Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ..ആശയപരമായ നിലപാടുകൾ കേന്ദ്രസർക്കാരിനെ അറിയിക്കാനുള്ള കാര്യങ്ങൾ തയാറാക്കാൻ.. മുഖ്യമന്ത്രി വിഡി സതീശൻ തീരുമാനിച്ചു..


ഹോംസ്റ്റേയില്‍ ഇരുപത്തിയേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.. വസ്ത്രങ്ങളൊന്നും ധരിക്കാതെ, മൂക്കില്‍ നിന്നും ചോരയൊലിച്ച് മൂത്രത്തില്‍ കുളിച്ച നിലയിലായിരുന്നു ശരീരം..


അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200ഉപഗ്രഹങ്ങളെങ്കിലും വിക്ഷേപിക്കണമെന്ന് കേന്ദ്ര സർക്കാർ.. സമ്മർദ്ദത്തിൽ ഐ.എസ്.ആർ.ഒ.. നിലവിൽ 56 ഉപഗ്രഹങ്ങളാണ് ഇന്ത്യയ്ക്കുള്ളത്..


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ.. കനത്ത മഴയുടെ പശ്ചാത്തലത്തിൽ രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്..മഴയ്‌ക്കൊപ്പം തന്നെ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും...


അടിമുടി അഴിച്ചു പണി..രാഷ്ട്രീയ-ക്രിമിനല്‍ കോട്ടകളെ വിറപ്പിക്കാനുമായി സംസ്ഥാനത്തെ ഐ.പി.എസ് തലപ്പത്ത് നാടകീയ നീക്കങ്ങൾ... രാത്രി ഏറെ വൈകിയാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്..

ഇടതുസ്ഥാനാര്‍ഥികള്‍ മുഖ്യമന്ത്രിയെ ഒഴിവാക്കിയോ? കെ. സുരേന്ദ്രന്‍ ചോദിക്കുന്നു; സ്വര്‍ണക്കടത്തിന്റെ മുഖ്യ ഉപഭോക്താവ് പിണറായി വിജയന്‍; യു.ഡി.എഫിനെതിരെയും രൂക്ഷ വിമര്‍ശനം; ജനങ്ങളുടെ ഏക പ്രതീക്ഷ എന്‍ഡിഎ

05 DECEMBER 2020 01:10 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൂടുതല്‍ രൂക്ഷമായ വിമര്‍ശനങ്ങളുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ രംഗത്ത്. സ്വര്‍ണക്കടത്ത് അഴിമതിയുടെ മുഖ്യ സൂത്രധാരന്‍ മുഖ്യമന്ത്രിയാമെന്നാണ് സുരേന്ദ്രന്‍ ആരോപിക്കുന്നത്. സ്വപ്ന സുരേഷിന്റെ മൊഴി പുറത്തുവന്നാല്‍ ഇത് മുഖ്യമന്ത്രിയായിരിക്കും ഇതില്‍ കുടുങ്ങുന്നത്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സ്വപ്ന, ശിവശങ്കര്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ എന്നിവര്‍ പ്രവര്‍ത്തിച്ചത്. ഈ അഴിമതിയുടെ മുഖ്യ ഉപഭോക്താവും അദ്ദേഹം തന്നെയാണ്. സ്വര്‍ണക്കടത്ത് അടക്കമുള്ള അഴിമതികള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖം വികൃതമാക്കി. പിണറായി കള്ളക്കടത്തിന് കൂട്ട് നിന്നെന്നും അതിന് പ്രതിഫലവും ലഭിച്ചെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.

സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന തോന്നലാണ് സംസ്ഥാനത്ത് ഇടതുപക്ഷ ടിക്കറ്റില്‍ മത്സരിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിയും മുഖ്യമന്ത്രിക്കൊപ്പം നിന്ന് പ്രചാരണം നടത്തുന്നതിനോട് താത്പ്പര്യം കാണിക്കാത്തതെന്നും സുരേന്ദ്രന്‍ പറയുന്നു. മുഖ്യമന്ത്രിക്ക് ജനങ്ങളെ അഭിമുഖീകരിക്കാന്‍ മടിയാണ്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ജനങ്ങളെ ഭയക്കുന്നതായും അദ്ദേഹം പറഞ്ഞു.

അതേസമയം തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇടത്, വലത് മുന്നണികള്‍ ഒരു പോലെ വിയര്‍ക്കുകയാണ്. ഇടത് മുന്നണിക്ക് പ്രചരണം നയിക്കാനാളില്ല. ഭൂമിയില്‍ ഇറങ്ങാന്‍ മുഖ്യമന്ത്രി തയ്യാറാകുന്നില്ല. നിലവിലെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പ്രചാരണമാണ് നടത്തുന്നതെന്നാണ് അദ്ദേഹം ഇതിന് മറുപടി നല്‍കുന്നത്. മുഖ്യമന്ത്രി കൊറോണ ജാഗ്രത മൂലമാണ് പ്രചാരണത്തിന് ഇറങ്ങാത്തതെന്ന വാദം ബിജെപി വിശ്വാസത്തിലെടുക്കുന്നില്ല. സംസ്ഥാനത്തെ റേഷന്‍ കിറ്റ് വിതരണത്തില്‍ പിണറായി സര്‍ക്കാരിന് ഒരു ക്രെഡിറ്റുമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. കേന്ദ്രം നേരിട്ട് നല്‍കുന്ന സൗജന്യ റേഷനാണ് ഇത്തരത്തില്‍ വിതരണം ചെയ്തിട്ടുള്ളത്. ആവശ്യമായ ഘട്ടത്തില്‍ ബിജെപിയുടെ ദേശീയ നേതാക്കളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിനെതിരെയും രൂക്ഷമായ ഭാക്ഷയിലാണ് സുരേന്ദ്രന്‍ പ്രതികരിച്ചത്. മുല്ലപ്പള്ളി രാമചന്ദ്രനെപ്പോലൊരു നുണയന്‍ വേറെയില്ലെന്നും, ജമാ അത്തെ ഇസ്ലാമിയുമായുള്ള സംഘം ചേരലില്‍ രാഹുല്‍ ഗാന്ധി മറുപടി പറയണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. അഴിമതി കേസുകള്‍ പേടിച്ച് യുഡിഎഫും കളം വിട്ടെന്നാണ് ബിജെപി പറയുന്നത്. മുഖ്യമന്ത്രി കോവിഡ് ജാഗ്രത മൂലമാണ് പ്രചാരണത്തിന് ഇറങ്ങാത്തതെന്ന വാദം ബിജെപി വിശ്വാസത്തിലെടുക്കുന്നില്ല. ഏക പ്രതീക്ഷ എന്‍ഡിഎയില്‍ ആണെന്നാണ് സുരേന്ദ്രന്റെ അവകാശവാദം.

തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരളം ശക്തമായ ത്രികോണപ്പോരാണ് നടക്കുന്നത്. നാല് മാസം കഴിഞ്ഞുള്ള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഡ്രസ് റിഹേഴ്‌സലായി ഇതിനെ കാണുന്ന മൂന്ന് മുന്നണികളും ഗോദയില്‍ പ്രകടിപ്പിക്കുന്നത് അടങ്ങാത്ത വീറും വാശിയും. 2015 ഫലം ആവര്‍ത്തിക്കാന്‍ ഇടതുമുന്നണിയും, 2010ലെ നിലയിലേക്ക് മടങ്ങാന്‍ യു.ഡി.എഫും മത്സരിക്കുമ്പോള്‍ 2015ല്‍ നിന്ന് മുന്നേറാനുള്ള വാശിയിലാണ് എന്‍.ഡി.എ നടത്തുന്നത്. ബി.ജെ.പി ഉണ്ടാക്കിയ നേട്ടങ്ങള്‍ യു.ഡി.എഫിനെയും എല്‍.ഡി.എഫിനെയും നല്ലപോലെ ബാധിച്ച തിരഞ്ഞെടുപ്പായിരുന്നു 2015ലേത്. ഇത്തവണയും ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എയുടെ സജീവസാന്നിദ്ധ്യം ഇരുമുന്നണികളും ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ഇതിന്റെ ഭാഗമായിയാണ് ബി.ജെ.പി നേതാക്കളുടെ അതിരൂക്ഷമായ പ്രസ്താവനകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലക്ഷ്മിപ്രിയയ്ക്കും ഭര്‍ത്താവിനുമെതിരായ അന്‍സിബയുടെ പരാതിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവച്ചു  (18 minutes ago)

സംസ്ഥാനത്ത് പ്രതിദിന ഡെങ്കി കേസ് 100 കടന്നു  (33 minutes ago)

ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കനാലിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയുടെ കാമുകന്‍ പിടിയില്‍  (41 minutes ago)

പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ജൂവലറി ഉടമ അറസ്റ്റില്‍  (1 hour ago)

'സേ നോ ടൂ ഡ്രഗ്‌സ്' രൂപരേഖ നല്‍കി മോഹന്‍ലാല്‍  (1 hour ago)

ഗൗതമിയുടെ 25 കോടി രൂപ വിലവരുന്ന വസ്തു നിര്‍മാതാവ് തട്ടിയെടുത്ത കേസില്‍ ഇ.ഡി റെയ്ഡ്  (1 hour ago)

ഡ്രൈവിംഗ് ലൈസന്‍സ് എച്ച് ടെസ്റ്റില്‍ പുതിയ ഇളവുമായി എംവിഡി  (2 hours ago)

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യെ സന്ദര്‍ശിച്ച് നടി സാമന്ത  (2 hours ago)

മാസപ്പടിക്കേസില്‍ വീണയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ എട്ടുമണിക്കൂറിലധികം നീണ്ടു  (3 hours ago)

തിരുവനന്തപുരം വിമാനത്താവളത്തില്‍ പുത്തന്‍ ഫയര്‍ എഞ്ചിന്‍  (4 hours ago)

എനര്‍ജി ഡ്രിങ്ക് നിരന്തരം കുടിക്കുന്ന ശീലമാക്കിയ യുവാവിന് ദാരുണാന്ത്യം  (5 hours ago)

വിസ നിയമങ്ങളില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കി ഖത്തര്‍  (5 hours ago)

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ കൂടി മഞ്ഞ അലര്‍ട്ട്  (6 hours ago)

യുദ്ധം അവസാനിച്ചോ?" ഇറാനിൽ ട്രംപിന് പിഴച്ചുവോ ? ലോകത്തെ ഞെട്ടിച്ച ട്രംപിന്റെ ആ തീരുമാനത്തിന് പിന്നിൽ ..... ഹോർമുസ് തുറക്കുന്നു, എണ്ണവില താഴുന്നു:  (6 hours ago)

ഈ തെറ്റ് ചെയ്യുന്ന പ്രവാസികളെ ഉടൻതന്നെ നാടുകടത്തും !! 51 പേർ അറസ്റ്റിൽ മുന്നറിയിപ്പുമായി ഗൾഫ് രാജ്യം  (6 hours ago)

Malayali Vartha Recommends