ശ്രീകുമാർ മേനോന്റെ 'മറ്റേപ്പണി' പൊളിച്ചടുക്കി ആന്റണി പെരുമ്പാവൂർ മഞ്ജുവിനൊപ്പം; ഒടിയൻ സിനിമയുടെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെയും സിനിമയുടെ പ്രൊഡക്ഷന്‍ ഹെഡായിരുന്ന സജിയുടെയും മൊഴി എടുത്തു; മോഹൻലാലിന്റേയും പിന്തുണയെന്ന് സിനിമാ മേഖല

സിനിമാ മേഖലയെ ഒന്നടങ്കം പിടിച്ചുകുലുക്കിയ സംഭവമായി മാറിയിരിക്കുകയാണ് നടി മഞ്ജു വാര്യരും സംവിധായകൻ ശ്രീകുമാർ മേനോനും തമ്മിലുള്ള സ്വരച്ചേർച്ചകൾ. സിനിമാ മേഖല ഒന്നടങ്കം മഞ്ജുവിന് പിന്തുണയുമായി എത്തിയിരിക്കുകയാണ്. താര രാജാവ് മോഹൻലാലിന്റേയും പിന്തുണ ഇക്കാര്യത്തിൽ മഞ്ജുവിനൊപ്പമാണെന്നാണ് സിനിമാ സിനിമാ മേഖല ഒന്നടങ്കം പറയുന്നത്.
സംവിധായകന്‍ വി.എ ശ്രീകുമാറിനെതിരായ കേസില്‍ ഒടിയന്‍ സിനിമയുടെ നിര്‍മാതാവും മോഹൻലാലിന്റെ വലംകൈയുമായ ആന്റണി പെരുമ്പാവൂരിന്റെയും സിനിമയുടെ പ്രൊഡക്ഷന്‍ ഹെഡായിരുന്ന സജിയുടെയും മൊഴി എടുത്തു. തൃശൂര്‍ ജില്ലാ ക്രൈംബ്രാഞ്ച് എ.സി.പി ഡി.ശ്രീനിവാസ് ആണ് മൊഴിയെടുത്തിരിക്കുന്നത്. ഒടിയൻ’ സിനിമയുടെ ഷൂട്ടിങ് സെറ്റുകളിലും മറ്റും തേജോവധം ചെയ്തുവെന്ന ആക്ഷേപം മഞ്ജുവിന്റെ പരാതിയിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നിർമാതാവ് ആന്റണി പെരുമ്പാവൂരിനെ സാക്ഷിയായി ചേർത്തത്.
സമൂഹ മാധ്യമങ്ങളിലൂടെ ശ്രീകുമാർ മേനോൻ മോശക്കാരിയായി ചിത്രീകരിക്കാൻ ശ്രമിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. ആന്റണി പെരുമ്പാവൂർ അടക്കം 5 പേരെ സംഭവത്തിൽ സാക്ഷികളായി ചേർത്തിരുന്നു. ക്രൈം ബ്രാഞ്ച് തൃശൂരിലേക്കു വിളിച്ചുവരുത്തി നടത്തിയ മൊഴിയെടുപ്പ് ഒരു മണിക്കൂറോളം നീണ്ടു. തന്നെ അപമാനിക്കാനുള്ള ശ്രമങ്ങളുണ്ടായെന്നും ഭീഷണിപ്പെടുത്തിയെന്നും മഞ്ജു പരാതിനല്കിയിരുന്നു. ഇതു സംബന്ധിച്ചുള്ള ഒരു സിഡി പോലീസിനു കൈമാറിയിട്ടുണ്ട്. ജാമ്യം ലഭിക്കുന്ന മൂന്നു വകുപ്പുകള്‍ പ്രകാരമാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ഭയപ്പെടുന്നതായി ചൂണ്ടിക്കാട്ടിയാണ് മഞ്ജു നേരത്തെ ഡിജിപിക്ക് പരാതി നല്‍കിയത്. ഇതിനെത്തുടര്‍ന്ന് ശ്രീകുമാർ മേനോനെതിരേ തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് കേസെടുത്തിരുന്നു. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. ശ്രീകുമാര്‍ മേനോനില്‍നിന്ന് തനിക്ക് വധഭീഷണി ഉണ്ടെന്നും മഞ്ജു പരാതിയില്‍ പറഞ്ഞിരുന്നു. ഡിജിപി ലോക്‌നാഥ് ബഹ്‌റയെ നേരില്‍ക്കണ്ടാണ് മഞ്ജു പരാതി നൽകിയത്.
ഒടിയന്‍ സിനിമയുടെ നിര്‍മാണ കാലംമുതല്‍ ശ്രീകുമാര്‍ മേനോന് തന്നോട് വ്യക്തിവിരോധം ഉണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയായി തന്നെ ഭീഷണിപ്പെടുത്തുകയും സമൂഹമാധ്യമങ്ങളിലടക്കം അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ പറഞ്ഞു.
ഔദ്യോഗികാവശ്യങ്ങള്‍ക്കായി നല്‍കിയ ലെറ്റര്‍ ഹെഡും മറ്റു രേഖകളും ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന് ഭയപ്പെടുന്നതായും പരാതിയില്‍ പറഞ്ഞിരുന്നു. ശ്രീകുമാര്‍ മേനോനും സുഹൃത്തും തനിക്കെതിരേ ഗൂഢാലോചന നടത്തുന്നതായും തനിക്കൊപ്പം പ്രവര്‍ത്തിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതായും പരാതിയില്‍ ആരോപിച്ചിരുന്നതായി സൂചന ലഭിച്ചിരുന്നു.
വിവാഹശേഷം സിനിമയില്‍നിന്ന് വിട്ടുനിന്ന മഞ്ജു വാര്യര്‍ ഏറെക്കാലത്തിനു ശേഷം തിരിച്ചെത്തിയത് ശ്രീകുമാര്‍ മേനോന്റെ പരസ്യ ചിത്രത്തിലൂടെയായിരുന്നു. മോഹന്‍ലാലിനെ നായകനാക്കി വി.എ ശ്രീകുമാര്‍ സംവിധാനം ചെയ്ത ഒടിയന്‍ എന്ന ബിഗ് ബജറ്റ് സിനിമയില്‍ മഞ്ജുവാര്യരായിരുന്നു നായികാവേഷത്തിലെത്തിയത്. ഈ ചിത്രത്തിന് ശേഷം തനിക്ക് നേരെ സമൂഹമാധ്യങ്ങളിലൂടെ നടക്കുന്ന ആക്രമണത്തിന് പിന്നില്‍ ശ്രീകുമാറും ഇയാളുടെ സുഹൃത്തുമാണെന്നും പരാതിയില്‍ മഞ്ജു ആരോപിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha

























