ഡോഗ് സ്ക്വാഡിന് അനുവദിച്ച പുത്തന്‍ എ.സി വാഹനത്തില്‍ ലൈക്കയുടെ കന്നിയാത്ര
പോലീസ് സേനയുടെ അഭിമാനമായ സ്നിഫര്‍ നായ ലൈക്ക, ഇടുക്കി ഡോഗ് സ്ക്വാഡിന് അനുവദിച്ച പുത്തന്‍ എസി വാഹനത്തില്‍ തന്റെ കന്നി സവാരി നടത്തി. പരിശീലനകാലം ചൂട് കൂടുതലായിരുന്ന സാഹചര്യത്തില്‍ നടത്തിയ ലൈക്കക്ക് പുതിയ എസി വാഹനം ചേരുമോ എന്ന് അറിയാനായിരുന്നു ആദ്യ സവാരി. പരിശീലകന് എബിന് ടി.സുരേഷ് താക്കോല്‍ ഡ്രൈവര്‍ അഭിലാഷിന് കൈമാറിയതോടെ സവാരിക്ക് തുടക്കമായി.
കന്നിയാത്രയ്ക്ക് കാഴ്ചക്കാരായി ഡോഗ് സ്ക്വാഡിലെ ട്രാക്കര്‍ നായ്ക്കളായ സ്റ്റെഫിയും ജനിയും എക്സ്പ്ലോസീവ് സ്നിഫര്‍ ഇനത്തില്‍ പെട്ട വിദഗ്ധനായ നായ ചന്തുവും ചെറുതോണിയിലെ ഡോഗ് സ്ക്വാഡില്‍ ഉണ്ടായിരുന്നു. 2 മണിക്കൂര്‍ എസി വാഹനത്തില്‍ യാത്ര ചെയ്ത ലൈക്കയെ ഇടയ്ക്ക് പുറത്ത് ചൂട് നിറഞ്ഞ അന്തരീക്ഷത്തില്‍ ഇറക്കിയെങ്കിലും മടിയും ക്ഷീണവും കാണിച്ചില്ല.
രണ്ടു മാസം മുന്‍പ് ആലപ്പുഴ ഡോഗ് സ്ക്വാഡിലെ ഒരു നായ, ചൂടു കൂടിയ സാഹചര്യത്തില്‍ തളര്‍ന്ന് ചത്തതോടെയാണ് ഡോഗ് സ്ക്വാഡിന് എസി വാഹനം നല്കാന് തീരുമാനമായത്.
https://www.facebook.com/Malayalivartha