കാമുകിയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടയിൽ ബിരുദ വിദ്യാര്‍ത്ഥിയെ കുത്തികൊലപ്പെടുത്തി കൗമാരക്കാരന്‍

നാടിനെ നടുക്കിയ ഈ സംഭവം ഡൽഹിയിലാണ് നടന്നത്. ഡല്‍ഹി യൂണിവേഴ്‌സിറ്റി കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിയായ ശ്രീവാസ്തവ് എന്ന യുവാവാണ് മരിച്ചത്.ഡൽഹിയിലെ പട്ടേല്‍ നഗറിലെ പാര്‍ക്കില്‍ വച്ചാണ് സംഭവം . അമന്‍ എന്ന കൗമാരക്കാരനാണ് കൊലപാതകം നടത്തിയത്.
സംഭവം ഇങ്ങനെ :-
ശ്രീവാസ്തവും ട്യൂഷന്‍ ക്ലാസിലെ ഒരു വിദ്യാര്‍ത്ഥിനിയുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ അടുത്തിടെ ഇരുവരും തമ്മിൽ അകൽച്ചയുണ്ടായി . പെണ്‍കുട്ടിയെ അമന്റെയൊപ്പം കണ്ടെന്ന് തിങ്കളാഴ്ച സഹപാഠി ശ്രീവാസ്തവിനെ അറിയിക്കുകയും അമനും പെണ്‍കുട്ടിയും ഒരുമിച്ചുള്ള ചിത്രവും സുഹൃത്ത് കാണിക്കുകയും ചെയ്തു . തുടർന്ന് അന്ന് വൈകിട്ട് സംഭവം ഒത്തുതീര്‍പ്പാക്കാനായി ബുധനാഴ്ച പട്ടേല്‍ നഗറിലെ റോക് ഗാര്‍ഡനിലേക്ക് അമന്‍ ശ്രീവാസ്തവിനെ വിളിച്ചുവരുത്തി. ശ്രീവാസ്തവും സുഹൃത്തുക്കളായ രണ്ട് പേരും ചേര്‍ന്ന് അമനെ മര്‍ദ്ദിക്കുകയും പെണ്‍കുട്ടിയുമായുള്ള സൗഹൃദം അവസാനിപ്പിക്കണം എന്നും ആവശ്യപ്പെടുകയും ചെയ്തു. ഈ സമയം അമന്റെ സുഹൃത്തും ഒപ്പമുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള സംസാരം പിന്നീട് തര്‍ക്കത്തിലേക്കും സംഘര്‍ഷത്തിലേക്കും നീങ്ങുകയായിരുന്നു.
ശ്രീവാസ്തവിനും ഒപ്പമുണ്ടായിരുന്നവര്‍ക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ശ്രീവാസ്തവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മറ്റ് രണ്ട് പേര്‍ ഇപ്പോഴും ഡല്‍ഹിയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം , മകന്റെ പ്രണയബന്ധത്തെ കുറിച്ച് അറിയില്ലെന്നാണ് ശ്രീവാസ്തവിന്റെ അച്ഛന്‍ പറഞ്ഞത്.
https://www.facebook.com/Malayalivartha























