ട്യുമര്‍ ബാധയെ തുടര്‍ന്ന് ഏഴാമത്തെ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലാണ് ഇപ്പോൾ!! എന്റെ നാടിന്റെ ഈ ദുരിതം കണ്ടു നിൽക്കാനാകില്ല!! ചികിത്സയ്ക്ക് ലഭിച്ച തുകയില്‍ നിന്ന് 10000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് ശരണ്യ; ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

കേരളം അതിജീവനത്തിന്റെ പാതയിലാണ്. സംസ്ഥാനത്ത് മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി നാട് കൈകോര്‍ക്കുകയാണ്. ദിനം പ്രതി ആയിരക്കണക്കിന് സഹായവുമായാണ് ദുരിതാശ്വാസക്യാംപിലെത്തുന്നത്. ഇപ്പോഴിതാ ട്യുമര്‍ ബാധയെ തുടര്‍ന്ന് ചികിത്സയ്ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ച തുകയില്‍ നിന്ന് 10,000 രൂപ പ്രളയബാധിതര്‍ക്ക് നല്‍കി നടി ശരണ്യ. ട്യുമര്‍ ബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന താരം തന്റെ ചികിത്സയ്ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ച തുകയില്‍ നിന്നുമുള്ള ഒരു പങ്കാണ് ദുരിതമനുഭവിക്കുന്നവര്‍ക്കായി തിരിച്ചു നല്‍കിയത്. സ്വാതന്ത്ര്യ ദിനത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു പങ്കു നല്‍കാനായതില്‍ തനിക്ക് സന്തോഷമുണ്ടെന്നും തനിക്ക് ലഭിച്ച തുകയില്‍ നിന്നും ഒരു പങ്ക് തിരിച്ചുനല്‍കുകയാണെന്നും ശരണ്യ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ട്യുമര്‍ ബാധയെ തുടര്‍ന്ന് ഏഴാമത്തെ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലാണ് താരം. സാമ്ബത്തികമായി ഏറെ ബുദ്ധിമുട്ടുകള്‍ നേരിടുന്ന ശരണ്യയെ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് സീരിയല്‍ താരം സീമ.ജി.നായര്‍ രംഗത്തുവന്നത് വലിയ വാര്‍ത്തയായിരുന്നു.
https://www.facebook.com/Malayalivartha
























