പ്രണയം കൊണ്ട് കാന്‍സറിനെ തോല്‍പ്പിച്ചപ്പോൾ ഞങ്ങൾക്ക് താങ്ങായത് കുറെ നന്മ മനസുകൾ!! ഇന്ന് ഞങ്ങടെ നാടും നഗരവും എല്ലാം തകർന്നടിഞ്ഞു.. ഭവ്യയുടെ യാത്ര സുരക്ഷിതമാക്കാൻ ഞങ്ങൾക്ക് കിട്ടിയ ഈ ബൈക്ക് കേരളത്തിനായി വില്‍ക്കാനൊരുങ്ങി സച്ചിനും ഭവ്യയും

കേരളം അതിജീവനത്തിന്റെ പാതയിലാണ്. സംസ്ഥാനത്ത് മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി നാട് കൈകോര്‍ക്കുകയാണ്. ദിനം പ്രതി ആയിരക്കണക്കിന് സഹായവുമായാണ് ദുരിതാശ്വാസക്യാംപിലെത്തുന്നത്. ഇപ്പോഴിതാ ദുരിതാശ്വാസനിധിയിലേക്ക് ഭവ്യയുടെ യാത്ര സുരക്ഷിതമാക്കാൻ ഞങ്ങൾക്ക് കിട്ടിയ ഈ ബൈക്ക് കേരളത്തിനായി വില്‍ക്കാനൊരുങ്ങുകയാണ് സച്ചിനും ഭവ്യയും.
ഫേസ്ബുക് കുറിപ്പിലൂടെ..
ഈ അടുത്താണ് എനിക്ക് എന്റെ കുടുംബത്തിൽ പെട്ട കുറച്ചു ആളുകൾ യാത്രകളെ സ്നേഹിക്കുന്ന ഭവ്യക്ക്, ഭവ്യയുടെ യാത്ര സുരക്ഷിതമാക്കാൻ ബുള്ളറ്റ് 350 ബൈക്ക് എനിക്ക് സമ്മാനിച്ചത്.. ഇപ്പോൾ ഞങ്ങളെ നാടും നഗരവും എല്ലാം തകർന്നടിഞ്ഞു,, ഒരുപാട് ജീവനുകൾ നഷ്ട്ടപ്പെട്ടു, ഒരുപാട് ആളുകളെ ഇനിയും മണ്ണിനടിയിൽ നിന്നും കിട്ടാനുമുണ്ട്.. എന്റെ നാട് പഴയതുപോലെയാവാൻ ഈ ബൈക്ക് കൊടുത്തുകിട്ടുന്ന മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൊടുക്കാൻ ഞാനും എന്റെ കുടുംബവും തീരുമാനിച്ചു..
നമ്മൾ അതിജീവിക്കും...
അതെ അന്നവര്‍ പ്രണയത്തിന്‍റെയും കരുതലിന്‍റെയും പ്രതീകമായി നമുക്ക് മുന്നിലേക്ക് വന്നുവെങ്കില്‍ ഇന്ന് മനുഷ്യത്വത്തെ കുറിച്ച് കൂടിയുള്ള ഓര്‍മ്മപ്പെടുത്തലുമായിട്ടാണ് സച്ചിനും ഭവ്യയും എത്തുന്നത്. വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും തകര്‍ന്നുപോയ സഹജീവികള്‍ക്ക് സഹായമാകാനായി കുടുംബത്തിലുള്ളവര്‍ ഭവ്യയുടെ യാത്ര സുരക്ഷിതമാക്കാന്‍ നല്‍കിയ ബുള്ളറ്റ് വില്‍ക്കാനൊരുങ്ങുകയാണ് സച്ചിന്‍. ആ തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് സച്ചിന്‍ ഫേസ്ബുക്കിലൂടെയാണ് വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha






















