വയനാട് കുറിച്യാര്‍മല; ഉരുള്‍പൊട്ടലിനൊപ്പം മലമുകളിലെ ജലാശയവും ഒഴുകി വന്നേക്കുമെന്ന് മുന്നറിയിപ്പ്; ഭീതിയോടെ പ്രദേശവാസികൾ

വയനാട് കുറിച്യാര്‍മല വന്‍ ഭീഷണി ഉയര്‍ത്തുന്നു. ഇവിടം ഉരുള്‍പൊട്ടലുണ്ടായ മേഖലയിലെ വിള്ളല്‍ മലമുകളിലുള്ള വലിയ ജലാശയത്തിന് തൊട്ടടുത്തെത്തിയതായും ഇനി വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടാവുകയാണെങ്കിൽ ജലാശയം താഴേക്ക് പതിക്കുമെന്നും സോയിൽ പ്രൊട്ടക്ഷൻ ഡിപ്പാർട്മെൻറ് മുന്നറിയിപ്പ് നൽകി. കുറിച്യാര്‍മലയില്‍ വലിയ ഉരുള്‍പ്പൊട്ടലുണ്ടായതിന്റെ പ്രഭവ കേന്ദ്രത്തില്‍ നിന്ന് വളരെ അടുത്താണ് ഈ തടാകം. ഇതോടെ താഴ്വരയില്‍ താമസിക്കുന്ന ഇരുനൂറോളം കുടുംബങ്ങളെ മാറ്റിതാമസിപ്പിച്ചു .
തടാകത്തിലെ വെള്ളവും മണ്ണും കല്ലും മരങ്ങളുമെല്ലാം മലവെള്ളത്തിനൊപ്പം ഒലിച്ചിറങ്ങിയാല്‍ ദുരന്തത്തിന്റെ വ്യാപ്തി ഭീകരമായിരിക്കുമെന്നാണ് മുന്നറിയിപ്പ്. ശനിയാഴ്ചയോടെ വിദഗ്ധ സംഘം ഈ പ്രദേശത്തെത്തി പരിശോധന നടത്തും. ഇതിന് ശേഷമാവും ഈ സ്ഥലം വാസയോഗ്യമാണോ എന്ന് തീരുമാനിക്കുക.
https://www.facebook.com/Malayalivartha























