കവളപ്പാറയില്‍ രണ്ടു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി... ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 35 ആയി, തെരച്ചില്‍ പുരോഗമിക്കുന്നു

നിലമ്പൂര്‍ കവളപ്പാറയില്‍ ഇന്ന് രണ്ടു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. രാവിലെ തുടങ്ങിയ തെരച്ചിലിന് പിന്നാലെ ആണ്‍കുട്ടിയുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. കിഷോര്‍ (എട്ട്) ആണ് മരിച്ചത്. പിന്നാലെ മറ്റൊരു മൃതദേഹം കൂടി ലഭിച്ചു. ഇതോടെ കവളപ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 35 ആയി. ഇനി 24 പേരെയാണ് കണ്ടെത്താനുള്ളത്.
ഇന്ന് രണ്ടാമത് കണ്ടെത്തിയ മൃതദേഹം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. വ്യാഴാഴ്ചയും ഇന്നും തെളിഞ്ഞ കാലാവസ്ഥയായതിനാല്‍ ഊര്‍ജിത തെരച്ചിലാണ് നടക്കുന്നത്. കൂടുതല്‍ പേരെ കാണാതായി എന്ന് സംശയിക്കുന്ന മേഖലകളിലാണ് രാവിലെ തെരച്ചില്‍ പുരോഗമിക്കുന്നത്.
https://www.facebook.com/Malayalivartha






















