വിക്രമന്‍ നായര്‍ക്ക് ഇനി സര്‍ക്കാര്‍ നല്‍കിയ വീട്ടില്‍ തലചായ്ക്കാം

2018 ഓഗസ്റ്റ് 15-ന് ഉണ്ടായ പ്രളയത്തില്‍ കൊല്ലം ഐത്തലയിലെ കോണമല അരുവിക്കല്‍ വിക്രമന്‍ നായരുടെ വീട് പൂര്‍ണമായി തകര്‍ന്നിരുന്നു. പുതിയ വീട് പണിതു നല്‍കുന്ന സര്‍ക്കാര്‍ പട്ടികയില്‍ അദ്ദേഹത്തിന്റെ പേര് ഉള്‍പ്പെട്ടിരുന്നെങ്കിലും മതിയായ രേഖകള്‍ സമര്‍പ്പിക്കാത്തതിനാല്‍ പുനര്‍ നിര്‍മാണം നടന്നിരുന്നില്ല. അമ്മയുടെ മരണത്തെ തുടര്‍ന്ന് ഒറ്റയ്ക്കായ രോഗിയായ വിക്രമന്‍ നായര്‍ക്ക് ആധാര്‍ കാര്‍ഡ് അടക്കം രേഖകളൊന്നുമില്ല. ഇതുമൂലം റേഷന്‍ അരി പോലും വാങ്ങാനാകുന്നില്ല.
ഭാഗികമായി തകര്‍ന്ന വീടുകളുടെ പട്ടികയില്‍പ്പെടുത്തിയാണ് പിന്നീട് തുക അനുവദിച്ചത്. സര്‍ക്കാര്‍ നല്‍കിയ 2.5 ലക്ഷം രൂപ ചെലവഴിച്ച് ഒരു മുറിയും അടുക്കളയും അടങ്ങുന്ന കോണ്‍ക്രീറ്റ് വീടാണ് പണിതത്. പുതിയ വീടിന്റെ സമര്‍പ്പണം തഹസില്‍ദാര്‍ സാജന്‍ വി.കുര്യാക്കോസ് നിര്‍വഹിച്ചു.
പഞ്ചായത്തംഗം ബോബി ഏബ്രഹാം, വില്ലേജ് ഓഫിസര്‍ സന്തോഷ് ആര്‍.കുറുപ്പ്, എന്‍ജിനീയര്‍ മുഹമ്മദ് റാഫി, തോമസ്‌കുട്ടി മണിമലേത്ത്, മോനായി പുന്നൂസ്, ബിന്ദു രാജേഷ്, സോമന്‍ നായര്‍, ഓമന ഗോപാലന്‍, ശ്രീദേവി സുരേഷ്, വിജിത സോമന്‍ എന്നിവര്‍ പ്രസംഗിച്ചു.
https://www.facebook.com/Malayalivartha

























