Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ..ആശയപരമായ നിലപാടുകൾ കേന്ദ്രസർക്കാരിനെ അറിയിക്കാനുള്ള കാര്യങ്ങൾ തയാറാക്കാൻ.. മുഖ്യമന്ത്രി വിഡി സതീശൻ തീരുമാനിച്ചു..


ഹോംസ്റ്റേയില്‍ ഇരുപത്തിയേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.. വസ്ത്രങ്ങളൊന്നും ധരിക്കാതെ, മൂക്കില്‍ നിന്നും ചോരയൊലിച്ച് മൂത്രത്തില്‍ കുളിച്ച നിലയിലായിരുന്നു ശരീരം..


അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200ഉപഗ്രഹങ്ങളെങ്കിലും വിക്ഷേപിക്കണമെന്ന് കേന്ദ്ര സർക്കാർ.. സമ്മർദ്ദത്തിൽ ഐ.എസ്.ആർ.ഒ.. നിലവിൽ 56 ഉപഗ്രഹങ്ങളാണ് ഇന്ത്യയ്ക്കുള്ളത്..


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ.. കനത്ത മഴയുടെ പശ്ചാത്തലത്തിൽ രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്..മഴയ്‌ക്കൊപ്പം തന്നെ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും...


അടിമുടി അഴിച്ചു പണി..രാഷ്ട്രീയ-ക്രിമിനല്‍ കോട്ടകളെ വിറപ്പിക്കാനുമായി സംസ്ഥാനത്തെ ഐ.പി.എസ് തലപ്പത്ത് നാടകീയ നീക്കങ്ങൾ... രാത്രി ഏറെ വൈകിയാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്..

'വീയ്യൂര്‍ സെന്‍ട്രല്‍ ജയിലിന്റെ കനത്ത ഇരുമ്പുമറയ്ക്കപ്പുറം അവന്‍ ഇന്നലെ എന്റെ മുന്‍പില്‍ വന്നു നിന്നു.പെരുമ്പാവൂര്‍ ജിഷ കൊലപാതക കേസിലെ വധശിക്ഷയ്ക്ക വിധിച്ച പ്രതി അമീറുള്‍ ഇസ്ലാം.നമ്മുടെ നീതിന്യായ വ്യവസ്ഥയെ കൊഞ്ഞനം കുത്തുന്ന ഒരു വിധിയും പ്രതിയുമാണ് എന്നും ഈ കേസിന്റെ നാള്‍വഴികളില്‍ ഞാന്‍ കണ്ടിട്ടുള്ളത്. അരമണിക്കൂറിലേറെ ഞങ്ങള്‍ സംസാരിച്ചു...' വൈറലായി കുറിപ്പ്

08 APRIL 2021 05:03 PM IST
മലയാളി വാര്‍ത്ത

നീതിന്യായ വ്യവസ്ഥയെ കൊഞ്ഞനം കുത്തുന്ന ഒരു വിധിയും പ്രതിയുമാണ് പെരുമ്പാവൂര്‍ ജിഷ കൊലപാതക കേസിന്റെ നാള്‍വഴികളില്‍ താന്‍ കണ്ടിട്ടുള്ളത് എന്ന് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അമ്പിളി ഓമനക്കുട്ടന്‍ കുറിക്കുന്നു. കേസില്‍ വധശിക്ഷയ്ക്ക വിധിക്കപ്പെട്ട പ്രതി അമീറുള്‍ ഇസ്ലാം ഒരിക്കല്‍ പോലും ജിഷയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും പിന്നെങ്ങനെ പ്രതിയായി എന്നും അമ്പിളി തന്റെ ഫെയ്സ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നു.

