കൊച്ചി മേയര്‍ സൗമിനി ജെയിനിനെതിരെ കോര്‍പ്പറേഷനിലെ ആറ് വനിതാ കൗണ്‍സിലര്‍മാര്‍

കൊച്ചി മേയര്‍ സൗമിനി ജെയിനിനെതിരെ കോര്‍പ്പറേഷനിലെ ആറ് വനിതാ കൗണ്‍സിലര്‍മാര്‍. ഇവർ സൗമിനിയെ മേയര്‍ സ്ഥാനത്ത് നിന്നും മാറ്റണമെന്നആവശ്യവുമായി വാര്‍ത്താസമ്മേളനം നടത്തി. മേയര്‍ മാറ്റത്തില്‍ കെപിസിസി രാഷ്ട്രീയകാര്യസമിതി, അന്തിമതീരുമാനമെടുക്കാനുള്ള ചുമതല മുല്ലപ്പള്ളി രാമചന്ദ്രനെ ഏല്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു വനിതാ കൗണ്‍സിലര്‍മാര്‍ പരസ്യമായി രംഗത്തു വന്നത്.
കോര്‍പ്പറേഷന്‍ മുന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണും മഹിള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റുമായ വി കെ മിനിമോളുടെ നേതൃത്വത്തിലായിരുന്നു കൗണ്‍സിലര്‍മാര്‍ വാര്‍ത്താസമ്മേളനം നടത്തിയത്. മേയറെ ഉടന്‍ മാറ്റണംമെന്നും മേയര്‍ രണ്ടര വര്‍ഷം കഴിയുമ്പോള്‍ മാറാമെന്ന് മുന്‍ധാരണയുണ്ടായിരുന്നുവെന്നും മിനിമോള്‍ പറഞ്ഞു. പാര്‍ലമെന്ററിപാര്‍ട്ടി മിനിട്ട്‌സില്‍ ഇക്കാര്യം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ രണ്ടര വര്‍ഷത്തിന് ശേഷം സ്ഥാനമൊഴിയണമെന്ന ധാരണ സൗമിനി ലംഘിക്കുകയുണ്ടായി എന്നും അവർ പറഞ്ഞു.
https://www.facebook.com/Malayalivartha

























