Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

കാണാതെ പോകരുത് ഈ നന്മ... കേരളം സമാനതകളില്ലാത്ത പ്രളയത്തിലേക്ക് കൂപ്പ് കുത്തിയപ്പോള്‍ എല്ലാവരുടേയും കണ്ണ് തുറപ്പിച്ച് കവളപ്പാറ; ഒരു ഗ്രാമം തന്നെ ഒലിച്ച് പോയപ്പോള്‍ പള്ളിക്കമ്മറ്റിക്കാരും ബിജെപി പ്രവര്‍ത്തകരുമെല്ലാം ഒറ്റക്കെട്ട്; രാജ്യത്തിന് മാതൃകയായി കവളപ്പാറ

17 AUGUST 2019 11:14 AM IST
മലയാളി വാര്‍ത്ത

കേരളം വല്ലാത്തൊരവസ്ഥയിലാണ്. പ്രളയം ഒരുകൂട്ടം മനുഷ്യരെ വല്ലാതെ വലച്ചു. അതേസമയം തന്നെ പ്രകൃതി പല കാര്യങ്ങളും മനുഷ്യരെ പഠിപ്പിക്കുകയും ചെയ്തു. പല കാര്യങ്ങള്‍ക്കും ജാതീയമായി പോരടിക്കുന്നവര്‍ ഒന്നിച്ചു നില്‍ക്കുന്ന അവസ്ഥയും കാണാനായി. അതിലേറ്റവും വലിയ ഉദാഹരണമായിരുന്നു കവളപ്പാറയില്‍ കണ്ടത്. പള്ളിക്കമ്മറ്റിക്കാരും ബിജെപിക്കാരും ആര്‍എസ്എസ് കാരും ഒന്നിക്കുന്ന അപൂര്‍വ കാഴ്ച കവളപ്പാറയില്‍ കാണാം. അതും മുസ്ലീം പള്ളിയില്‍.

കവളപ്പാറ ഉരുള്‍പ്പെട്ടലില്‍ മരിച്ചവര്‍ക്കായി ഈ വെള്ളിയാഴ്ച അവര്‍ ജുമുഅ നമസ്‌കാരം തെരുവിലേക്കുമാറ്റി. അങ്ങനെ, ബസ്സ്റ്റാന്‍ഡില്‍ മുസല്ല വിരിച്ച് പോത്തുകല്ല് ഗ്രാമം ഒരിക്കല്‍കൂടി മാതൃക തീര്‍ത്തു. പള്ളി പോസ്റ്റുമോര്‍ട്ടം നടത്താന്‍ വിട്ടുനല്‍കിയ മസ്ജിദുല്‍ മുജാഹിദീന്‍ കമ്മിറ്റിയാണ് ജുമുഅ പുറത്തേക്കുമാറ്റിയത്. ബസ്സ്റ്റാന്‍ഡിലെ പന്തലില്‍നടന്ന നമസ്‌കാരത്തിനായി സ്ത്രീകളും അണിനിരന്നു. നമുക്ക് ഏറ്റവും പ്രിയപ്പെട്ടത് മറ്റുള്ളവര്‍ക്ക് പങ്കുവെക്കുമ്പോഴാണ് മതം പൂര്‍ണമാകുന്നതെന്ന് ഇമാം സി.എച്ച്. ഇഖ്ബാല്‍ ഓര്‍മിപ്പിച്ചു. നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വറും ജുമുഅയില്‍ പങ്കെടുത്തു.

പള്ളി വിട്ടുകൊടുത്ത നല്ല മനസ്സിന് അഭിനന്ദന പ്രവാഹമാണ് ഉണ്ടാകുന്നത്. പോത്തുകല്ല് ഗ്രാമത്തിന് പക്ഷെ, ഇതില്‍ അത്ഭുതമില്ല. അഞ്ചെട്ട് വര്‍ഷങ്ങള്‍ക്കുമുമ്പ് ഇതുപോലൊരു മഴക്കാലം. നാട്ടുകാരനായ പ്രഭാകരന്‍ മരിച്ചപ്പോള്‍ ഈ പള്ളിയിലെ മയ്യത്തുകട്ടിലിലാണ് കൊണ്ടുപോയത്. 'പുതുതായി വാങ്ങിയ ആ കട്ടിലില്‍ ആദ്യം കിടന്നത് പ്രഭാകരനാണ്' ചെറുനാലകത്ത് ബീരാന്‍കുട്ടി ഓര്‍ക്കുന്നു.

പോസ്റ്റുമോര്‍ട്ടത്തിനെത്തുന്ന മൃതദേഹങ്ങള്‍ കുളിപ്പിക്കാന്‍ സേവാഭാരതി പ്രവര്‍ത്തകരും മസ്ജിദിലുണ്ട്. ബി.ജെ.പി. സംസ്ഥാന സമിതിയംഗം അഡ്വ. ടി.കെ. അശോക് കുമാറിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ചവരെ 31 മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി സംസ്‌കരിച്ചു. പാലുണ്ട ഹൈന്ദവ ശ്മശാനത്തിലാണ് സംസ്‌കാരം. ഫാറന്‍സിക് സര്‍ജന്‍മാരായ എസ്. കൃഷ്ണകുമാര്‍, ജി.ആര്‍. ജിതിന്‍, എം.പി. മര്‍ജാന്‍, ടി. അജേഷ് എന്നിവരാണ് വെള്ളിയാഴ്ച പോസ്റ്റുമോര്‍ട്ടം നടത്തിയത്.

അതേസമയം കവളപ്പാറയില്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍ ഒമ്പതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇനിയും 21 പേരെക്കൂടി കണ്ടെത്താനുണ്ട്. പ്രളയബാധിതരുടെ പുനരധിവാസത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു.

നിലമ്പൂര്‍ കവളപ്പാറയിലെ മണ്ണിടിച്ചിലില്‍ ഇതുവരെ 38 പേരെ കണ്ടെത്തി. മുഴുവന്‍ പേരെയും കണ്ടെത്തുംവരെ തെരച്ചില്‍ തുടരുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. മാപ്പിംഗ് പ്രകാരം വീടുണ്ടായിരുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് എന്‍.ഡി.ആര്‍.എഫ്, ഫയര്‍ ഫോഴ്‌സ്, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ നേതൃത്യത്തില്‍ തിരച്ചില്‍ നടക്കുന്നത്. പ്രതികൂല സാഹചര്യങ്ങള്‍ തെരച്ചലിന് പ്രതിസന്ധിയാകുന്നുണ്ട്.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ഇന്നലെ ദുരിതബാധിത മേഖലയിലെ ക്യാമ്പ് സന്ദര്‍ശിച്ചു. സംസ്ഥാനം ആവശ്യപ്പെട്ട സഹായങ്ങളെല്ലാം ഇതിനോടകം നല്‍കിയതായി മുരളീധരന്‍ അറിയിച്ചു. മണ്ണിനടിയില്‍ മൃതദേഹമുണ്ടോ എന്ന് കണ്ടെത്താന്‍ കഴിയുന്ന ആധുനിക സംവിധാനമായ ഗ്രൗണ്ട് പെനി ട്രേറ്റിംഗ് റഡാര്‍ ഇന്ന് സ്ഥലത്തെത്തിച്ചേക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (9 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (9 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (9 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (9 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (9 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (10 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (10 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (10 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (10 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (10 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (12 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (13 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (14 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (14 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (14 hours ago)

Malayali Vartha Recommends