Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

മാതാപിതാക്കളില്ലാതെ ദുരിതാശ്വാസ ക്യാംപുകളിൽ ഒറ്റപ്പെട്ട കുട്ടികളുടെ ചിത്രം പ്രചരിപ്പിക്കുന്നത് ശിക്ഷാർഹം മുന്നറിയിപ്പ് നൽകി അഭിഭാഷകയും ബാലാവകാശ കമ്മീഷന്‍ മുന്‍ അംഗവുമായ സന്ധ്യ ജനാര്‍ദ്ദനന്‍ പിള്ള

15 AUGUST 2019 02:42 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് ദുരിത പെയ്ത് തുടരുന്നതിനിടെ സോഷ്യല്‍മീഡിയ വഴിയും അല്ലാതേയുംദുരിതാശ്വാസ ക്യാംപുകളില്‍ മാതാപിതാക്കളില്ലാതെ ഒറ്റപ്പെട്ടു പോകുന്ന കുട്ടികളുടെ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമപരമായി ശിക്ഷാര്‍ഹമെന്ന് ഭിഭാഷകയും ബാലാവകാശ കമ്മീഷന്‍ മുന്‍ അംഗവുമായ സന്ധ്യ ജനാര്‍ദ്ദനന്‍ പിള്ള. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ്അഭിഭാഷക സന്ധ്യ ഇക്കാര്യങ്ങള്‍ വിശദീകരിച്ച്‌ രംഗത്തെത്തിയിരിക്കുന്നത്.

പ്രകൃതിക്ഷോഭത്തില്‍ എല്ലാം നഷ്ടപ്പെടുന്ന കുട്ടികള്‍ സ്‌റ്റേറ്റിന്റെ ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ളവാണെന്നും അവരുടെ തുടര്‍ന്നുള്ള കാര്യങ്ങള്‍ നോക്കേണ്ടത് അതത് ജില്ലകളിലെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റികളാണെന്നും സന്ധ്യ പോസ്റ്റില്‍ വിശദീകരിക്കുന്നു.

അഭിഭാഷകയുടെ പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ :-

ദയവു ചെയ്ത് അച്ഛനമ്മമാര്‍ നഷ്ടപ്പെട്ട് ക്യാമ്ബ്കളില്‍ ഒറ്റപ്പെട്ടു പോകുന്ന കുട്ടികളുടെ ഫോട്ടോ അടക്കമുള്ള വിശദാംശങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുത്. ഇത് ബാല നീതി നിയമത്തിന്റെ 74 ആം വകുപ്പിന്റെ നഗ്നമായ ലംഘനമാണ്. പ്രകൃതിക്ഷോഭത്തില്‍പെട്ട് എല്ലാം നഷ്ടപെടുന്ന കുട്ടികള്‍ സ്റ്റേറ്റിന്റെ ശ്രദ്ധയും സംരക്ഷണവും ആവശ്യമായ കുട്ടികളാണ്. അവരുടെ തുടര്‍ന്നുള്ള കാര്യങ്ങള്‍ നോക്കേണ്ടത് അതത്‌ ജില്ലകളിലെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റികളാണ് (CWC). ഇത്തരത്തില്‍ കാണുന്ന കുട്ടികളെ കുറിച്ചുള്ള വിവരം ക്യാമ്ബ് ഭാരവാഹികള്‍ /വോളന്റീര്‍മാര്‍ CWC ക്കും പോലീസിനും അടിയന്തിരമായി കൈമാറണം. കുറഞ്ഞ പക്ഷം 1098 എന്ന ചൈല്‍ഡ് ലൈന്‍ നമ്ബറില്‍ എങ്കിലും ബന്ധപ്പെടുക. തുടര്‍ന്നുള്ള നടപടികള്‍ അവര്‍ സാധ്യമാക്കും.

ഇത്തരത്തിലല്ലാതെ 18 വയസ്സിനു താഴെയുള്ള കുട്ടികളെ സ്വന്തം ഭവനത്തിലേക്ക് കൊണ്ടുപോകുന്നതോ മറ്റാര്‍ക്കെങ്കിലും കൈമാറുന്നതോ എത്ര നല്ല ഉദ്ദേശ ശുദ്ധിയോടു കൂടി ആയിരുന്നാലും മേല്‍ നിയമ പ്രകാരം ശിക്ഷാര്‍ഹമാണ്. ദത്തെടുക്കലും മറ്റും നിയമ പ്രകാരം തന്നെ ആകണം. എല്ലാവര്‍ക്കും ഇത്തരം കുട്ടികളെ സഹായിക്കാന്‍ കഴിയും പക്ഷെ അത് CWC വഴി ആകണമെന്ന് മാത്രം. പ്രളയം ബാധിച്ച ജില്ലകളിലെ CWC കളും ജില്ലാ ശിശു സംരക്ഷണ യൂണിറ്റുകളും എല്ലാ ക്യാമ്ബുകളും സന്ദര്‍ശിച്ചു ഇതൊന്ന് വിലയിരുത്തണം.ക്യാമ്ബില്‍ ഒറ്റപ്പെട്ടു പോയ ഒരു കുട്ടിയെയും, കുട്ടിയെ ദത്തെടുക്കാന്‍ താല്പര്യം കാണിച്ച ദമ്ബതിമാരെയും ചേര്‍ത്തുവെച്ചുള്ള ഫോട്ടോ കാര്യമായി പ്രചരിക്കുന്നത് കണ്ട് എഴുതിയതാണ്. തെറ്റാണ്. ചെയ്യരുത്. കുട്ടികള്‍ക്ക് നിയമം നല്‍കുന്ന പരിരക്ഷ നമ്മള്‍ കാറ്റില്‍ പറത്തരുത്. പോസ്റ്റിട്ടുപോയവര്‍ പിന്‍വലിക്കുമല്ലോ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (7 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (7 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (7 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (7 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (7 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (8 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (8 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (8 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (8 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (8 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (10 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (11 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (12 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (12 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (12 hours ago)

Malayali Vartha Recommends