Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വൈറലായി ഒരു ഫോട്ടോ... കെ.എം. മാണിയുടെ മൃതദേഹത്തിനരികില്‍ പി.ജെ. ജോസഫ് പൊട്ടിച്ചിരിച്ചതായി ആക്ഷേപം; നേതൃ യോഗങ്ങളോടനുബന്ധിച്ച് വിതരണം ചെയ്ത പുസ്തകത്തില്‍ ചിത്രം സഹിതമുള്ള വിമര്‍ശനം; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

22 FEBRUARY 2020 11:23 AM IST
മലയാളി വാര്‍ത്ത

More Stories...

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച് നടപടി

സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...

തെരഞ്ഞെടുപ്പിൽ ജയിക്കുന്നവരെ കുതിരക്കച്ചവടം നടത്തി സ്വന്തമാക്കുക എന്നതിന് പകരം വോട്ടെടുപ്പ് നടക്കുംമുമ്പ് സ്ഥാനാർത്ഥികളെ തന്നെ വിലക്കെടുത്ത് ജനങ്ങളുടെ ജനാധിപത്യാവകാശം റദ്ദുചെയ്യുക എന്നതിലേക്ക് ബിജെപി മാറിയിരിക്കുന്നു; തുറന്നടിച്ച് മുഖ്യമന്ത്രി

യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ...

നടുവെട്ടിയിരിക്കുകയാണ്; അനങ്ങാൻ വയ്യാത്ത അവസ്ഥയാണ്; ആരോഗ്യപ്രശ്നങ്ങൾ ഉളളതിനാൽ കൊട്ടിക്കലാശത്തിന് സജീവമായി ഉണ്ടാകില്ല എന്ന് തൃശൂർ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപി

കേരള കോണ്‍ഗ്രസിലെ തര്‍ക്കം രൂക്ഷമാകുമ്പോള്‍ പൊട്ടിച്ചിരിക്കുന്ന പി.ജെ. ജോസഫിന്റെ ഫോട്ടോയും വൈറലാകുന്നു. മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ കെ.എം. മാണിയുടെ മൃതദേഹത്തിനരികില്‍ നിന്ന് പി.ജെ. ജോസഫ് പൊട്ടിച്ചിരിച്ചെന്നു കേരളാ കോണ്‍ഗ്രസ് (എം) ജോസ് കെ. മാണി വിഭാഗം തന്നെയാണ് വിമര്‍ശനം ഉന്നയിക്കുന്നത്. നേതൃയോഗങ്ങളോടനുബന്ധിച്ച് വിതരണം ചെയ്ത പുസ്തകത്തില്‍ ചിത്രം സഹിതമാണു വിമര്‍ശനം.

ഏപ്രില്‍ 29ന് കോട്ടയത്തു സംഘടിപ്പിക്കുന്ന കെ.എം. മാണി സ്മൃതി സംഗമത്തിന് മുന്നോടിയായി ജോസ് വിഭാഗം നടത്തുന്ന നേതൃയോഗങ്ങള്‍ 14 ജില്ലകളിലും പൂര്‍ത്തിയായി. ''കേരളാ കോണ്‍ഗ്രസില്‍ നടക്കുന്നതെന്ത്?'' എന്ന പേരില്‍ 48 പേജുള്ള പുസ്തകം ''മാണിയന്‍ കൂട്ടായ്മ''യുടെ പേരില്‍ യോഗങ്ങളില്‍ വിതരണം ചെയ്തു. കക്ഷിരാഷ്ട്രീയത്തിന് അതീതമായി കെ.എം മാണിയെ സ്‌നേഹിക്കുന്നവരുടെ പൊതുവേദി എന്നാണു മാണിയന്‍ കൂട്ടായ്മയെ പുസ്തകം പരിചയപ്പെടുത്തുന്നത്.

പുസ്തകം എല്ലാവരും വായിക്കണമെന്നും പാര്‍ട്ടിയിലെ ഒരു നേതാവ് എഴുതിയതാണെന്നും ആലപ്പുഴയിലെ നേതൃയോഗത്തില്‍ ജോസ് കെ. മാണി പറഞ്ഞു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ മാണിയുടെ മൃതദേഹത്തിനടുത്തുനില്‍ക്കുന്ന പി.ജെ. ജോസഫിന്റെ ചിത്രം പുറംചട്ടയില്‍ രണ്ടുവശത്തുമുണ്ട്. കോണ്‍ഗ്രസ് മുഖപത്രം പ്രസിദ്ധീകരിച്ച ചിത്രമാണിതെന്നും പുസ്തകത്തില്‍ പറയുന്നു. മരണവാര്‍ത്തയറിഞ്ഞ് പൊട്ടിക്കരയുന്ന എ.കെ. ആന്റണിയുടേയും എം.പി. വീരേന്ദ്രകുമാറിന്റെയും ചിത്രങ്ങള്‍ പുസ്തകത്തില്‍ കാണാം. മംഗളം പ്രസിദ്ധീകരിച്ച ചിത്രത്തില്‍ തോമസ് ഉണ്ണിയാടന്‍ കരയുന്നത് അദ്ദേഹത്തിന്റെ അഭിനയമാണോയെന്ന ആക്ഷേപം പുസ്തകത്തിലുണ്ട്.

