സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപറഞ്ഞ്, കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ഗവര്‍ണറുടെ നയപ്രഖ്യാപനം; പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു; ഒ. രാജഗോപാല്‍ സഭയില്‍ തുടര്‍ന്നു; കോവിഡ് കാലത്ത് ആരെയും പട്ടിണിക്കിടാതെ സര്‍ക്കാര്‍ ശ്രദ്ധിച്ചുവെന്ന് ഗവര്‍ണര്‍

കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ ഭാഗങ്ങള്‍ വായിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പതിനാലാം കേരള നിയമസഭയുടെ ഇരുപത്തിരണ്ടാമത്തെ സമ്മേളത്തിലെ നയപ്രഖ്യാപനം നടത്തി. കേന്ദ്ര കാര്‍ഷിക നിയമം കോര്‍പറേറ്റുകളെയും ഇടനിലക്കാരെയും സഹായിക്കുന്നതാണ്. ഉപഭോക്തൃ സംസ്ഥാനമെന്ന നിലയില്‍ കേരളത്തെ നിയമം ബാധിക്കും. കര്‍ഷകരുടെ വരുമാനം കുറയും. നാണ്യവിളകള്‍ക്ക് അടിസ്ഥാനവില ലഭിക്കുന്നതിനു നടപടിയെടുക്കാന്‍ കേന്ദ്രം തയാറാകുന്നില്ലെന്നും നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തി.
സര്‍ക്കാര്‍ സമീപ കാലത്ത് നേരിട്ടത് സമാനതകള്‍ ഇല്ലാത്ത വെല്ലുവിളികളാണ്. കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ നടപടികളെ എടുത്തു പറഞ്ഞ ഗവര്‍ണര്‍, ലോക്ഡൗണ്‍ കാലത്ത് ആരെയും പട്ടിണിക്കിടാതെ ശ്രദ്ധിച്ചെന്നു ചൂണ്ടിക്കാട്ടി. ഫെഡറലിസം ഉറപ്പാക്കാനുള്ള നടപടികളില്‍ കേരളം എന്നും മുന്നിലാണ്. ഭരണഘടനയും മതേതരത്വവും ഉറപ്പാക്കാന്‍ കേരളം മുന്നിട്ടിറങ്ങി. സര്‍ക്കാരിന്റെ അഭിമാന പദ്ധതികളെ തടസപ്പെടുത്താനാണ് കേന്ദ്ര ഏജന്‍സികള്‍ ശ്രമിക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.
ബജറ്റ് അവതരിപ്പിക്കാന്‍ ചേരുന്ന സമ്മേളനം ഈ സര്‍ക്കാരിന്റെ കാലത്തെ അവസാനത്തേതാണ്. സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണി പറഞ്ഞുമാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം നടത്തിയത്. സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച് പ്രതിപക്ഷം നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ചു. സഭ ആരംഭിച്ചത് മുതല്‍ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. സര്‍ക്കാരിന്റെ രാജി ആവശ്യപ്പെട്ട് ബാനറുകളും പ്ലക്കാര്‍ഡും ഉയര്‍ത്തിയാണ് പ്രതിഷേധം. ഗവര്‍ണര്‍ പ്രസംഗിക്കുമ്പോള്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
മുദ്രാവാക്യം വിളിച്ച പ്രതിപക്ഷത്തോട് ഗവര്‍ണര്‍ നീരസം പ്രകടിപ്പിച്ചു. കടമ നിര്‍വഹിക്കാന്‍ അനുവദിക്കണമെന്നും ദയവായി തന്നെ തടസ്സപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണറുടെ പ്രസംഗം തുടര്‍ന്നുകൊണ്ടിരിക്കെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങി പോയി. സഭാ കവാടത്തില്‍ കുത്തിയിരുന്ന് പ്രതിഷേധം തുടരുകയാണ് പ്രതിപക്ഷം, പ്രതിപക്ഷത്തിന് പിന്നാലെ പി.സിജോര്‍ജും സഭയില്‍ നിന്നിറങ്ങിപ്പോയി. ബിജെപി എംഎല്‍എ ഒ.രാജഗോപാല്‍ സഭയില്‍ തുടര്‍ന്നു.
ഗവര്‍ണറുടെ നയപ്രഖ്യാപനത്തില്‍ നിന്നും
* നൂറുദിന പരിപാടിയുടെ ഭാഗമായി അമ്പതിനായിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു.
