അവിനാശിയിൽ അപകടമുണ്ടാക്കിയ കണ്ടെയ്നർ ലോറിയുടെ ഡ്രൈവർ ഉറങ്ങിയതാണ് ദുരന്ത കാരണമെന്ന് വിമർശിക്കുന്ന ഗതാഗതമന്ത്രിക്ക് കേന്ദ്രത്തിലേക്ക് ഒരു കത്തെഴുതാൻ എന്താണിത്ര ഉളുപ്പ്? രാത്രിയാത്ര ചെയ്യുന്ന ട്രക്കുകളിൽ രണ്ട് ഡ്രൈവർമാർ വേണമെന്ന നിബന്ധന എടുത്തു കളഞ്ഞ കേന്ദ്ര സർക്കാരിനെതിരെ എന്തുകൊണ്ട് കേരളം പ്രതിഷേധിക്കുന്നില്ല?

അവിനാശിയിൽ അപകടമുണ്ടാക്കിയ കണ്ടെയ്നർ ലോറിയുടെ ഡ്രൈവർ ഉറങ്ങിയതാണ് ദുരന്ത കാരണമെന്ന് വിമർശിക്കുന്ന ഗതാഗതമന്ത്രിക്ക് കേന്ദ്രത്തിലേക്ക് ഒരു കത്തെഴുതാൻ എന്താണിത്ര ഉളുപ്പ്? രാത്രിയാത്ര ചെയ്യുന്ന ട്രക്കുകളിൽ രണ്ട് ഡ്രൈവർമാർ വേണമെന്ന നിബന്ധന എടുത്തു കളഞ്ഞ കേന്ദ്ര സർക്കാരിനെതിരെ എന്തുകൊണ്ട് കേരളം പ്രതിഷേധിക്കുന്നില്ല? അപകടമുണ്ടാക്കിയ ട്രക്കിൽ രണ്ട് ഡ്രൈവർമാർ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊരു അപകടം ഉണ്ടാകുമായിരുന്നില്ല.
ട്രക്ക് ഉടമകളിൽ നിന്നും കൈക്കൂലി വാങ്ങി നിയമ ഭേദഗതിയിൽ വെള്ളം ചേർത്ത ഭരണ-പ്രതിപക്ഷ അംഗങ്ങളെയും കേരളം വെറുതെവിടുന്നു. പുലർച്ചെ മൂന്നിനും നാലിനുമിടയിലാണ് ഇത്തരം അപകടങ്ങൾ നടക്കുന്നതെന്ന് ഇന്ത്യൻ ഫൗണ്ടേഷൻ ഓഫ് ട്രാൻസ്‌പോർട്ട് റിസർച്ച് ആൻഡ് ട്രെയിനിംഗ്, നാറ്റ്പാക് എന്നീ സർക്കാർ സ്ഥാപനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അന്തർ സംസ്ഥാന ലോറികളുടെ ഡ്രൈവർമാർ ക്ഷീണം മൂലം ഉറങ്ങിപ്പോകുന്നതാണ് മിക്കവാറും അപകടങ്ങൾക്ക് കാരണമാകുന്നത് എന്നായിരുന്നു കണ്ടെത്തൽ.
തുടർന്ന് അപകടങ്ങൾ ഒഴിവാക്കുന്നതിനും റോഡ് സുരക്ഷക്കുമായി നാറ്റ്പാക് ചില നിർദ്ദേശങ്ങൾ നൽകി. നാഷണൽ പെർമിറ്റ് ലോറികളിൽ ഒരേ സമയം രണ്ടു ഡ്രൈവർമാർ വേണം എന്നതായിരുന്നു സുപ്രധാന നിർദ്ദേശം . ക്യാബിനിൽ ഡ്രൈവർക്ക് വിശ്രമിക്കാനും ഉറങ്ങാനും ബെർത്തും നിർബന്ധമാക്കി. ഒരേ ഡ്രൈവർ തന്നെ ദീർഘ ദൂരം വിശ്രമില്ലാതെ ലോറി ഓടിക്കുന്നത് ഒഴിവാക്കുന്നതിനായിരുന്നു ഇത്.
അതിനുവേണ്ടി 1988 ലെ കേന്ദ്ര മോട്ടോർ വെഹിക്കിൾ നിയമം കേന്ദ്ര സർക്കാർ ഭേദഗതി ചെയ്തു. മേൽപറഞ്ഞ നിർദേശങ്ങൾ നിയമമാക്കി.2016 ജനുവരി ഒന്ന് മുതൽ നിയമം പ്രാബല്യത്തിലായി.രണ്ട് ഡ്രൈവർമാർ ഒരേ സമയം നാഷണൽ പെർമിറ്റ് ലോറികളിൽ ഉണ്ടാവണം എന്ന് ഉറപ്പ് വരുത്തേണ്ടത് പെർമിറ്റ് ഉടമയുടെ ഉത്തരവാദിത്വമാണെന്ന് നിയമത്തിൽ പറയുന്നു..
എന്നാൽ നിയമഭേദഗതി നാഷണൽ പെർമിറ്റ് ലോറി ഉടമകൾക്ക് ഇഷ്ടമായില്ല. . രണ്ടാമത്തെ ഡ്രൈവർക്ക് നൽകേണ്ട ശമ്പളമായിരുന്നു വിഷയം. ട്രക്കുടമകൾ കേന്ദ്ര സർക്കാരിൽ സ്വാധീനം ചെലുത്തിയതോടെ സർക്കാർ വഴങ്ങി. പ്രതിപക്ഷത്തിന്റെ പിന്തുണയും കേന്ദ്രത്തിന് കിട്ടി .ഉപരിതല ഗതാഗത വകുപ്പ് 2018 നവംബറിൽ ഒരു നിയമ ഭേദഗതിയിലൂടെ രണ്ട് ഡ്രൈവർമാർ ഒരേ സമയം ക്യാബിനിൽ ഉണ്ടാവണം എന്ന നിയമ നിബന്ധന എടുത്തു കളഞ്ഞു. റോഡ് സുരക്ഷയെക്കാൾ ട്രക്ക് ഉടമകളുടെ സാമ്പത്തിക താത്പര്യത്തിനായി പരിഗണന. രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെ ആരും പ്രതിഷേധിച്ചില്ല.
ഇപ്പോൾ അപകടമുണ്ടാക്കിയ വാഹനത്തിൽ ഒരു ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. മാറി ഓടിക്കാൻ ആളുണ്ടായിരുന്നില്ലെന്ന് അപകടമുണ്ടാക്കിയ ഡ്രൈവർ പോലീസി നോട് സമ്മതിച്ചിട്ടുണ്ട്. 2018 ലെ നിയമം ഭേദഗതി തിരുത്താൻ പ്രക്ഷോഭം ഉണ്ടാവണമെന്ന് അഭിഭാഷകനായ ഹരീഷ് വാസുദേവൻ ആവശ്യപ്പെട്ടു. നമ്മുടെ എം പി മാർ ഇക്കാര്യം മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha

























