ട്രിവാന്‍ഡ്രം മാനേജ്മെന്‍റ് അസോസിയേഷന് പുതിയ ഭാരവാഹികള്‍...

ഓള്‍ ഇന്ത്യ മാനേജ്മെന്‍റ് അസോസിയേഷനുമായി (എഐഎംഎ) ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ട്രിവാന്‍ഡ്രം മാനേജ്മെന്‍റ് അസോസിയേഷന്‍ (ടിഎംഎ) 2026-27 കാലയളവിലേക്ക് ഭാരവാഹികളെ തിരഞ്ഞെടുത്തു. കേരള സ്റ്റേറ്റ് കോക്കനട്ട് ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ മുന്‍ എംഡിയും എസിഎംഇ മാനേജ്മെന്‍റ് കണ്‍സള്‍ട്ടന്‍റ്സ് സ്ഥാപകനുമായ സുനില്‍ കുമാര്‍ എം ആണ് മാനേജിങ് കമ്മിറ്റി പ്രസിഡന്‍റ്. എസ്എഫ്എസ് പ്രൈവറ്റ് ലിമിറ്റഡ് എച്ച്ആര്‍ഡി ജനറല്‍ മാനേജരായ ഡോ. ഇളങ്കോ പി സെക്രട്ടറിയായും എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ് സീനിയര്‍ കണ്‍സള്‍ട്ടന്‍റ് (ഫിനാന്‍സ്) സി.എ സന്തോഷ് ചെറിയാന്‍ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. ടിഎംഎയുടെ നാല്പതാമത് വാര്‍ഷിക ജനറല്‍ ബോഡിയോടനുബന്ധിച്ച് നടന്ന മാനേജിങ് കമ്മിറ്റി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ പ്രേംനാഥ് രവീന്ദ്രനാഥ് (സീനിയര്‍ വൈസ് പ്രസിഡന്‍റ്), എച്ച്ഡിഎഫ് സി ബാങ്ക് സീനിയര്‍ വൈസ് പ്രസിഡന്‍റും സൗത്ത് കേരള സോണല്‍ ഹെഡുമായ അജു കെ. മാത്തന്‍ (വൈസ് പ്രസിഡന്‍റ്), ഡോ. ജിഷ ഗോപി (അസിസ്റ്റന്‍റ് പ്രൊഫസര്‍, സിഇടി സ്കൂള്‍ ഓഫ് മാനേജ്മെന്‍റ്, കോളേജ് ഓഫ് എഞ്ചിനീയറിങ് ട്രിവാന്‍ഡ്രം), രാജേഷ് ടി.എസ് (മാര്‍ക്കറ്റിംഗ് മാനേജര്‍, ആശാപുര ഗ്രൂപ്പ് ഓഫ് ഇന്‍ഡസ്ട്രീസ്) എന്നിവര്‍ ജോയിന്‍റ് സെക്രട്ടറിമാരായും തിരഞ്ഞെടുക്കപ്പെട്ടു.
https://www.facebook.com/Malayalivartha



























