Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

സൂപ്പര്‍ഫാസ്റ്റ് ബസുകളുടെ കാലാവധി ഏഴുവര്‍ഷത്തില്‍ നിന്ന് ഒന്‍പത് ആക്കണമെന്ന കെഎസ്ആര്‍ടിസിയുടെ ആവശ്യം ഗതാഗതവകുപ്പ് തള്ളി

02 NOVEMBER 2019 02:07 PM IST
മലയാളി വാര്‍ത്ത

സൂപ്പര്‍ഫാസ്റ്റ് ബസുകളുടെ കാലാവധി ഏഴുവര്‍ഷത്തില്‍ നിന്ന് ഒന്‍പത് ആക്കണമെന്ന കെഎസ്ആര്‍ടിസിയുടെ ആവശ്യം ഗതാഗതവകുപ്പ് തള്ളി. 390 ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് ബസുകളുടെ കാലാവധി അടുത്തമാസം തീരാനിരിക്കെ തീരുമാനം കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയിലാക്കും. വാടക സ്‌കാനിയ ബസുകള്‍ കരാറുകാര്‍ അറ്റകുറ്റപ്പണിക്കെന്ന പേരില്‍ പിന്‍വലിച്ചതോടെ ദിവസ വരുമാനത്തിലും ലക്ഷക്കണക്കിന് രൂപയുടെ കുറവുണ്ടായി. അറ്റകുറ്റപ്പണിക്കെന്ന പേരില്‍ വാടക സ്‌കാനിയ ബസുകള്‍ കരാറുകാര്‍ തിരിച്ചെടുത്തു. തിരികെ നല്‍കിയ ബസ് വായ്പതിരിച്ചടവ് മുടങ്ങിയതിന്റ പേരില്‍ ധനകാര്യസ്ഥാപനം കൊണ്ടുപോയി.
ബസില്ലാത്തതിനാല്‍ ബംഗളൂരു സര്‍വീസുകള്‍ മുടങ്ങിയതുവഴി ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഓരോ ദിവസവുമുണ്ടാകുന്നത്. ദീര്‍ഘദൂര റൂട്ടിലോടുന്ന സൂപ്പര്‍ഫാസറ്റ് ബസുകളില്‍ മിക്കതും കാലാവധി കഴിഞ്ഞതിനാല്‍ അടുത്തമാസം പിന്‍വലിക്കണം.ഫാസ്റ്റ് സൂപ്പര്‍ ഫാസ്റ്റ് ഇനത്തില്‍ നാനൂറോളം ബസുകളുണ്ടെന്നാണ് കണക്ക്. പിന്‍വലിച്ചാല്‍ ദീര്‍ഘദൂര റൂട്ടില്‍ പല സര്‍വീസുകളും മുടങ്ങും. ഇത് മുന്നില്‍ കണ്ടാണ് സൂപ്പര്‍ഫാസ്റ്റ് ബസുകളുടെ കാലാവധി ഏഴില്‍ നിന്ന് ഒന്‍പതാക്കാന്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ ശരിയായി അറ്റകുറ്റപ്പണിപോലും നടത്താത്ത ബസുകളുണ്ടാക്കുന്ന വെല്ലുവിളി ഏറ്റെടുക്കാനാകില്ലെന്നാണ് ഗതാഗതവകുപ്പ് പറയുന്നു. അഞ്ചുവര്‍ഷമായിരുന്ന കാലാവധി കഴിഞ്ഞിടെയാണ് ഏഴാക്കിയത്. രണ്ടാഴ്ച കഴിഞ്ഞാല്‍ ശബരിമല മണ്ഡലകാലം തുടങ്ങും. നിലയ്ക്കല്‍ പമ്പ റൂട്ടില്‍ ലോ ഫ്ലോര്‍ ബസുകള്‍ ഓടിച്ചാലും ദീര്‍ഘദൂര സര്‍വീസിന് മറ്റ് ഡിപ്പോകളില്‍ നിന്ന് ബസുകളെടുക്കണം. ഇത് യാത്രാക്ലേശം രൂക്ഷമാക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആന്റോയുടെ നെഞ്ചത്ത് റീത്ത് വച്ച് സുജയ പാർവതി പക പലിശ സഹിതം കൊടുത്തു, റിപ്പോർട്ടർ TV വിടാൻ അരുൺ  (2 minutes ago)

അരുൺകുമാർ ഉടൻ രാജിവയ്ക്കും. റിപ്പോർട്ടർ TV-യിൽ നിന്ന് വിട്ടിറങ്ങുന്നു..! ഇവൻ ലോക ഫ്രോഡ്.. കോടതിയിൽ ആന്റോയെ പച്ചയ്ക്ക് തിന്ന് ജനം.  (8 minutes ago)

സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു  (16 minutes ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യത  (21 minutes ago)

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഏകദിനം: മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നു  (32 minutes ago)

ജന്‍കൗശല്‍ കേന്ദ്രയുടെ ബ്രാന്‍ഡ് അംബാസഡഡറായി സഞ്ജു സാംസണ്‍  (37 minutes ago)

മാസപ്പടി കേസില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം നടത്താമെന്ന് നിയമോപദേശം  (43 minutes ago)

താലിബാന്‍ തടഞ്ഞുവച്ച ട്രാവല്‍ വ്‌ളോഗറായ മലയാളി യുവതി അരുണിമ കേരളത്തില്‍ തിരിച്ചെത്തി  (49 minutes ago)

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാന്‍ ഒരുങ്ങി മുഖ്യമന്ത്രി വിജയ്  (58 minutes ago)

ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും റീലീസ് തിയതിയും പുറത്ത്  (2 hours ago)

നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണയുമായി മമത  (3 hours ago)

പാകിസ്ഥാനില്‍ ജുമാ നമസ്‌ക്കാരത്തിനിടെ പള്ളിയില്‍ ചാവേര്‍ ആക്രമണം  (3 hours ago)

യുവാവിനെ സുഹൃത്തും പങ്കാളിയും ചേര്‍ന്ന് കൊലപ്പെടുത്തി ഓടയില്‍ തള്ളി  (3 hours ago)

ഹണിമൂണ്‍ ആഘോഷത്തിനിടെ ബാര്‍ബിക്യൂവില്‍ നിന്ന് തീ പടര്‍ന്ന് നവവധുവിന് പൊള്ളലേറ്റു  (3 hours ago)

റിപ്പോര്‍ട്ടര്‍ ചാനലിലെ റെയ്ഡ് സുതാര്യമാണെന്ന് രമേശ് ചെന്നിത്തല  (4 hours ago)

Malayali Vartha Recommends