ജോസ് കെ. മാണിയെ യൂത്ത്ഫ്രണ്ട് (എം) അധ്യക്ഷസ്ഥാനത്തെത്തിക്കാന്‍ പങ്കുവഹിച്ചതില്‍ താനടക്കമുള്ളവര്‍ ദുഃഖിക്കുന്നതായി കേരള കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ജനറല്‍ സെക്രട്ടറി ജോയി ഏബ്രഹാം. കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാനനേതൃയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഫലം ഞെക്കിപ്പഴുപ്പിച്ചാല്‍ ഗുണവും രുചിയും കുറയും. ആ തെറ്റ് ചെയ്യാന്‍ മുന്‍െകെയെടുത്തു എന്നതില്‍ കുറ്റബോധം തോന്നുന്നു. ജോസ് കെ. മാണിയെ അധ്യക്ഷസ്ഥാനത്ത് അവരോധിക്കാന്‍ പല പരിപാടികളും നടത്തി. ജോസ് കെ. മാണിയെ പാര്‍ട്ടിയിലേക്കു കൊണ്ടുവരുന്നതിനെക്കുറിച്ച് കെ.എം. മാണി താനടക്കം നേതാക്കളോട് അഭിപ്രായം ആരാഞ്ഞിരുന്നു. അനുകൂല അഭിപ്രായമാണ് തങ്ങള്‍ പറഞ്ഞത്. എന്നാല്‍, യൂത്ത്ഫ്രണ്ട് അധ്യക്ഷ സ്ഥാനത്തേക്കാണ് വരുന്നതെന്ന് അറിഞ്ഞിരുന്നില്ലെന്നും ജോയി ഏബ്രഹാം പറഞ്ഞു.

കേരള കോണ്‍ഗ്രസിലെ തര്‍ക്കം തുടരുമ്പോള്‍ കുട്ടനാട് സീറ്റ് കൈവിടുന്ന അവസ്ഥയാണുള്ളത്. കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്നലെ പറഞ്ഞു. എന്നാല്‍ കുട്ടനാട്ടില്‍ കേരള കോണ്‍ഗ്രസ് (എം) തന്നെ മത്സരിക്കുമെന്നു കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം നേതാവ് ജോസ് കെ.മാണി എംപിയും പറഞ്ഞു. യുഡിഎഫുമായുള്ള ധാരണപ്രകാരം പുനലൂര്‍ സീറ്റ് വിട്ടുകൊടുത്താണ് കുട്ടനാട് എടുത്തത്. കുട്ടനാട് സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന്റെ അക്കൗണ്ടിലുള്ളതാണ്. അതില്‍ തര്‍ക്കമോ വിട്ടുവീഴ്ചയോ ഇല്ല. കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്ഥാനാര്‍ഥി അവിടെയുണ്ടാകുമെന്നും ആ കട്ടില്‍ കണ്ട് ആരും പനിക്കേണ്ടെന്നും ജോസ് കെ.മാണി പറഞ്ഞു. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (38 minutes ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേയുള്ള തരംഗമാണ് കാണാന്‍ കഴിയുന്നത്; ലോക്‌സഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായ തരംഗമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍  (1 hour ago)

സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...  (1 hour ago)

തെരഞ്ഞെടുപ്പിൽ ജയിക്കുന്നവരെ കുതിരക്കച്ചവടം നടത്തി സ്വന്തമാക്കുക എന്നതിന് പകരം വോട്ടെടുപ്പ് നടക്കുംമുമ്പ് സ്ഥാനാർത്ഥികളെ തന്നെ വിലക്കെടുത്ത് ജനങ്ങളുടെ ജനാധിപത്യാവകാശം റദ്ദുചെയ്യുക എന്നതിലേക്ക് ബിജെ  (1 hour ago)

യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ...  (1 hour ago)

നടുവെട്ടിയിരിക്കുകയാണ്; അനങ്ങാൻ വയ്യാത്ത അവസ്ഥയാണ്; ആരോഗ്യപ്രശ്നങ്ങൾ ഉളളതിനാൽ കൊട്ടിക്കലാശത്തിന് സജീവമായി ഉണ്ടാകില്ല എന്ന് തൃശൂർ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപി  (1 hour ago)

ബസ്സിനുള്ളിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ...  (1 hour ago)

ഗര്‍ഭിണികള്‍, ശിശുക്കള്‍, 5 വയസിന് താഴെയുള്ള കുട്ടികള്‍, പ്രായമായവര്‍, മറ്റ് ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ക്ക് മലമ്പനി ബാധിച്ചാല്‍ സങ്കീര്‍ണമാകാന്‍ സാധ്യത; മലേറിയ അഥവാ മലമ്പനി എത്രയും വേഗം കണ്ടെത്തി ച  (1 hour ago)

കലാശക്കൊട്ട്, പോളിംഗ് ഡ്യൂട്ടി എന്നിവക്കായി 2200 ൽപരം പോലീസ് ഉദ്യോഗസ്ഥർ : ജില്ലാ പോലീസ് സജ്ജം...  (1 hour ago)

റഫയ്‌ക്ക് നേരെ കരയാക്രമണം ശക്തമാക്കി ഇസ്രായേൽ; സിവിലിയൻ സുരക്ഷ ഉറപ്പാക്കാതെ റഫ ആക്രമണം പാടില്ലെന്ന നിലപാടിൽ അമേരിക്ക...  (1 hour ago)

ബഹിരാകാശ നിന്ന് യുദ്ധം  (2 hours ago)

കമ്മീഷണർ ഇപ്പോഴും അങ്കിത് അശോക് തന്നെ...  (2 hours ago)

ഇറാന്‍ സംഘം സൗദിയില്‍  (2 hours ago)

ഗോവിന്ദൻ അരയും തലയും മുറുക്കി രംഗത്ത്.  (3 hours ago)

Malayali Vartha Recommends