കേരളത്തില്‍ കാലവര്‍ഷക്കെടുതികള്‍ ആവര്‍ത്തിക്കുന്ന സംഭവത്തില്‍ ആശങ്ക അറിയിച്ചു രാഷ്ട്രപതി

കേരളത്തില്‍ കാലവര്‍ഷക്കെടുതികള്‍ ആവര്‍ത്തിക്കുന്ന സംഭവത്തില്‍ ആശങ്ക അറിയിച്ചു രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഇത്തരം സംഭവങ്ങള്‍ ദുഃഖകരമാണെന്നും പ്രകൃതിദുരന്തങ്ങള്‍ കുറയ്ക്കുന്നതിനായി കൂടുതല്‍ ശാസ്ത്രീയ പഠനങ്ങളും മുന്‍കരുതലും രാജ്യത്ത് സ്വീകരിക്കേണ്ടതുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു. ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിഭവനില്‍ നടന്ന അറ്റ് ഹോം വിരുന്നിനിടെയായിരുന്നു കോവിന്ദിന്റെ പ്രതികരണം.
അതേ സമയം നൂറിലേറെ പേര്‍ മരിക്കുകയും വലിയ നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്ത കേരളത്തിലേക്കു പ്രധാനമന്ത്രി പോകുമോയെന്ന ചോദ്യത്തോട് പ്രധാനമന്ത്രി ഇപ്പോള്‍ വരേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. വേണ്ട എല്ലാ സഹായങ്ങളും കേന്ദ്രം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകം, മഹാരാഷ്ട്ര , കേരളം തുടങ്ങിയ മിക്ക സംസ്ഥാനങ്ങളിലും വെള്ളപ്പൊക്കം അതി രൂക്ഷമായിരുന്നു.
https://www.facebook.com/Malayalivartha

























