Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

ഡമ്മിയെങ്കില്‍ ഡമ്മി... നിയമത്തിന്റെ പഴുതടച്ച് മാധ്യമ പ്രവര്‍ത്തകരെ തോല്‍പ്പിച്ച് ശ്രീറാം വെങ്കിട്ടറാമിനെ രക്ഷിക്കാമെന്ന ചില ഉദ്യോഗസ്ഥരുടേയും ഡോക്ടര്‍മാരുടേയും കണക്കുകൂട്ടലുകള്‍ക്ക് ആന്റി ക്ലൈമാക്‌സ്; ശ്രീറാമിനെതിരെ തെളിവില്ലാതായത് എങ്ങനെ? ഒരു സിബിഐ ഡയറിക്കുറിപ്പുപോലെ കേസ് സി.ബി.ഐക്കു വിടാന്‍ ആലോചന

17 AUGUST 2019 11:04 AM IST
മലയാളി വാര്‍ത്ത

മലയാളികളെ ഏറെ ചിന്തിപ്പിച്ച സിനിമയാണ് ഒരു സിബിഐ ഡയറിക്കുറിപ്പ്. ചെവി കേള്‍ക്കുന്നില്ലെന്ന് പറഞ്ഞ അമ്മച്ചിയെ ഗ്ലാസ് തറയിലിട്ടുടച്ച് കേള്‍പ്പിച്ച മമ്മൂട്ടിയെ ആരു മറക്കാന്‍. ഒപ്പം അതിലെ ഡമ്മി പ്രയോഗവും എല്ലാം മലയാളികളുടെ ഓര്‍മ്മയില്‍ തന്നെയുണ്ട്. ഏതാണ്ട് അതേ കഥ പോലെയാണ് ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കൊല്ലപ്പെട്ട സംഭവവും. സത്യം പകല്‍പോലെ വ്യക്തമായിട്ടും ചില ഉദ്യോഗസ്ഥരും പോലീസുകാരും ഡോക്ടര്‍മാരും ഒത്ത് കളിച്ച് ശ്രീറാമിനെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ്. അതിനെ പൊളിച്ചടുക്കാന്‍ സിബിഐ വരുമെന്നാണ് സൂചന.

സംഭവത്തില്‍ പോലീസിന്റെ മനഃപൂര്‍വമുള്ള വീഴ്ചയും ആരോപണവിധേയമായ പശ്ചാത്തലത്തിലാണിത്. സി.ബി.ഐ. അന്വേഷണത്തോടു സര്‍ക്കാരിനും സി.പി.എം. സംസ്ഥാനനേതൃത്വത്തിനും വിയോജിപ്പില്ലെന്നാണു സൂചന.

ആരുടെ ഭാഗത്തുനിന്നായാലും ഗൂഢാലോചനയുണ്ടെങ്കില്‍, അന്വേഷിക്കണമെന്നാണു സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും നിലപാട്. കേസില്‍ പോലീസിന്റെ അനാസ്ഥയെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതോദ്യോഗസ്ഥരുടെ യോഗത്തില്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സംഭവത്തെക്കുറിച്ചും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ ശ്രീറാമിന്റെ പശ്ചാത്തലത്തെക്കുറിച്ചും കേന്ദ്ര രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതു സംബന്ധിച്ചു സി.ബി.ഐ. ഇന്റലിജന്‍സ് വിഭാഗവും അന്വേഷണമാരംഭിച്ചു. അപകടത്തിലേക്കു നയിച്ച സാഹചര്യങ്ങളിലും തുടര്‍നടപടികളിലുമാണു ദുരൂഹതയുള്ളത്.

