Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

എത്രയും പെട്ടന്ന് ഈ കുടുംബത്തെ അറിയിക്കൂ.. ഇവരെ അറിയുന്നവര്‍ ഇവരുടെ നമ്ബര്‍ ഒന്ന് സംഘടിപ്പിച്ച്‌ തരൂ.. അമ്മ കരയരുത്, അമ്മയുടെ മകള്‍ എന്റെയും പെങ്ങളാണ്!! 10 പവന്‍ സ്വര്‍ണ്ണവും അതിനായുള്ള ചെലവും വഹിക്കുമെന്ന് ഫിറോസ് കുന്നംപറമ്ബില്‍; പിന്നാലെ മറ്റു ചിലവുകൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ...

15 AUGUST 2019 02:42 PM IST
മലയാളി വാര്‍ത്ത

അമ്മ കരയരുത്, അമ്മയുടെ മകള്‍ എന്റെയും പെങ്ങളാണെന്നാണ് ഫിറോസ് കുന്നംപറമ്ബില്‍ കുറിച്ചത്. വിവാഹത്തിനായി 10 പവന്‍ സ്വര്‍ണ്ണവും അതിനായുള്ള ചെലവും വഹിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഈ വിവരം എത്രയും പെട്ടെന്ന്‌ ഈ കുടുംബത്തെ അറിയിക്കൂവെന്നും, ഇവരെ അറിയുന്നവര്‍ ഇവരുടെ നമ്ബര്‍ ഒന്ന് സംഘടിപ്പിച്ച്‌ തരൂവെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം സഹായ വിവരം കുറിച്ചത്. ഈ കുറിപ്പിനു താഴെ പിന്തുണ പ്രഖ്യാപിച്ച്‌ പലരും രംഗത്തെത്തി. വിവാഹ വസ്ത്രങ്ങള്‍ താന്‍ നല്‍കാം, എന്ന് പറഞ്ഞ് നമ്ബര്‍ സഹിതം ബാവ ഹമീദ് എന്ന വ്യക്തി കുറിച്ചു. എല്ലാ വസ്ത്രങ്ങളും നല്‍കാമെന്നാണ് അദ്ദേഹം നല്‍കുന്ന വാഗ്ദാനം. ഈ വിവാഹത്തിന് സാക്ഷി ആകുവാനും ചിത്രങ്ങളും വീഡിയോയും പ്രതിഫലമില്ലാതെ എടുത്ത് തരുവാനും ഫോട്ടോക്കാരും തയ്യാറാണെന്നും പറഞ്ഞ് ഫ്രാന്‍കോ സെബാസ്റ്റിയന്‍ ഉണ്ണികുന്നേല്‍ എന്ന വ്യക്തിയും കുറിച്ചു. സ്‌റ്റേജ് ഡെക്കറേഷന് തയ്യാറാണെന്ന് അറിയിച്ച്‌ അനു മോന്‍ അനി എന്ന വ്യക്തിയും പങ്കുവെച്ചു. ഇവരുടെ കൈകോര്‍ക്കലില്‍ ഈ അമ്മയുടെ കണ്ണു നീരാണ് തുടയ്ക്കുന്നത്.

കഴിഞ്ഞ രണ്ട് ദിവസമായി സമൂഹമാധ്യമങ്ങളുടെ കണ്ണ് നനയിക്കുന്ന ഒന്നാണ് മകളുടെ വിവാഹം ഓര്‍ത്തുള്ള അമ്മയുടെ തേങ്ങല്‍. ചാത്തമംഗലത്തെ ദുരിതാശ്വാസ ക്യാംപില്‍ കഴിയുകയാണ് ഈ അമ്മ. മകള്‍ ജീഷ്മയെ ഓര്‍ത്താണ് ഈ അമ്മയുടെ വേവലാതി. സെപ്തംബര്‍ എട്ടിനാണ് വിവാഹം നടത്തുവാന്‍ തീരുമാനിച്ചിരുന്നത്. വിവാഹത്തിനായുള്ള ക്ഷണക്കത്ത് വരെ അടിച്ചു. വേണ്ട പണവും സ്വരുക്കൂട്ടിയിരുന്നു. എന്നാല്‍ ആഘോഷങ്ങള്‍ക്കായി വീട് ഒരുങ്ങുന്നതിനിടെയാണ് പ്രളയ ജലം ഒഴുകി എത്തിയത്. ചാലിയാര്‍ പുഴയില്‍ നിന്നും വെള്ളം ഇരച്ചു കയറിയത് വെളുപ്പിന് രണ്ട് മണിക്കാണ്. ജീവനും കൈപിടിയില്‍ പിടിച്ച്‌ ഓടുന്നതിനിടയില്‍ സമ്ബാദ്യം നഷ്ടപ്പെട്ടു. അടിച്ചു വെച്ച ക്ഷണക്കത്ത് പോലും എടുക്കാന്‍ സാധിച്ചില്ല. ചേളന്നൂര്‍ സ്വദേശി കെപി ബൈജുവുമായാണ് ജീഷ്മയുടെ വിവാഹം ഉറപ്പിച്ചത്. ബൈജുവിന്റെ വീട്ടുകാര്‍ വിവാഹത്തിനുള്ള ഒരുക്കത്തിലാണ്. പക്ഷേ വെള്ളം ഇരച്ചു കയറിയത് ഇവരുടെ എല്ലാ സ്വപ്‌നങ്ങളും നാമാവശേഷമാക്കി. ഇവരുടെ ഈ ദുരിതം നിമിഷങ്ങള്‍ക്കകം വൈറലായി. ഇത് കണ്ട് സഹായഹസ്തവുമായി രംഗത്തെത്തിയിരിക്കുകയാണ് സാമൂഹിക പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്ബില്‍.


ഫേസ്ബുക്ക് പോസ്റ്റിലൂടെ..

#അമ്മ #കരയരുത് ……
അമ്മയുടെ മകള്‍ എന്റെയും പെങ്ങളാണ്
ഈ വിവാഹത്തിന് 10 പവന്‍ സ്വര്‍ണ്ണവും ചിലവും #ഫിറോസ് #കുന്നംപറമ്ബില്‍ #ഫൗണ്ടേഷന്‍ നല്‍കാം ഈ വിവരം എത്രയും പെട്ടന്ന് ഈ കുടുംബത്തെ അറിയിക്കൂ ഇവരെ അറിയുന്നവര്‍ ഇവരുടെ നമ്ബര്‍ ഒന്ന് സംഘടിപ്പിച്ച്‌ തരൂ….

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (7 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (7 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (7 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (7 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (7 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (8 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (8 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (8 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (8 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (8 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (10 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (11 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (12 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (12 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (12 hours ago)

Malayali Vartha Recommends