പുതിയ ശബരിമല മേല്‍ശാന്തിയായി മലപ്പുറം തിരുന്നാവായ സ്വദേശി എ.കെ.സുധീര്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു... പന്തളം കൊട്ടാരത്തിലെ കുട്ടികളാണ് നറുക്കെടുത്തത്

പുതിയ ശബരിമല മേല്‍ശാന്തിയായി മലപ്പുറം തിരുന്നാവായ സ്വദേശി എ.കെ.സുധീര്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു. എറണാകുളം സ്വദേശി എം.എസ്.പരമേശ്വന്‍ നമ്പരൂതിരിയാണ് പുതിയ മാളികപ്പുറം മേല്‍ശാന്തി. പന്തളം കൊട്ടാരത്തിലെ കുട്ടികളാണ് നറുക്കെടുത്തത്. 9ാമത്തെ നറുക്കിലാണ് എ.കെ.സുധീര്‍ നമ്പൂതിരിയെ ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുത്തത്. തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രത്തിലെയുള്‍പ്പടെ മേല്‍ശാന്തിയായിരുന്നു അദ്ദേഹം.ശബരിമലമാളികപ്പുറം മേല്‍ശാന്തി തെരഞ്ഞെടുപ്പിനുള്ള അഭിമുഖത്തില്‍ 18 പേരാണ് പങ്കെടുത്തത്.
ഇത്തവണ മുതല്‍ പുതുതായി ചുമതലയേല്‍ക്കുന്ന മേല്‍ശാന്തിമാര്‍ക്ക് തന്ത്രിയുടെ നേതൃത്വത്തില്‍ ഒരു മാസത്തെ പരിശീലനം നല്‍കും.
https://www.facebook.com/Malayalivartha

