* പ്രകടനപത്രിക നടപ്പാക്കിയ സര്‍ക്കാരാണിത്
* കോവിഡ് മഹാമാരിയെ ആര്‍ജവത്തോടെ നേരിട്ടു, ആരും പട്ടിണി കിടക്കാതിരിക്കാന്‍ ജാഗ്രത കാട്ടി
* കോവിഡ് ആശ്വാസ പദ്ധതി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനമാണ് കേരളം
* കിറ്റും സൗജന്യ ചികിത്സയും ലഭ്യമാക്കി
* തദ്ദേശതിരഞ്ഞെടുപ്പില്‍ ജനവിശ്വാസം ആര്‍ജിക്കാനായി
* കേന്ദ്രത്തില്‍ നിന്നും ലഭിക്കാനുള്ള സാമ്പത്തിക ആനുകൂല്യങ്ങളും സേവനങ്ങളും ചോദിച്ചുവാങ്ങാന്‍ സര്‍ക്കാരിന് കഴിഞ്ഞു
* പൗരത്വ നിയമഭേദഗതി പാസാക്കിയ വേളയില്‍ രാജ്യത്തെ മതേതരത്വം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങി
* ഫെഡറിലിസത്തിനായി വിട്ടുവീഴ്ചയില്ലാതെ നിലകൊണ്ടു, രാജ്യത്തിന്റെ ഫെഡല്‍ സ്വഭാവം കാത്തുസൂക്ഷിക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരേ മനസ്സോടെ പ്രവര്‍ത്തിക്കണം
* കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ചുനിന്നു
* കേന്ദ്ര ഏജന്‍സികള്‍ വികസനത്തിന് തുരങ്കം വെക്കാന്‍ ശ്രമിച്ചു
* വികസനം അട്ടിമറിക്കുന്ന സമീപനം സ്വീകരിച്ചു
* ക്ഷേമ പെന്‍ഷനുകള്‍ 600 രൂപയില്‍ നിന്ന് 1500 രൂപയാക്കി ഉയര്‍ത്തി
* പൊതുമേഖല സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിച്ചു
* കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പോകുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചു
* പ്രവാസി പുനരധിവസത്തിന് പ്രാമുഖ്യം നല്‍കും
* പരമാവധി തൊഴില്‍ ഉറപ്പാക്കുമെന്ന് വാഗ്ദ്ധാനം
* കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധസേവകരുടെ പ്രവര്‍ത്തനം നല്ലരീതിയില്‍ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞു
* പോസ്റ്റ് കോവിഡ് രോഗികളേയും കൃത്യമായി പരിചരിക്കാനുള്ള സംവിധാനം ഒരുക്കി
* കോവിഡ് കാലത്ത് 300 കോടി രൂപയുടെ സൗജന്യ റേഷന്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞു
* കാര്‍ഷിക നിയമത്തിന് എതിരായ ഭാഗം വായിച്ച് ഗവര്‍ണര്‍: കാര്‍ഷിക നിയമം ഇടനിലക്കാര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും ഗുണകരമാകുന്ന നിയമമാണ്
* കാര്‍ഷിക നിയമം ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിനും ദോഷം ചെയ്യും
* കാര്‍ഷിക സമരം മഹത്തായ ചെറുത്തുനില്‍പ്പാണ്
* കാര്‍ഷിക നിയമം താങ്ങുവില സമ്പ്രദായത്തെ ബാധിക്കും, കര്‍ഷകന്റെ വിലപേശല്‍ ശേഷി ഇല്ലാതാക്കും, പൂഴ്ത്തിവെപ്പിന് കളമൊരുക്കുന്നതാണ് നിയമം.
* കാര്‍ഷിക സ്വയം പര്യാപ്തതയ്ക്ക് കേരളം ശ്രമിക്കും
* വാണിജ്യ കരാറുകള്‍ക്കും വിമര്‍ശനം: വാണിജ്യ കരാറുകള്‍ റബ്ബര്‍ കര്‍ഷകരെ തകര്‍ക്കും
* കാര്‍ഷിക-വാണിജ്യ കരാറുകളെ അപലപിക്കുന്നു
* മത്സ്യത്തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമിട്ട് നിരവധി പദ്ധതികള്‍ നടപ്പിലാക്കി
* സംസ്ഥാന ജില്ലാ സഹകരണ ബാങ്കുകളെ സംയോജിപ്പിച്ച് കേരള ബാങ്കിന് തുടക്കം കുറിക്കാന്‍ കഴിഞ്ഞു
* ഗെയില്‍ അഭിമാനകരമായ പദ്ധതി
https://www.facebook.com/Malayalivartha


























