മഞ്ചേരി മെഡിക്കല്‍ കോളജിന്റെ ദുരവസ്ഥ; കീമോ തെറപ്പി നടത്തുന്നത് രോഗികളെ കസേരയില്‍ ഇരുത്തി, ഒറ്റക്കട്ടിലില്‍ രണ്ടും മൂന്നും രോഗികള്‍!

മഞ്ചേരി മെഡിക്കല്‍ കോളജില്‍ കാലങ്ങളായി തുടരുന്ന പ്രശ്‌നങ്ങള്‍ക്ക് ഇപ്പോഴും പരിഹാരമായിട്ടില്ല. കീമോ തെറപ്പിക്കെത്തുന്ന കാന്‍സര്‍ രോഗികള്‍ക്കു കൊടുംദുരിതമാണ് നേരിടേണ്ടി വരുന്നത്.
ഇവിടെ നേരത്തേ വരാന്തയില്‍ കിടത്തി രോഗികള്‍ക്ക് കീമോതെറപ്പി നടത്തിയത് വാര്‍ത്തയായിരുന്നു. ആശുപത്രി വികസന സമിതി നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി.
രണ്ടും മൂന്നും രോഗികളെ ഒറ്റക്കട്ടിലില്‍ കിടത്തിയാണു ചികിത്സ നല്‍കുന്നത്. കിടക്കാന്‍ സൗകര്യമില്ലാത്തതുകൊണ്ടു രോഗികള്‍ ഇരുന്നാണ് കീമോയ്ക്ക് വിധേയമാകുന്നത്. കീമോതെറപ്പിക്കും ആവശ്യമായ സംവിധാനങ്ങളില്ല.
സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമെല്ലാമായി കീമോതെറപ്പി വാര്‍ഡില്‍ ആകെയുളളത് അഞ്ചു കട്ടിലുകളാണ്. അതിരാവിലെ എത്തി അഞ്ചും ആറും മണിക്കൂര്‍ കാത്തിരുന്ന ശേഷമാണ് പലര്‍ക്കും കട്ടിലില്‍ ഒരു മൂല തരപ്പെടുന്നത്. വേദനയും ക്ഷീണവും അസ്വസ്ഥതയുമെല്ലാം അവഗണിച്ച് കസേരയില്‍ ഇരുന്ന് കീമോതെറപ്പി ചെയ്യേണ്ടി വരുന്നവരുമേറെ. കാന്‍സര്‍ രോഗികള്‍ക്കായി ഉള്ളത് ആകെ ഒരു ഡോക്ടറും!
https://www.facebook.com/Malayalivartha

























