീസ് / ക്രൈംബ്രാഞ്ച് അന്വേഷണം ഒരുത്തരം തരാതെ അവസാനിപ്പിച്ചു. ഇപ്പോള്‍ കേസ് സി.ബി.ഐ അന്വേഷിച്ചു കൊണ്ടിരിക്കുന്നു. മേല്‍ പറഞ്ഞ വസ്തുതകള്‍ സി.ബി.ഐക്ക് വ്യക്തമായ ഒരു ഉത്തരം തരാന്‍ കഴിയട്ടെ ജഗദീശ്വരനോട് നിറകണ്ണുകളോടെ പ്രാര്‍ത്ഥിക്കുന്നു.:….

രാമകൃഷ്ണന്റെ രണ്ടാമത്തെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്നലെത്തെ പോസ്റ്റില്‍ മണി ചേട്ടന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കണ്ടപ്പോഴാണ് കുറേ ആളുകള്‍ക്ക് കാര്യങ്ങള്‍ മനസ്സിലായത്. ലിവര്‍ സിറോസിസ് എന്ന അസുഖം ഉണ്ടെങ്കിലും മരണത്തിന്റെ ആധിക്യം വര്‍ദ്ധിപ്പിച്ചത് ക്ലോര്‍ പൈറി പോസ്, മീഥൈയ്ല്‍ ആല്‍ക്കഹോല്‍ എന്നീ വിഷാംശങ്ങള്‍ ആണെന്ന ഈ റിപ്പോര്‍ട്ട് പലരുടെയും ശ്രദ്ധയില്‍ പെടുന്നത് ഇപ്പോഴാണ്.

മണി ചേട്ടന്റെ സുഹൃത്തുക്കളില്‍ ഒരാള്‍ വിളിച്ച്‌ ഇന്നലെ കുറേ നേരം സംസാരിച്ചു. സമൂഹമാധ്യമങ്ങളില്‍ വന്ന തെറ്റായ വാര്‍ത്തകള്‍ ആ സുഹൃത്തിലും ഈ വാര്‍ത്തയെ വേണ്ടത്ര വിശ്വാസത്തിലെടുത്തില്ലത്രെ! ഇപ്പോഴാണ് കാര്യങ്ങള്‍ ക്ലിയറായത് എന്ന് പറഞ്ഞു.. മണി ചേട്ടന്റെ വിയോഗത്തിനു ശേഷം അവസാന നാളുകളില് കൂടെയുണ്ടായിരുന്ന ഒരൊറ്റ സുഹൃത്തുക്കള്‍ പോലും ഈ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഒന്ന് വായിച്ചു നോക്കാന്‍ മനസ്സു കാണിച്ചില്ല.

ഞങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ടവര്‍ ഞങ്ങളെ മാറ്റിനിര്‍ത്തി. മണി ചേട്ടനുള്ളപ്പോള്‍ പത്ര, വാര്‍ത്താ മാധ്യമങ്ങളില്‍ മുഖം കാണിക്കാന്‍ വേണ്ടി തിക്കി തിരക്കി നടന്ന പല ആളുകളും ഇന്ന് ഇങ്ങോട്ട് തിരിഞ്ഞു നോക്കുന്നില്ല. വാര്‍ത്താപ്രാധാന്യത്തിനു വേണ്ടി മണി ചേട്ടന്റെ പേരില്‍ പല കാട്ടിക്കൂട്ടലുകളും ഇക്കൂട്ടര്‍ നടത്തുന്നുണ്ട്. ഒരു വാര്‍ത്താ ചാനലില്‍ എന്നും ഞങ്ങളുടെ കുടുംബത്തിനെതിരെ സംസാരിക്കുന്ന ഒരു വ്യക്തിയുമായി നേരിട്ട് സംസാരിക്കാന് അവസരം കിട്ടി.

… അയാളെ ചാനല്‍ ചര്‍ച്ചയില്‍ ഞാന് അപമാനിച്ചു എന്നാണ് അയാള്‍ പറഞ്ഞത്. … അപ്പോള്‍ അയാളോടു മറുപടിയായി ചോദിച്ചു. ഒരു സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ എനിക്കെതിരെയും ഞങ്ങളുടെ കുടുംബത്തിനെതിരെയും ഒരു മാസത്തെ പരിപാടിയില്‍ നിങ്ങള്‍ സജീവ സാന്നിദ്ധ്യമായിരുന്നല്ലോ?. ഒരു സഹോദരന്റെ വേര്‍പാടിലെ ദൂരഹത അന്വേഷിക്കണമെന്ന് പറഞ്ഞതിന് സുഹൃത്തുക്കള്‍ ചേര്‍ന്ന് നടത്തിയ ആ സ്‌പോണ്‍സേര്‍ഡ് പ്രോഗ്രാമിന്റെ പുറകില്‍ പ്രവര്‍ത്തിച്ചത് ആരുടെ ബുദ്ധിയാണ് ???……

ഇന്ന് ആ പ്രൊഡ്യൂസറെ ചാനല്‍ പുറത്താക്കി എന്നാണ് വാര്‍ത്ത..!..ഇത്തരക്കാര്‍ക്കു വേണ്ടി ഈ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇവിടെ വീണ്ടും പോസ്റ്റ് ചെയ്യുന്നു ….. നിങ്ങള്‍ എല്ലാം മണി ചേട്ടന്റെ കൂടെയുണ്ടായിരുന്നപ്പോളും സന്തോഷിച്ചു… ഇപ്പോഴും നിങ്ങളുടെ സന്തോഷങ്ങള്‍ക്ക് ഒരു കുറവും ഇല്ല….. നഷ്ടപ്പെട്ടത് ഞങ്ങളുടെ ഗൃഹനാഥനെയാണ്. … ആ വേദന ഞങ്ങള്‍ക്കെ ഉണ്ടാവൂ,…. കേസ് അന്വേഷിക്കണമെന്ന് പറഞ്ഞവരുടെ നെഞ്ചത്തേക്ക് കേറാതെ ഈ റിപ്പോര്‍ട്ട് ഇതുവരെ കണ്ടിട്ടില്ലെങ്കില്‍ ഒന്ന് വായിച്ചു നോക്കു ….. സുഖലോലുപരായി … നടക്കുമ്ബോള് ഓര്ക്കുക നിങ്ങള് എങ്ങനെ നിങ്ങളായെന്ന്.,….. ഇപ്പോഴുള്ള ബന്ധങ്ങളും ബന്ധനങ്ങളും ഉണ്ടാക്കി തന്നത് മണി ചേട്ടനാണെന്ന് ഓര്‍ക്കുക.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (7 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (7 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (7 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (7 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (7 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (8 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (8 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (8 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (8 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (9 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (10 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (11 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (12 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (12 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (12 hours ago)

Malayali Vartha Recommends