അമ്ബിളി ഓമനക്കുട്ടന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

വീയ്യൂര്‍ സെന്‍ട്രല്‍ ജയിലിന്റെ കനത്ത ഇരുമ്പുമറയ്ക്കപ്പുറം അവന്‍ ഇന്നലെ എന്റെ മുന്‍പില്‍ വന്നു നിന്നു.പെരുമ്പാവൂര്‍ ജിഷ കൊലപാതക കേസിലെ വധശിക്ഷയ്ക്ക വിധിച്ച പ്രതി അമീറുള്‍ ഇസ്ലാം. ഈ കേസിനെ കുറിച്ചു പഠിക്കുംതോറും കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണതകളിലേയ്ക്ക് അതെന്നെ നയിച്ചിരുന്നു.

നമ്മുടെ നീതിന്യായ വ്യവസ്ഥയെ കൊഞ്ഞനം കുത്തുന്ന ഒരു വിധിയും പ്രതിയുമാണ് എന്നും ഈ കേസിന്റെ നാള്‍വഴികളില്‍ ഞാന്‍ കണ്ടിട്ടുള്ളത്. അരമണിക്കൂറിലേറെ ഞങ്ങള്‍ സംസാരിച്ചു.

1. പ്രതി നന്നായി മലയാളം സംസാരിക്കുന്ന ഒരാള്‍ ആയിരുന്നിട്ടു കൂടി, അമീറിന് മലയാളം അറിയില്ലെന്നും ഒരു ദ്വിഭാഷിയുടെ സഹായം തേടിയെന്നും പൊലീസ് കള്ളം പറഞ്ഞു.

2. ജിഷ മരിച്ച ദിവസം മൂന്നു മണിക്ക് പ്രതി തന്റെ മാതാവിന്റെ ഓപ്പറേഷന്‍ ആയതിനാല്‍ ആറുമാണിയുടെ ട്രെയിന് അസമില്‍ പോകുന്നതിനായി പെരുമ്ബവൂരില്‍ നിന്ന് റെയില്‍വേ സ്റ്റേഷനിലേയ്ക്ക് പോയിരുന്നു. ജിഷ കൊല്ലപ്പെടുന്നത് വൈകുന്നേരം അഞ്ചരക്ക് ശേഷമാണ്.

3. അവിടെ ചെന്ന് കുറച്ചു ദിവസങ്ങള്‍ക്കു ശേഷം പ്രതിയെ അപ്പോഴത്തെ പൊലീസ് മേധാവി സെന്‍കുമാര്‍ വിളിച്ചു സംസാരിക്കുകയും പ്രതി തിരിച്ചു വന്നപ്പോള്‍ ആലുവ സ്റ്റേഷനില്‍ ഹാജരാവുകയും തന്റെ പ്രൂഫ്, ട്രെയിന്‍ ടിക്കറ്റ് എന്നിവ അവിടെ നല്‍കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഇതേ കുറിച്ചൊന്നും രേഖയില്‍ വന്നില്ല. ഇതിനെ അവര്‍ നിഷേധിച്ചപ്പോള്‍ അന്നത്തെ cctv നോക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അന്നു മാത്രം അത് കേടായിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്.

4. വീണ്ടും ജോലി കുറവായ പ്രതി രോഗിയായ അമ്മ, ഭാര്യ, കുഞ്ഞ് എന്നിവരെ സംരക്ഷിക്കേണ്ടതിനാല്‍ ജോലിയ്ക്കായി തമിഴ് നാട്ടില്‍ പോകുന്നു. അവിടെ ജോലി ചെയ്തു വരവേ വീണ്ടും പൊലീസ് വിളിക്കുകയും അവന്റ ഒപ്പം റൂമില്‍ ഉണ്ടായിരുന്ന ഒരാളെ കഞ്ചാവ് കേസില്‍ പിടിച്ചിട്ടുണ്ടെന്നും അവനും അതില്‍ പങ്കുണ്ടെന്നും പറയുന്നു,

എന്നാല്‍ അവന്‍ അത് നിഷേധിക്കുന്നു. എന്നാല്‍ പൊലീസ് കഞ്ചാവ് കേസിന്റെ പേര് പറഞ്ഞു സോജനും മറ്റു പൊലീസുകാരും ചേര്‍ന്ന് കാഞ്ചിപുരത്ത് നിന്ന് അമീറിനെ അറസ്റ്റ് ചെയ്തു കൊണ്ട് വരുന്നു. ഇവിടെ എത്തുമ്ബോഴാണ് പ്രതി ജിഷയുടെ കൊലപാതക കേസിനാണ് തന്നെ പിടിച്ചതെന്ന് മനസ്സിലാക്കുന്നത്.

