അഞ്ചലില്‍ 10 വയസുകാരിയെ പിതാവ് ലൈംഗികമായി ഉപദ്രവിച്ചു; ഭർത്താവിനെതിരെ പരാതിയുമായി കുട്ടിയുടെ മാതാവ്
അഞ്ചലില്‍ 10 വയസുകാരിയെ പിതാവ് ലൈംഗികമായി ഉപദ്രവിച്ചു . കൊല്ലം ഏറം സ്വദേശിയായ പിതാവിന് നേരെയാണ് കുട്ടിയുടെ മാതാവ് പരാതിപ്പെട്ടിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു . കഴിഞ്ഞ കുറേ മാസങ്ങളായി മാതാവ് ജോലിക്ക് പോകുന്ന സമയത്തായിരുന്നു പിതാവ് മകളെ പീഡിപ്പിച്ചത്.
ഒടുവില്‍ സഹിക്കാനാകാതെ കുട്ടി മാതാവിനോട് പരാതി പറഞ്ഞു . ഇതേ തുടര്‍ന്ന് മാതാവ് അഞ്ചല്‍ പൊലീസില്‍ പരാതി നൽകി. പരാതിയെ തുടര്‍ന്ന് കുട്ടിയുടെ മൊഴി എടുത്ത പൊലീസ് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയശേഷം മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. സംഭവം പുറത്ത് അറിഞ്ഞതോടെ പ്രതി ഒളിവില്‍ പോയി . എന്നാല്‍ ഇയാളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായി അഞ്ചല്‍ സി ഐ എല്‍ അനില്‍ കുമാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha