പ്രളയബാധിത മേഖലയില്‍ സഹായമെത്തിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച മിനിലോറി ടാങ്കറിലിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

മലപ്പുറത്തെ പ്രളയബാധിത മേഖലയില്‍ സഹായമെത്തിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച മിനിലോറി ടാങ്കറിലിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം തിരുമല ആര്‍.ആര്‍ നിവാസില്‍ രാജീവ് (33), വേട്ടമുക്ക് അഖില്‍ നിവാസില്‍ അഖില്‍ (25), വട്ടിയൂര്‍ക്കാവ് ശരത് (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച രാവിലെ ആറോടെ ദേശീയപാതയില്‍ വളവനാട് ഭാഗത്ത് വെച്ചായിരുന്നു അപകടം നടന്നത്.
തിരുവനന്തപുരത്തെ നാടക പ്രവര്‍ത്തകരും സുഹൃത്തുക്കളും ഉള്‍പ്പെട്ട 'നാടക്' സൗഹൃദ സംഘമാണ് അപകടത്തില്‍പ്പെട്ടത്. മലപ്പുറം ഭാഗത്തേക്ക് മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് അവശ്യ സാധനങ്ങളുമായി ഇവരുള്‍പ്പെടെ 13അംഗ സംഘം യാത്ര പോയിരുന്നത്.
അപകടത്തിന്റെ ആഘാതത്തില്‍ മിനിലോറി തകര്‍ന്നു. നാട്ടുകാരും മണ്ണഞ്ചേരി പൊലീസും ചേര്‍ന്നാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.
https://www.facebook.com/Malayalivartha






