5. അന്നും ഇന്നും അവന്‍ അല്ലാഹുവിനെ ആണായിട്ട് പറയുന്നു തനിക്ക് ഈ കാര്യത്തില്‍ ഒരു പങ്കും ഇല്ലെന്ന്. പൊലീസ് കൊണ്ട് വന്ന അമീറിന്റെ ചെരുപ്പുകള്‍ ഒന്‍പതു ഇഞ്ചാണ്, എന്നാല്‍ അവന്റെ പാദത്തിന്റെ അളവ് ഏഴ് ഇഞ്ചാണ്. പിന്നെ ജിഷയുടെ ശരീരത്തില്‍ ഉണ്ടായിരുന്ന ദന്തക്ഷതങ്ങള്‍ പല്ലിനു വിടവുള്ള ഒരാളുടേതാണ് , പക്ഷെ അവന്റെ പല്ലുകള്‍ ഏറ്റവും അടുത്തിരിക്കുന്നതാണ്.

6. ഞങ്ങള്‍ സംസാരിക്കുന്നതിനിടയ്ക്ക് അവന്‍ തന്റെ ഷര്‍ട്ട്‌ പൊക്കി ചില കരുവാളിച്ച അടയാളങ്ങള്‍ കാണിച്ചു തന്നു. അതൊക്കെ സന്ധ്യ ഐ പി എസ് കുറ്റം സമ്മതിയ്ക്കാന്‍ പറഞ്ഞു ചെയ്തു കൂട്ടിയതാണെന്ന് അവന്‍ പറഞ്ഞു കരഞ്ഞു. ലാത്തിയുടെ അടിയുടെയും കുത്തിന്റെയും പാടുകള്‍ , ബൂട്ടിട്ട് ചവിട്ടിയ അടയാളങ്ങള്‍. കൂടാതെ കറന്റ്റ് പിടിപ്പിച്ചു.

7. അന്നും ഇന്നും അമീറുള്‍ ആണ് പ്രതിയെന്ന് ഞാന്‍ വിശ്വസിച്ചിട്ടില്ല. അവനെ പെടുത്തിയത് തന്നെയാണ് എന്ന് എന്റെ വിശ്വാസം. കാരണം ഈ ക്രൂരകൃത്യം ചെയ്തവര്‍ക്കും അവരെ സംരക്ഷിക്കേണ്ട ഉന്നതര്‍ക്കും വേണ്ടി പൊലീസിലെ കാലുനക്കി ക്രിമിനലുകള്‍ ചേര്‍ന്ന് അതിവിദഗ്ദമായി ഒരുക്കിയ വാരിക്കുഴിയില്‍ വീണു പോയ ഒരാളാണ് അമീറുല്‍.

അവനെ കാണുമ്ബോള്‍ തന്നെ നമുക്കത് ബോദ്ധ്യം ആവും. അവര്‍ക്ക് ജനങ്ങള്‍ക്ക് കാണിച്ചു കൊടുക്കാന്‍ ഒരു പ്രതിയെ വേണമായിരുന്നു. ആരും ചോദിക്കാനും പറയാനും ഇല്ലാത്ത, ദാരിദ്ര്യം പിടിച്ച ഒരു കുടുംബത്തിലെ ഒരാളെ. അവര്‍ ഇതിനായി തിരഞ്ഞെടുത്തു, അവന്റെ കൈയില്‍ ഉണ്ടായിരുന്ന മുഴുവന്‍ തെളിവുകളും നശിപ്പിച്ചു.

