ഏറ്റുമുട്ടലിൻറെ ദൃശ്യങ്ങൾ പകർത്തിയത് ആര് ? ദൃശ്യം വ്യാജമെന്ന ആരോപണവുമായി സിപിഐ

മഞ്ചക്കണ്ടിയില്‍ മാവോയിസ്റ്റുകളുമായി പോലീസ് ഏറ്റുമുട്ടലുണ്ടായി എന്ന തരത്തിൽ പുറത്തു വിട്ട വീഡിയോ ദൃശ്യങ്ങള്‍ കൃത്രിമമായി നിര്‍മ്മിച്ചതെന്ന് സിപിഐ. വെടിവയ്പ്പ് നടന്ന മഞ്ചക്കണ്ടി സന്ദര്‍ശിച്ച സിപിഐ പ്രതിനിധി സംഘത്തിന് നേതൃത്വം നല്‍കിയ സിപിഐ സംസ്ഥാന ഉപസെക്രട്ടറി പ്രകാശ് ബാബുവാണ് പറഞ്ഞത്. മാവോയിസ്റ്റ് നേതാവ് മണിവാസകം കസറ്റഡിയിലായിരുന്നു. അപ്പോഴാണ് വെടിവെച്ച് കൊന്നത്. ഏകപക്ഷീയമായ വെടിവയ്പ്പാണ് നടന്നത്. ആക്രമണമോ പ്രത്യാക്രമണമൊന്നും അവിടെ നടന്നിട്ടില്ല എന്ന കാര്യവും പ്രകാശ് ബാബു ചൂണ്ടിക്കാട്ടി.
വെടിവയ്പ്പ് നടക്കുമ്പോള്‍ എല്ലാവരും നിലത്ത് കിടക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. അപ്പോള്‍ ആരാണ് ദൃശ്യം പകര്‍ത്തിയത് എന്ന കാര്യം വ്യക്തമാക്കണം. ദൃശ്യങ്ങള്‍ കണ്ടാല്‍ തന്നെ അസ്വാഭാവികത വ്യക്തമാകുമെന്ന് പ്രകാശ് ബാബു ആരോപിച്ചു.ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് പോയപ്പോൾ അത് വ്യാജ ഏറ്റുമുട്ടലാണെന്ന് ബോധ്യമായിയെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























