പെരിയാറിലെ മത്സ്യക്കുരുതിക്ക് താല്‍ക്കാലിക വിരാമമായി

പെരിയാറില്‍ റഗുലേറ്റര്‍ ബ്രിജിന്റെ താഴെത്തട്ടില്‍ പുഴയിലെ ജലത്തില്‍ ഓക്‌സിജന്‍ ഇല്ലാതായതോടെ 2 ദിവസങ്ങളിലായി ലക്ഷക്കണക്കിനു രൂപയുടെ മത്സ്യസമ്പത്തിന് നശമുണ്ടായി.
ഇന്നലെ ഉച്ചയ്ക്ക് 12.30 മുതല്‍ പാതാളം റഗുലേറ്റര്‍ ബ്രിജിന്റെ 4 ഷട്ടറുകള്‍ ഒരു മണിക്കൂര്‍ നേരം തുറന്നു വെള്ളം ഒഴുക്കിയതോടെയാണ് മത്സ്യക്കുരുതിക്കു ശമനമുണ്ടായത്.
ശിവരാത്രി മണപ്പുറത്തു സേവനത്തിനു കൊണ്ടുപോയ പൊലീസിന്റെ രക്ഷാബോട്ടുകള്‍ കടത്തിവിടുന്നതിനാണു ഷട്ടറുകള്‍ തുറന്നു വെള്ളം ഒഴുക്കിയത്.
പുഴയില്‍ നീരൊഴുക്കിനു ശക്തി കുറവായതിനാല്‍ 20 ദിവസങ്ങള്‍ക്കു ശേഷം ഷട്ടറുകള്‍ തുറന്നപ്പോഴും വെള്ളത്തിന്റെ ഒഴുക്കിനും ശക്തി കുറവായിരുന്നു. ഷട്ടറുകള്‍ തുറന്നതോടെ കറുത്തു കുറുകിയ മാലിന്യം പുഴയുടെ താഴെത്തട്ടിലേക്കു വ്യാപിച്ചു.
https://www.facebook.com/Malayalivartha

























