12 വെടിയുണ്ടകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ; കണ്ടെത്തിയത് വഴി വക്കിൽ നിന്നും
വെടിയുണ്ടകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കൊല്ലം കുളത്തൂപ്പുഴയിൽ വഴി വക്കിൽ നിന്നും വെടിയുണ്ടകൾ കളഞ്ഞ് കിട്ടി.12 വെടി ഉണ്ടകളാണ് കളഞ്ഞ് കിട്ടിയിരിക്കുന്നത്. കുളത്തൂപ്പുഴ പോലീസ് അത് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട്പ്പോകുകയും ചെയ്തു. കുളത്തൂപ്പുഴ മുപ്പതടി പാലത്തിന് സമീപത്ത് നിന്നാണ് ഉണ്ടകൾ കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്.
അതേ സമയം പോലിസിലെ വെടിയുണ്ടകൾ കാണാതായ സംഭവത്തില്‍ ക്രൈംബ്രാഞ്ച് സംഘം അടുത്ത തിങ്കളാഴ്ച (മാർച്ച് രണ്ട്) ഹൈക്കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. സ്പെഷ്യല്‍ ആംഡ് ഫോഴ്സിന്റെ ക്യാമ്പില്‍ നിന്നും വെടിയുണ്ടകള്‍ പുറത്തേക്ക് അനധികൃതമായി കടത്തിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. സംഭവത്തിൽ കുറ്റക്കാരായ പോലിസുകാരെ ഉടന്‍ അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
https://www.facebook.com/Malayalivartha