സച്ചിന്റെ ത്യാഗത്തിനുമുന്നില്‍ കൈകൂപ്പി കേരളം; സ്വപ്ന വാഹനം വിറ്റു കിട്ടുന്ന മുഴുവന്‍ തുകയും ദുരിതാശ്വാസ നിധിയിലേക്കു നല്‍കും

പ്രളയത്തില്‍ സഹായങ്ങളുമായി നിരവധിപേരാണ് ഇപ്പോള്‍ രംഗത്തെത്തുന്നത്. എന്നാല്‍ ചില സഹായങ്ങള്‍ അത് നമ്മെ വല്ലാതെ സ്വാധീനിക്കും അവയൊക്കെ മറ്റുള്ളവര്‍ക്കു മുന്നില്‍ എത്തിച്ചാല്‍ അത് സഹയിക്കാന്‍ മടിച്ചു നില്‍ക്കുന്നവര്‍ക്ക് പ്രചോദനമായി മാറുകതന്നെ ചെയ്യും. 'യാത്രകള്‍ വീണ്ടും ചെയ്യാം, വായ്പയെടുത്തായാലും അവള്‍ക്കായി ഒരു പുതിയ ബുള്ളറ്റ് ഞാന്‍ വാങ്ങും. പക്ഷേ ഇപ്പോള്‍ ഇതേ മാര്‍ഗമുള്ളൂ'. കാന്‍സര്‍ രോഗിയായ ഭാര്യയ്ക്കു സഞ്ചരിക്കാന്‍ ബന്ധുക്കള്‍ വാങ്ങി നല്‍കിയ ബുള്ളറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കായി വില്‍ക്കാനൊരുങ്ങുമ്പോഴും സച്ചിന്‍ കുമാര്‍ എന്ന യുവാവിന് തെല്ലും വേദനയില്ല. വീടിന് കിലോമീറ്ററുകള്‍ മാത്രം അകലെ സകലതും നശിച്ച് ഒരു കൂട്ടം ആളുകള്‍ ക്യാംപില്‍ കഴിയുമ്പോള്‍ ബൈക്കിലിരുന്നു സവാരി നടത്താന്‍ സച്ചിന്റെ മനസ്സു സമ്മതിക്കുന്നില്ല. 'നമുക്ക് റോഡും പാലവുമൊക്കെ നന്നാക്കിയെടുക്കേണ്ടേ.. വിറ്റു കിട്ടുന്ന മുഴുവന്‍ തുകയും ദുരിതാശ്വാസ നിധിയിലേക്കു നല്‍കും'.
പൂളപ്പാടം പട്ടീരിയിലെ സച്ചിന്‍ കുമാറിനെയും ഭാര്യ ഭവ്യയെയും നമ്മളില്‍ പലരും അറിയും. കാമുകിക്കു കാന്‍സറാണെന്നറിഞ്ഞിട്ടും കൈവിടാതെ കതിര്‍മണ്ഡപത്തിലേക്ക് ഇരുകൈയും നീട്ടി സ്വീകരിച്ച അതേ സച്ചിന്‍. ഭവ്യയ്ക്കു നട്ടെല്ലിനായിരുന്നു രോഗം. ഇപ്പോള്‍ 16 കീമോതെറപ്പിയുടെയും 30 റേഡിയേഷന്റെയും 'ഉഷ്ണകാലം' കടന്ന് രോഗരഹിത ജീവിതത്തിന്റെ പച്ചപ്പിലേക്കു വന്നുകൊണ്ടിരിക്കുകയാണ് ഭവ്യ. എംകോമിനു ചേര്‍ന്നു പഠനം പുനരാരംഭിച്ചിട്ടുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞതിനാല്‍ നട്ടെല്ലിന്റെ ചലനം സൂക്ഷിച്ചുവേണം സഞ്ചാരം. എന്നാല്‍ ബസ് യാത്രയൊന്നും വയ്യ. ബൈക്കിനു പിന്നിലിരുന്നാല്‍ കുഴപ്പമില്ലെന്നു മനസ്സിലാക്കി സച്ചിന്റെ ബന്ധുക്കളാണ് 4 മാസം മുന്‍പ് ബൈക്ക് വാങ്ങി നല്‍കിയത്. ഭവ്യയ്ക്ക് ഇടയ്ക്ക് ആശുപത്രി വാസമുള്ളതിനാല്‍ യാത്രയധികം നടന്നില്ല. ടൈല്‍സിന്റെ പണിയായിരുന്നു സച്ചിന്. ഭവ്യയുടെ ആശുപത്രി ഓട്ടം കൂടി കണക്കാക്കി ഒരു മാസം മുന്‍പാണ് ഓട്ടോ വാങ്ങിയത്. അതിന്റെ കാശും മുഴുവന്‍ കൊടുത്തു തീര്‍ന്നിട്ടില്ല. ബുള്ളറ്റ് വില്‍ക്കാനുണ്ടെന്നറിഞ്ഞ് പലരും വിളിക്കുന്നുണ്ട്. സച്ചിന്‍ അവരോട് ചോദിക്കുന്നത് ബുള്ളറ്റിന്റെ വിലയല്ല, പുണ്യത്തിലേക്കൊരു പങ്കാണ്. അല്ലെങ്കിലും ആര്‍ക്കു വിലയിടാനാകും ഇത്ര കഥയുള്ള വണ്ടിക്ക്.
അതുപോലെതന്നെ ഈ പ്രളയത്തോടെ നിരവധി നല്ല മനസ്സുകളെ കേരളം കണ്ടു. കൃഷ്ണ നദി കരകവിഞ്ഞപ്പോഴും നന്‍മ മാത്രം മുന്നില്‍ കണ്ട് ഓടിയ ആ ബാലനെ രാജ്യം നെഞ്ചോടണച്ചതാണ്. ഇതിന് പിന്നാലെ ആ ധീരതയ്തക്ക് അംഗീകാരം നല്‍കി സംസ്ഥാന സര്‍ക്കാറും ആദരിച്ചു. കരകവിഞ്ഞ പുഴയിലൂടെ എത്തിയ ആംബുലന്‍സിന് വഴികാട്ടാനാണ് ഈ കുട്ടി മുന്നില്‍ ഓടിയത്. ആറാം ക്ലാസുകാരന്‍ വെങ്കിടേഷിന് സംസ്ഥാന സര്‍ക്കാര്‍ ധീരതയ്ക്കുള്ള പുരസ്‌കാരം. റെയ്ച്ചൂരില്‍ നടന്ന സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്കിടെ സമ്മാനിച്ചു. കര്‍ണാടകയിലെ പ്രളയകാഴ്ച്ചക്കിടെയാണ് കേരളത്തിനും കരുത്തായ ഈ ഓട്ടം. മഴയില്‍ നിറഞ്ഞൊഴുകുകയായിരുന്നു കൃഷ്ണ നദി. അപ്പോഴാണ് പാലത്തിലൂടെ ആംബുലന്‍സ് എത്തിയത്. മുന്‍പില്‍ അപകടമുണ്ടോയെന്നറിയാതെ പകച്ച് നിന്നു ഡ്രൈവര്‍. അപ്പോഴാണ് വെങ്കിടേഷ് ആംബുലന്‍സിന് മുന്നില്‍ ഓടി വഴികാട്ടിയത്. അരയോളം വെള്ളത്തില്‍ കഷ്ടപ്പെട്ടാണ് അവന്‍ ഓടിയത്. പ്രളയത്തില്‍ നീറുന്ന കര്‍ണാടകത്തിനും കേരളത്തിനും ഇത് ഹൃദയം നിറച്ച കാഴ്ചയായിരുന്നു.
https://www.facebook.com/Malayalivartha

























