വേനല്‍ കടുത്തതോടെ വ്യാപക തീപിടിത്തം

റാന്നിയില്‍ അഗ്‌നിരക്ഷാ സേനയ്ക്കു വിശ്രമമില്ലാതെ പണിയെടുക്കേണ്ട സ്ഥിതിയാണ് വേനലിന്റെ കാഠിന്യം ഉളവാക്കിയിരിക്കുന്നത്.
റബര്‍ തോട്ടങ്ങളിലും മറ്റും തീ പടരുന്നത് വ്യാപകമായി. ഇന്നലെ മൂന്നിടത്താണ് തീ പടര്‍ന്നത്.
മന്ദമരുതി, ചെത്തോങ്കര എന്നീ കവലകള്‍ക്കു സമീപമായിരുന്നു ആദ്യ 2 തീ പിടുത്തങ്ങള്‍. തോട്ടങ്ങളിലെ അടിക്കാടുകളിലാണ് തീ പടര്‍ന്നത്. അഗ്‌നിരക്ഷാ സേന എത്തിയാണ് തീ അണച്ചത്.
പ്ലാച്ചേരി ജംക്ഷന് സമീപം പഴവങ്ങാടി കൃഷി ഓഫിസര്‍ മണിമലേത്ത് അനില്‍ ഏബ്രഹാമിന്റെ റബര്‍ തോട്ടത്തില്‍ വൈകിട്ട് 4 മണിയോടെ പടലിന് തീ പിടിച്ചു. നിമിഷങ്ങള്‍ക്കം തീ പടര്‍ന്നു.
അഗ്‌നിരക്ഷാ സേനയുടെ വലിയ യൂണിറ്റിന് തോട്ടത്തില്‍ എത്താന്‍ കഴിഞ്ഞില്ല. പിന്നീട് ചെറിയ യൂണിറ്റ് എത്തിച്ചാണ് തീ അണച്ചത്. കരിയിലയ്ക്ക് തീ പിടിച്ച് പച്ച പടല്‍ കത്തുകയായിരുന്നു.
https://www.facebook.com/Malayalivartha

























