നെയ്യാര്‍ ഡാമില്‍ കുളിക്കാനിറങ്ങി കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

നെയ്യാര്‍ ഡാമില്‍ കുളിക്കാനിറങ്ങി കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. പോലീസ് ഹെഡ് ക്വര്‍ട്ടേഴ്‌സ് ജീവനക്കാരനായ കിളിമാനൂര്‍ സ്വദേശി രാധാകൃഷ്ണന്‍ (49) ആണ് മരിച്ചത്. പോലീസ് വകുപ്പിലെ മിനിസ്റ്റിരിയല്‍ ഉദ്യോഗസ്ഥരായ സുഹൃത്തുക്കളുമായി ഡാമില്‍ എത്തി കുളിക്കുന്നതിനിടെയായിരുന്നു അപകടം നടന്നത്. നെയ്യാറില്‍ നിരപ്പുകാല ചെമ്പുരുകുന്നില്‍ കടവില്‍ വ്യാഴാഴ്ച വൈകുന്നേരം നാലരയോടെ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് രാധാകൃഷ്ണനെ കാണാതായത്.
മറ്റ് നാല് പേരും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് വിവരം നെയ്യാര്‍ ഡാം പോലീസിനെയും കള്ളിക്കാട് അഗ്‌നിശമന സേനയും അറിയിച്ചു. അഗ്‌നിശമനസേന എത്തി നാലര മുതല്‍ രാത്രി ഏഴു വരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഇന്ന് രാവിലെ ഏഴോടെ തിരുവനന്തപുരത്തു നിന്നും എത്തിച്ച സ്‌കൂബയുടെ സഹായത്താല്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
"
https://www.facebook.com/Malayalivartha
























