പുത്തുമലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ 7 പേര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരും

പുത്തുമലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ 7 പേര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരും. ദുരന്തം നടന്ന് 7 ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇവരെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഉരുള്‍പൊട്ടലില്‍ മണ്ണടിഞ്ഞ് ഇവര്‍ അതിനകത്താകുകയായിരുന്നു.
മുഴുവന്‍ പ്രദേശത്തും മണ്ണടിഞ്ഞതിനാല്‍ തെരച്ചില്‍ ദുഷ്‌കരമാണ്.കഴിഞ്ഞ ദിവസം ബന്ധുക്കളും ജില്ലാ ഭരണകൂടവും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ തെരെച്ചില്‍ തുടരാന്‍ തീരുമാനിച്ചിട്ടുണ്ട്. പ്രത്യേക മാപ്പിംഗ് അനുസരിച്ച് സ്‌നിഫര്‍ ഡോഗുകളുടേയും 20ഓളം മണ്ണുമാന്തികളുടെയും സഹായത്തോടെയാണു ഇന്നും തെരച്ചില്‍ തുടരുക.
https://www.facebook.com/Malayalivartha
























