നൃത്താധ്യാപകന്റെ ആത്മഹത്യക്ക് പിന്നിൽ സഹപ്രവർത്തകർ....പോക്സോ കേസിൽ കുടുക്കിയതിനെ തുടർന്ന് റിമാൻഡിലായ അധ്യാപകൻ ജാമ്യത്തിൽ ഇറങ്ങി ജിവനൊടുക്കുകയായിരുന്നു... മരണത്തിന് കാരണക്കാരായവർക്കെതിരേ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തണമെന്ന് ബന്ധുക്കൾ പറയുന്നതിനു പിന്നിലുള്ള കാരണങ്ങൾ ഇതാണ്
നൃത്താധ്യാപകന്റെ ആത്മഹത്യക്ക് പിന്നിൽ സഹപ്രവർത്തകർ....പോക്സോ കേസിൽ കുടുക്കിയതിനെ തുടർന്ന് റിമാൻഡിലായ അധ്യാപകൻ ജാമ്യത്തിൽ ഇറങ്ങി ജിവനൊടുക്കുകയായിരുന്നു... മരണത്തിന് കാരണക്കാരായവർക്കെതിരേ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തണമെന്ന് ബന്ധുക്കൾ പറയുന്നതിനു പിന്നിലുള്ള കാരണങ്ങൾ ഇതാണ്
ഏറ്റുമാനൂർ സ്കൂളിലെ വിദ്യാർഥികളെ പീഡിപ്പിച്ചു എന്ന കേസിൽ ആണ് വൈക്കം ആറാട്ടുകുളങ്ങര തെക്കൻകോവിൽ വീട്ടിൽ നരേന്ദ്രബാബു അറസ്റ്റിലാകുന്നത് ..പിന്നീട് ജാമ്യത്തിൽ ഇറങ്ങി ജിവനൊടുക്കിയ അധ്യാപകന്റെ സംസ്കാരം നടത്തി
വൈക്കത്തുള്ള പഴയ ചുടുകാട്ടിൽ കശുമാവിൽ തൂങ്ങിയ നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. കഴിഞ്ഞ വർഷം നവംബറിലാണ് ദളിത് വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തിൽ പോക്സോ ആക്ട് ചുമത്തി അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഇദ്ദേഹം പിന്നീട് റിമാൻഡിൽ ആകുകയും ചെയ്തിരുന്നു.
കുട്ടികളോട് അശ്ലീലം സംസാരിക്കുകയും, ശരീരത്തിൽ സ്പർശിക്കുകയും ചെയ്തു എന്നായിരുന്നു അദ്ദേഹത്തിനെതിരായ പരാതി.. പരാതിയുടെ അടിസ്ഥാനത്തിലാണ്അറസ്റ്റ് ചെയ്തു റിമാൻഡിലാക്കിയതെന്നു പോലീസ് പറഞ്ഞു. ദിവസങ്ങളോളം ഇദ്ദേഹം ജയിലിൽ കഴിയുകയും ചെയ്തിരുന്നു.
ആദ്യം കുട്ടികൾ പരാതി നൽകിയെങ്കിലും പ്രഥമാധ്യാപകൻ നടപടിയെടുക്കാൻ തയാറായിരുന്നില്ല. ഇതേതുടർന്ന് കുട്ടികളുടെ മാതാപിതാക്കൾ ജില്ലാ പോലീസ് മേധാവിയെ സമീപിക്കുകയായിരുന്നു. കേസ് അന്വേഷിക്കുന്നതിനായി കോട്ടയം ഡിവൈഎസ്പിക്കു കൈമാറി. തുടർന്ന് കേസ് അന്വേഷിച്ച ഇദ്ദേഹം അധ്യാപകനെ അറസ്റ്റ് ചെയ്യുകയും റിമാൻഡ് ചെയ്യുകയുമായിരുന്നു.
എന്നാൽ അധ്യാപകൻ റിമാൻഡിലായതിനുശേഷം പരാതിക്കാരായ വിദ്യാർഥികൾ സ്കൂളിൽ പോയിട്ടില്ല. ഇതേതുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ അധ്യാപകനെ വ്യാജ പരാതി നൽകി സഹപ്രവർത്തകർ തന്നെ കുടുക്കുകയായിരുന്നു എന്ന സൂചന ലഭിച്ചിരുന്നു .അധ്യാപകരെ കൂട്ടത്തോടെ തന്നെ ഇവിടെനിന്നും സ്ഥലംമാറ്റുകയും ചെയ്തിരുന്നു.
നരേന്ദ്രബാബുവിനെ കേസിൽ കുടുക്കുകയായിരുന്നു എന്നും ജാമ്യം ലഭിച്ചു വീട്ടിലെത്തിയ ശേഷം ഏറെ മനോവിഷമത്തിലായിരുന്നു എന്നും ബന്ധുക്കൾ പറഞ്ഞു. ഇദ്ദേഹത്തെ കുടുക്കിയവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. നരേന്ദ്രബാബു അവിവാഹിതനാണ്.
https://www.facebook.com/Malayalivartha