വാട്സാപ്പിന് ഇനി മുതൽ ഫിംഗര്‍ പ്രിന്റ് സുരക്ഷ

ഫോണിലെ വ്യക്തിപരമായ വിവരങ്ങൾ മറ്റാരും അറിയരുത് എന്ന ഉദ്ദേശത്തോടെയാണ് നാം ഫോൺ ലോക്ക് ചെയ്‌തു വയ്ക്കുന്നത്. എന്നാൽ ഫോൺ ലോക്ക് എടുത്തു കഴിഞ്ഞാൽ നമ്മുടെ സ്വകാര്യത സംരക്ഷിക്കാൻ കഴിയുകയില്ല. പ്രധാനമായും വാട്സാപ്പിൻറെ മെസ്സഞ്ചര്‍ ഫോൺ ലോക്ക് എടുത്തു കഴിഞ്ഞാൽ മറ്റുള്ളവർക്കു വേഗത്തിൽ കാണാൻ പറ്റുന്ന രീതിയിലാണ്. എന്നാൽ ഇനിമുതല്‍ വാട്സാപ്പിന്റെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി ഫിംഗര്‍ പ്രിന്റ് സംവിധാനമാണ് വാട്‌സാപ്പ് ഒരുക്കുന്നത്. അതുകൊണ്ട് വാട്സാപ്പ് ഇനി മുതല്‍ സുരക്ഷിതമായിരിക്കും. ഫോണ്‍ ലോക്ക് മാറ്റി നല്‍കിയാല്‍ ചാറ്റുകള്‍ എടുത്ത് സ്വകാര്യത നഷ്ടമാകാതിരിക്കാന്‍ വേണ്ടി തേഡ് പാര്‍ട്ടി ആപ്പുകള്‍ ഉപയോഗിച്ചായിരുന്നു ഇത് പൂട്ടിവക്കുന്നത്. എന്നാല്‍ ഈ അവസ്ഥയ്ക്കാണ് പരിഹാരം ആയിരിക്കുന്നത്.
ഈ ഫീച്ചര്‍ ഉടന്‍തന്നെ ലഭ്യമാക്കും. ഫിംഗര്‍ പ്രിന്റ് സുരക്ഷയാണ് വാട്ട്സാപ്പ് കൊണ്ടുവരാനൊരുങ്ങുന്നത്. ഈ ഫീച്ചര്‍ ഉടന്‍തന്നെ ലഭ്യമാകും. ഇത് നല്‍കിക്കഴിഞ്ഞാല്‍ വിരലടയാളം പരിശോധിച്ച് മാത്രമേ വാട്സാപ്പ് തുറക്കാനാവൂ. ഒരു മിനുട്ട് നേരത്തേക്ക് അണ്‍ലോക്ക് ആകുക, മുപ്പത് മിനുട്ട് കഴിഞ്ഞ് അണ്‍ലോക്ക് ആവുക എന്നതിനും പുറമെ ഉടനടി അണ്‍ലോക്ക് ആവുക എന്നിങ്ങനെ മൂന്ന് ഒപ്ഷനോടെയാണ് ഈ സൗകര്യം ഒരുക്കുന്നത്.
https://www.facebook.com/Malayalivartha

