8. പിന്നെ ഡി എന്‍ എ ടെസ്റ്റിലോ, കോടതിയിലോ വിശ്വസിക്കേണ്ടതില്ല. അതൊക്കെ പണത്തിനും അധികാരത്തിനും മുന്‍പില്‍ മാറിമറിയും. പാവപ്പെട്ട ഒരാളെ പ്രതിയാക്കാനുള്ള എല്ലാ തെളിവുകളും ഉണ്ടാക്കാനാണോ പ്രയാസം.?

ജിഷയെ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത, സംസാരിച്ചിട്ടില്ലാത്ത അമീറുല്‍ എങ്ങനെ പ്രതിയായി? പൊലീസുകാരുടെ ബുദ്ധിക്കേ ദാരിദ്ര്യം ഉള്ളു, കുബുദ്ധിയില്‍ അവര്‍ കോടീശ്വരന്മാര്‍ ആണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലക്ഷ്മിപ്രിയയ്ക്കും ഭര്‍ത്താവിനുമെതിരായ അന്‍സിബയുടെ പരാതിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവച്ചു  (4 hours ago)

സംസ്ഥാനത്ത് പ്രതിദിന ഡെങ്കി കേസ് 100 കടന്നു  (5 hours ago)

ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കനാലിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയുടെ കാമുകന്‍ പിടിയില്‍  (5 hours ago)

പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ജൂവലറി ഉടമ അറസ്റ്റില്‍  (5 hours ago)

'സേ നോ ടൂ ഡ്രഗ്‌സ്' രൂപരേഖ നല്‍കി മോഹന്‍ലാല്‍  (5 hours ago)

ഗൗതമിയുടെ 25 കോടി രൂപ വിലവരുന്ന വസ്തു നിര്‍മാതാവ് തട്ടിയെടുത്ത കേസില്‍ ഇ.ഡി റെയ്ഡ്  (6 hours ago)

ഡ്രൈവിംഗ് ലൈസന്‍സ് എച്ച് ടെസ്റ്റില്‍ പുതിയ ഇളവുമായി എംവിഡി  (7 hours ago)

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യെ സന്ദര്‍ശിച്ച് നടി സാമന്ത  (7 hours ago)

മാസപ്പടിക്കേസില്‍ വീണയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ എട്ടുമണിക്കൂറിലധികം നീണ്ടു  (7 hours ago)

തിരുവനന്തപുരം വിമാനത്താവളത്തില്‍ പുത്തന്‍ ഫയര്‍ എഞ്ചിന്‍  (9 hours ago)

എനര്‍ജി ഡ്രിങ്ക് നിരന്തരം കുടിക്കുന്ന ശീലമാക്കിയ യുവാവിന് ദാരുണാന്ത്യം  (9 hours ago)

വിസ നിയമങ്ങളില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കി ഖത്തര്‍  (9 hours ago)

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ കൂടി മഞ്ഞ അലര്‍ട്ട്  (10 hours ago)

യുദ്ധം അവസാനിച്ചോ?" ഇറാനിൽ ട്രംപിന് പിഴച്ചുവോ ? ലോകത്തെ ഞെട്ടിച്ച ട്രംപിന്റെ ആ തീരുമാനത്തിന് പിന്നിൽ ..... ഹോർമുസ് തുറക്കുന്നു, എണ്ണവില താഴുന്നു:  (11 hours ago)

ഈ തെറ്റ് ചെയ്യുന്ന പ്രവാസികളെ ഉടൻതന്നെ നാടുകടത്തും !! 51 പേർ അറസ്റ്റിൽ മുന്നറിയിപ്പുമായി ഗൾഫ് രാജ്യം  (11 hours ago)

Malayali Vartha Recommends