കേരള ഹൗസിൽ ഇരുന്ന് ക്രെഡിറ്റടിക്കുന്ന വെള്ളിമൂങ്ങ മാമച്ചനാണ് എ സമ്പത്ത്; പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളത്തിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായി ചര്‍ച്ച നടത്തി കേന്ദ്രമന്ത്രി വി. മുരളീധരന്‍ അനുവദിപ്പിച്ച മരുന്നുകളുടെ ക്രഡിറ്റ് എ. സമ്പത്ത് അടിച്ചെടുത്തു എന്ന് ആരോപണം

പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളത്തിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായിയുമായി ചര്‍ച്ച നടത്തി കേന്ദ്രമന്ത്രി വി. മുരളീധരന്‍ അനുവദിപ്പിച്ച മരുന്നുകളുടെ ക്രഡിറ്റ് എ. സമ്പത്ത് അടിച്ചെടുത്തു എന്ന് ആരോപണം.
ആഗസ്റ്റ് പത്തിന് വി. മുരളീധരന്‍ നടത്തിയ ചര്‍ച്ചയുടെ അടിസഥാനത്തിലാണ് ആദ്യഘട്ടമായി 22.48 ടണ്‍ അവശ്യമരുന്നുകള്‍ നല്‍കാമെന്നുള്ള ഉറപ്പ് കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം നലകിയത്. ഈ ചര്‍ച്ചകള്‍ നടത്തിയപ്പോഴൊന്നും കേരള ഹൗസ് സ്‌പെഷ്യല്‍ ഓഫീസറായി സമ്പത്ത് ഡല്‍ഹിയില്‍ എത്തിയിരുന്നു പോലുമില്ല. പതിമൂന്നിനാണ് സമ്പത്ത് ഡല്‍ഹിയില്‍ ചാര്‍ജ് എടുത്തത്. അതിന് മുമ്പ് തന്നെ മരുന്നുകള്‍ക്കുള്ള ഓര്‍ഡര്‍ ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കിയിരുന്നു. ആദ്യഘട്ടമായി ആറു ടണ്‍ മരുന്നുകളാണ് കേരളത്തിലെത്തിയത്. വിസ്താര, എയര്‍ ഇന്ത്യ വിമാനങ്ങളില്‍ വെള്ളിയാഴ്ച രാവിലെയാണ് മരുന്നുകള്‍ കൊച്ചിയിലെത്തിയത്. ഇന്‍സുലിന്‍, ഗ്ലൗസുകള്‍, ആന്റിബയോട്ടിക്കുകള്‍, ഒ.ആര്‍.എസ്. എന്നിവ ഉള്‍പ്പെടെയുള്ളവയാണ് അയച്ചിട്ടുള്ളത്. രണ്ടാംഘട്ടത്തില്‍ അയക്കുന്ന മരുന്നുകള്‍ വെള്ളിയാഴ്ച വൈകിട്ടോടെ കൊച്ചിയിലെത്തും.
ചണ്ഢീഗഢില്‍ നിന്നും ഭോപ്പാലില്‍ നിന്നും ഡല്‍ഹിയിലെത്തിച്ചിട്ടാണ് വിമാനമാര്‍ഗ്ഗം മരുന്നുകള്‍ കൊച്ചിയിലെത്തിക്കുന്നത്. ആന്റിബയോട്ടിക്കുകളും ഇന്‍സുലിനും ഉള്‍പ്പെടെയുള്ള അവശ്യമരുന്നുകളുടെ കണ്‍സൈന്‍മെന്റ് ആറു ടണ്‍ വീതം തുടര്‍ന്നുള്ള ദിവസങ്ങളിലും കൊച്ചിയിലെത്തും. 400 കാര്‍ട്ടനുകളിലായി മൂന്നു ടണ്‍ ഇന്‍സുലിന്‍ ഉള്‍പ്പെടെ 2051 കാര്‍ട്ടന്‍ മരുന്നുകളാണ് കേരളത്തിലേക്ക് എത്തിക്കുക. ഇതിനു പുറമെ ഒരു കോടി ക്ലോറിന്‍ ടാബ്ലറ്റുകളും കേരളത്തിലേക്ക് അയക്കും.
https://www.facebook.com/Malayalivartha

























