വീടിനുള്ളിലേക്ക് മഴവെള്ളം കയറാന്‍ തുടങ്ങിയപ്പോൾ തന്നെ ഉള്‍വിളി ഉണ്ടായി... അധികൃതരുടെ മുന്നറിയിപ്പിനോ ഒന്നും കാത്തു നിന്നില്ല!! കുടുംബത്തെ കൂട്ടി ചാത്തൻ മലയിറങ്ങിയതിന് പിന്നാലെ ദുരന്തം കവളപ്പാറയെ വിഴുങ്ങി...

വീടിനുള്ളിലേക്ക് മഴവെള്ളം കയറാന്‍ തുടങ്ങിയപ്പോഴാണ് ചാത്തന് ഉള്‍വിളി ഉണ്ടായത്.ചാത്തനും ഭാര്യ മാതിയും ആണ് ആദ്യം മലയിറങ്ങിയത്. തൊട്ടടുത്ത് താമസിക്കുന്ന സഹോദരി നീലിയുടെയും അനുജന്റെ ഭാര്യ കല്യാണിയുടെയും കുടുംബങ്ങളെ വിവരമറിയിച്ചാണ് ഇരുവരും മലയിറങ്ങിയത്. പ്രകൃതിയിലെ അസാധാരണ മാറ്റങ്ങള്‍ കണ്ടപ്പോഴോ ചാത്തന് അസ്വാഭാവികത മണത്തു, അധികൃതരുടെ മുന്നറിയിപ്പിനോ ഒന്നും കാത്തു നിന്നില്ല, കവളപ്പാറ ഭൂദാനം കോളനിയിലെ വാളകത്ത് ചാത്തനും കുടുംബവുമാണ് 40 ഓളം കുടുംബങ്ങളെ ഒന്നടങ്കം വിഴുങ്ങിയ വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത്. ചാത്തന്‍ ഇറങ്ങി മുക്കാല്‍ മണിക്കൂറിനകം ഉരുള്‍പൊട്ടി മുത്തപ്പന്‍മല ഭൂദാനം കോളനിയെ തന്നെ ഇല്ലാതാക്കി.
മണ്ണില്‍ കുടുങ്ങിയവരില്‍ കുറേപ്പേര്‍ ചാത്തന്റെ ബന്ധുക്കളാണ്. 14 പേര്‍ അടുത്ത ബന്ധുക്കള്‍. ഇതില്‍ കുറച്ചുപേരുടെ ചേതനയറ്റ ദേഹങ്ങള്‍ ശരീരങ്ങള്‍ തിരികെ കിട്ടിയിട്ടുണ്ട്. ചാത്തന്റെ അഞ്ചു മക്കളും കവളപ്പാറയ്ക്ക് പുറത്ത് വേറെ താമസിക്കുകയാണ്.
https://www.facebook.com/Malayalivartha























