Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

വ്യാജ വിലാസങ്ങളിൽ കമ്പനി രജിസ്ട്രേഷൻ നടത്തി ആൾമാറാട്ടം നടത്തി തട്ടിപ്പ്; 410 കോടി രൂപ തട്ടിയെടുക്കാൻ വേണ്ടി വന്നത് 2 വർഷം മാത്രം; പ്രതികൾ കോഴിക്കോട് സ്പെഷ്യൽ കോടതിയിൽ ഹാജരാകാൻ കോടതി ഉത്തരവ്

06 FEBRUARY 2020 10:16 AM IST
മലയാളി വാര്‍ത്ത

വ്യാജ വിലാസങ്ങളിൽ കമ്പനി രജിസ്റ്റർ ചെയ്ത് ആൾമാറാട്ടം നടത്തി 410 കോടി രൂപയുടെ മണിചെയിൻ നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസിൽ ടൈക്കൂൺ കമ്പനി ഡയറക്ടർമാരടക്കം 17 പേർക്കെതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ച കേസുകൾ വിചാരണക്കായി കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിക്കയച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് പ്രഭാഷ് ലാൽ ആണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ച ആറു മണി ചെയിൻ തട്ടിപ്പ് കേസുകൾ കൈമാറ്റ സാക്ഷ്യപത്രം തയ്യാറാക്കി കേസ് ലിസ്റ്റ് സഹിതം കമ്മിറ്റ് ചെയ്തയച്ചത്. എല്ലാ പ്രതികളും മാർച്ച് 12ന് കോഴിക്കോട് കോടതിയിൽ ഹാജരാകാനും കോടതി ഉത്തരവിട്ടു.

ടൈക്കൂൺ എംപയർ ഇന്റർനാഷണൽ ലിമിറ്റഡ് എന്ന കമ്പനി, കമ്പനിയുടെ ഡയറക്ടർമാരായ കലാ കണ്ണൻ, സദാശിവം, കൃപാകരൻ, ഭൂപതി മനോഹരൻ, ഗോകുൽ, പ്രദീഷ് എന്ന വിനു ആനന്ദ്, കമ്പനി ഉദ്യോഗസ്ഥരും സീനിയർ ഏജന്റുമാരുമായ ശ്രീറാം എന്ന എം. രാജേഷ്, മുത്തുവേൽ, അലക്സ് രാജ് കുമാർ, വിനോദ് ശിവജി, രാജേഷ് സദാശിവൻ, നാരായണൻ, പിന്റോ സേട്ട്, മുരളി, അനിൽകുമാർ, മെഹമൂദ് എന്നിവരാണ് നിക്ഷേപ തട്ടിപ്പ് കേസിലെ 1 മുതൽ 17 വരെയുള്ള പ്രതികൾ.

2009-11 കാലയളവിൽ രണ്ടു വർഷം കൊണ്ടാണ് 370 കോടി രൂപ കമ്പനി തട്ടിയെടുത്തത്. 2009 ലാണ് കമ്പനി രജിസ്റ്റർ ചെയ്തത്. തട്ടിപ്പ് നടത്തുക എന്ന ഉദ്ദേശത്തോടെ തന്നെയാണ് ടൈക്കൂൺ എംപയർഇന്റർനാഷണൽ എന്ന സ്ഥാപനം ആരംഭിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തി. കമ്പനീസ് ആക്റ്റ് പ്രകാരമാണ് സ്ഥാപനം രജിസ്റ്റർ ചെയ്തത്. എന്നാൽ ഉടമകളെ സംബന്ധിച്ച് നൽകിയ ഡിക്ലറേഷനിൽ ഉണ്ടായിരുന്ന വിലാസം വ്യാജമായതിനാൽ ആളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ബാങ്കുകളിൽ നൽകിയ മേൽവിലാസവും വ്യാജമായിരുന്നു.

