Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

കഷ്‌ടം! സാധരണ ജനം പെരുവഴിയിലായാൽ ആർക്കു ചേതം; സോഷ്യൽ മീഡിയ തിളക്കുന്നു; മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ട്രാഫിക്കിൽ കുരുങ്ങിയതിന് 3 പോലീസുകാർക്ക് സസ്‌പെൻഷൻ

17 AUGUST 2019 11:11 AM IST
മലയാളി വാര്‍ത്ത

നാട്ടിലിറങ്ങി നടക്കാൻ എന്ത് സുരക്ഷ. മന്ത്രിയും എസ് പി ഹരിശങ്കറും വഴിയിൽ ട്രാഫിക്കിൽ പെട്ടതിന്‌ പോലീസുകാർക്ക് സസ്‌പെൻഷൻ. പാവം പൊതു ജനം പെരുവഴിയിലായാൽ ആരു തിരിഞ്ഞു നോക്കാൻ. അതും ജനത്തെ വകഞ്ഞു മാറ്റാത്തതിനാണ് ഈ സസ്‌പെൻഷൻ. വെള്ളം കയറി ബുദ്ധിമുട്ടിലായ ശൂരനാട്ടെ ജനങ്ങളുടെ അടുത്തായി പോയി പാവം പോലീസുകാർ. അതൊന്നുമല്ല പ്രധാനം മന്ത്രിക്കു വഴിയൊരുക്കണം.

മന്ത്രിക്കും എസ്പിക്കും വഴിയൊരുക്കാത്തതിന് പൊലീസുകാരെ സസ്പെൻഡു ചെയ്‌തതിനെതിരെ സോഷ്യൽ മീഡിയയിൽ പരിഹാസം നിറയുകയാണ്. മന്ത്രി മേഴ്സിക്കുട്ടിയമ്മയുടേയും എസ്പി ഹരിശങ്കറിന്‍റെയും വാഹനങ്ങള്‍ ഗതാഗതക്കുരുക്കിൽ പെട്ടതിനാണ് പോലീസുകാരെ സസ്പെന്‍റ് ചെയ്തത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് കൊല്ലം മയ്യത്തുംകരയിലാണ് സംഭവം.പത്തനംതിട്ടയില്‍ സ്വാതന്ത്ര്യദിനാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയും ശൂരനാട്ടെ ദുരിതാശ്വാസ ക്യമ്പുകളിൽ സന്ദര്‍ശനത്തിന് എത്തിയ എസ്പി ആര്‍ ഹരിശങ്കറുമാണ് വിവാഹ ഓഡിറ്റോറിയത്തിനു മുന്നിലെ തിരക്കില്‍ 10 മിനിറ്റോളം കുടുങ്ങിക്കിടന്നത്. ചക്കുവള്ളിക്ക് സമീപം വിവാഹ സംഘത്തിന്റെ ടൂറിസ്റ്റ് ബസ് റോഡരികിൽ നീർത്തിയിട്ടതിനെ തുടർന്ന് ഗതാഗതക്കുരുക്കുണ്ടായെന്നാണ് നാട്ടുകാർ പറയുന്നത്. മന്ത്രിയുടെ യാത്രാ വിവരങ്ങൾ നേരത്തെതന്നെ കൊട്ടാരക്കര റൂറൽ എസ്.പിയുടെ ഓഫീസിൽ അറിയിച്ചിരുന്നുവെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. വാഹനം ഗതാഗതക്കുരുക്കിൽ അകപ്പെട്ടതോടെ മന്ത്രിയുടെ ഗൺമാൻ വീണ്ടും റൂറൽ എസ്.പിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. ഈസമയം റൂറൽ എസ്.പി ശൂരനാട്ട് വെള്ളം കയറിയ പ്രദേശത്തായിരുന്നു. ശൂരനാട് പോലീസ് സ്റ്റേഷനിലെ എസ്.ഐ അടക്കമുള്ളർ റൂറൽ എസ്.പിക്കൊപ്പം ആയിരുന്നു.

ശൂരനാട് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ ഹരിലാല്‍, സിപിഒ രാജേഷ്, റൂറല്‍ പോലീസ് സ്‌പെഷല്‍ ബ്രാഞ്ചിലെ എഎസ്‌ഐ നുക്യുദീന്‍ എന്നിവരെ ഗുരുതര സുരക്ഷാ വീഴ്ച ആരോപിച്ചാണ് എസ്പി സസ്‌പെന്‍ഡ് ചെയ്തത്. വാഹനം കടന്നുപോകുന്ന കാര്യം മുൻകൂട്ടി അറിയിച്ചിട്ടും വേണ്ട സൗകര്യം ഒരുക്കിയില്ലെന്ന് കണ്ടെത്തിയാണ് നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (9 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (9 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (9 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (9 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (9 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (10 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (10 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (10 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (10 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (10 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (12 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (13 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (14 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (14 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (14 hours ago)

Malayali Vartha Recommends