മുഖ്യമന്ത്രിയുടേത് വിലകുറഞ്ഞ അവിവേക പ്രതികരണം; മുഖ്യമന്ത്രിയുടെ ഒളിയമ്പിന് മറുപടിയുമായി എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി

എന്‍എസ്‌എസിനെതിരെ പരോക്ഷ വിമര്‍ശനമുയര്‍ത്തിയ മുഖ്യമന്ത്രിക്ക് മറുപടിയുമായി എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. നവീകരണത്തിന് തയ്യാറാകാത്ത പ്രസ്ഥാനങ്ങള്‍ അസാധുവാകുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന എന്‍എസ്‌എസിനെ ഉദേശിച്ചാണെങ്കില്‍ അവഗണനയോടെ തള്ളുന്നുവെന്ന് സുകുമാരന്‍ നായര്‍ പറയുകയുമായി.
വിലകുറഞ്ഞ അവിവേക പ്രതികരണമാണ് മുഖ്യമന്ത്രി നടത്തിയിരിക്കുന്നതെന്നും തങ്ങള്‍ക്കൊപ്പം നില്‍ക്കാത്തവര്‍ അപ്രസക്തരെന്നത് ഭീഷണിയുടെ സ്വരമാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തിന് ശേഷമാണ് സര്‍ക്കാരിന് നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ ഉണ്ടായതെന്നും സുകുമാരന്‍ നായര്‍പറഞ്ഞു. വാര്‍ത്താ കുറിപ്പിലൂടെയായിരുന്നു എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി തന്റെ പ്രതികരണം അറിയിച്ചത്. തെറ്റായ നേതൃത്വത്തിനെതിരെ അതത് സമുദായത്തിലെ പാവപ്പെട്ടവരുടെയും അവഗണിക്കപ്പെട്ടവരുടെയും ഐക്യം രൂപപ്പെടണമെന്നും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പൊരുതിയ പൈതൃകത്തെ കൈയൊഴിയരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha

