ആദ്യ അന്വേഷണത്തിൽ 370 കോടി രൂപയുടെ തട്ടിപ്പാണ് വെളിച്ചത്ത് വന്നത്. തുടരന്വേഷണത്തിൽ ചെന്നൈ എച്ച്. ഡി .എഫ്. സി.ബാങ്കിലെ ടൈക്കൂൺ കമ്പനിയുടെ അക്കൗണ്ട് മുഖേന 40 കോടി രൂപയുടെ ഇടപാട് നടന്നതായി കണ്ടെത്തുകയായിരുന്നു. ഇതോടെ മണിചെയിൻ രീതിയിൽ കമ്പനി അഞ്ച് ബാങ്കുകൾ വഴി 410 കോടി രൂപ സമാഹരിച്ചതായി തെളിഞ്ഞു. എച്ച്ഡിഎഫ്സി ബാങ്ക് അക്കൗണ്ട് വഴി സ്വരൂപിച്ച 40 കോടിയിൽ സിംഹഭാഗവും പിൻവലിച്ചതായി വടകര ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി പി.പി.സദാനന്ദൻ കണ്ടെത്തിയ റിപ്പോർട്ട് കോടതിയിൽ കുറ്റപത്രത്തോടൊപ്പം ഹാജരാക്കിയിട്ടുണ്ട്.

കമ്പനിയുടെ ആദ്യ ഡയറക്ടർമാരിലൊരാളായ സദാശിവത്തിന്റെ നേതൃത്വത്തിൽ 7 പേരാണ് അക്കൗണ്ടുകൾ കൈകാര്യം ചെയ്തത്. ഇവരുടെ മേൽവിലാസം വ്യാജമാണെങ്കിലും ഏഴു പേരെയും പോലീസ് തിരിച്ചറിഞ്ഞതറിഞ്ഞ് സ്ഥലം വിട്ടെങ്കിലും പോലീസ് പിടിയിലായി. ആദ്യ ഡയറക്ടറായ കമല കണ്ണൻ കമ്പനി വിട്ട് ഇപ്പോൾ സിംഗപ്പൂരിലാണ്. ആയിരക്കണക്കിന് പേർ തട്ടിപ്പിനിരയായിട്ടും ഇരുപതോളം പേർ മാത്രമാണ് ആദ്യം പോലീസിൽ പരാതി നൽകാനെത്തിയത്. തങ്ങൾക്ക് പണം തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയിൽ ബഹുഭൂരിപക്ഷം നിക്ഷേപകരും കഴിയുകയായിരുന്നു. പരാതി നൽകാൻ വൈകിയതാണ് അന്വേഷണം പൂർത്തിയാക്കാൻ ക്രൈംബ്രാഞ്ചിന് 7 വർഷം കാലവിളംബം നേരിടേണ്ടി വന്നത്.

2011 ലാണ് കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 120 - ബി ( ക്രിമിനൽ ഗൂഢാലോചന ), 419 ( ആൾമാറാട്ടം വഴി ചതിക്കൽ ), 420 ( വഞ്ചന ), 201 ( തെളിവ് നശിപ്പിക്കൽ, കുറ്റക്കാരെ ശിക്ഷയിൽ നിന്നു മറയ്ക്കാനായി കളവായ വിവരം നൽകൽ ), 34 ( കൂട്ടായ്മ ), 1978 ൽ നിലവിൽ വന്ന പ്രൈസ് ചിറ്റ്സ് ആന്റ് മണി സർക്കുലേഷൻ സ്കീം ( തടയൽ ) നിയമത്തിലെ 3,4,5,6 എന്നീ വകുപ്പുകൾ, 2000 ൽ നിലവിൽ വന്ന ഇൻഫർമേഷൻ ടെക്നോളജി നിയമത്തിലെ 66 - ഡി എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (7 minutes ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (14 minutes ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (21 minutes ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (38 minutes ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (40 minutes ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (45 minutes ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (1 hour ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (1 hour ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (1 hour ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (1 hour ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (1 hour ago)

ട്രിവാന്‍ഡ്രം മാനേജ്മെന്‍റ് അസോസിയേഷന് പുതിയ ഭാരവാഹികള്‍...  (1 hour ago)

ലൈഫ് സയന്‍സസ് മേഖലയില്‍ നിക്ഷേപം ലക്ഷ്യമിട്ട് 'ബയോ കണക്ട് 4.0' ഒക്ടോബറില്‍ തലസ്ഥാനത്ത്  (1 hour ago)

വിശപ്പകറ്റാൻ കരുതലിന്റെ കൈത്താങ്ങ്; ഗാന്ധിജയന്തിയിൽ ബി എം എ സംഘടിപ്പിച്ച ഫുഡ്‌ ഡൊണേഷൻ ക്യാമ്പയിൻ ശ്രദ്ധേയമായി...  (1 hour ago)

കിറ്റ്സിന് യുഎന്‍ ടൂറിസത്തിന്‍റെ ടെഡ്ക്വാള്‍ സര്‍ട്ടിഫിക്കേഷന്‍  (1 hour ago)

Malayali Vartha Recommends