തലസ്ഥാനത്തെ പ്രധാനവീഥിയില്‍ നടന്ന അപകടമായിട്ടും അതിനിരയായ ആളുടെ മൊെബെല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണു പോലീസ് ഭാഷ്യം. അപകടസമയത്തു ശ്രീറാം മദ്യപിച്ചിരുന്നോയെന്നതു സംബന്ധിച്ചു പരസ്പരവിരുദ്ധമായ മൊഴികളാണുള്ളത്. ശ്രീറാം െ്രെഡവിങ് സീറ്റില്‍ മാറിക്കയറിയതിനെക്കുറിച്ചും നൂറിലേറെ കിലോമീറ്റര്‍ വേഗത്തില്‍ വാഹനമോടിച്ചതിനെക്കുറിച്ചും സംശയങ്ങളേറെ. വി.വി.ഐ.പി. വീഥിയിലെ 11 സി.സി. ടിവി ക്യാമറകളില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടില്ലെന്നതും സംശയാസ്പദം. 

ശ്രീറാം മദ്യപിച്ചു വാഹനമോടിച്ചതായി സാക്ഷിമൊഴികളുണ്ടെങ്കിലും തെളിവു ശേഖരിക്കുന്നതില്‍ പോലീസിന്റെ വീഴ്ചയെ െഹെക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. യൂബര്‍ ഈറ്റ്‌സ് ജീവനക്കാരന്‍ ബെന്‍സന്‍, വിദ്യാര്‍ഥിയായ ജോബി, ഓട്ടോറിക്ഷാ ്രെഡെവര്‍മാരായ മണിക്കുട്ടന്‍, ഷഫീഖ് എന്നിവരുടെ മൊഴി ശ്രീറാമിനെതിരായിരുന്നു. എന്നാല്‍, പോലീസ് തെളിവ് ഹാജരാക്കാത്തതിനാല്‍ പ്രതിക്കു ജാമ്യം ലഭിച്ചു.

ശ്രീറാം വെങ്കിട്ടരാമന്‍ നടത്തിയ കുറ്റകൃത്യത്തെ തുടര്‍ന്ന് വൈദ്യലോകത്തിന്റെ ഭാഗത്തുണ്ടായികൊണ്ടിരിക്കുന്ന അധാര്‍മ്മികതകളെപറ്റി പ്രതികരിക്കാന്‍ ഡോക്ടര്‍മാരുടെ സംഘടനകളും സാമൂഹ്യ പ്രതിബദ്ധതയുള്ള ഡോക്ടര്‍മാരും തയാറാകണമെന്ന് പ്ലാനിംഗ് ബോര്‍ഡ് അംഗവും കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ.ബി. ഇക്ബാല്‍ തുറന്നടിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു. 

ഇതിന് തയാറായില്ലെങ്കില്‍ പില്‍ക്കാലത്ത് ഈ കുറ്റകൃത്യത്തില്‍ നമുക്കും പങ്കുണ്ടെന്ന് ചരിത്രം വിധിയെഴുതും. കേരളത്തിലെ വൈദ്യലോകം മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച പ്രസ്തുത സംഭവത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. നീതിന്യായം നടപ്പിലാക്കാന്‍ ബാധ്യസ്ഥന്‍ കൂടിയായ ഉയര്‍ന്ന ഉദ്യോഗസ്ഥനായ ഒരു ഡോക്ടര്‍ കുറ്റകൃത്യം ഒളിപ്പിക്കുന്നതിനും അര്‍ഹമായ ശിക്ഷയില്‍ നിന്നും രക്ഷപ്പെടുന്നതിനുമായി നടത്തിവരുന്ന ശ്രമങ്ങള്‍ക്ക് വൈദ്യലോകത്തെ ഒരു വിഭാഗം കൂട്ടു നില്‍ക്കയാണെന്ന് പൊതു സമൂഹം കരുതുന്നു. ഡോക്ടര്‍മാരുടെ സഹായത്തോടെ ശ്രീറാം എന്ത് മറന്നതായി ഭാവിച്ചാലും അദ്ദേഹം കാട്ടിയ കൊടിയ തെറ്റിനെ മറക്കാന്‍ കേരള സമൂഹത്തിനാവില്ലെന്നും ഇക്ബാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (9 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (9 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (9 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (9 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (9 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (10 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (10 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (10 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (10 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (10 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (12 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (13 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (14 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (14 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (14 hours ago)

Malayali Vartha Recommends