Widgets Magazine
20
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...


ബിജെപി പ്രവേശനം വെറും അസംബന്ധം; പിണറായി സർക്കാരിനെ താഴെയിറക്കും": കെ. സുധാകരൻ...


തനിക്കു തുണയാകേണ്ട മറ്റൊരു പെണ്ണിനെ അവര്‍ക്ക് കൊല്ലേണ്ടി വന്നു! സന്തോഷത്തോടെ ജയിലഴിക്കുള്ളിലേക്ക് പോകേണ്ടിവന്നു.. ഈ സംഭവിത്തില്‍ ആരാണ് കുറ്റക്കാര്‍?


എതിരാളികൾക്കൊപ്പത്തിനൊപ്പമെത്തി സണ്ണി ജോസഫിന്റെ റോഡ്‌ഷോ.. ഷാഫി ഫറമ്പിൽ എം.പി.യും സണ്ണിക്കൊപ്പം റോഡ്‌ഷോയിൽ പങ്കാളികളായി...സണ്ണിയുടെ ഭൂരിപക്ഷം അഞ്ചക്കം കടക്കും..


സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ: അധ്യാപകന്റെ വിവാഹ നിശ്ചയത്തിന് പിന്നാലെ വീട്ടമ്മ കിണറ്റിലേക്ക് ചാടി...

ശ്രദ്ധിച്ചാല്‍ നല്ലത്... കെ മുരളീധരനെ വെട്ടി എംഎം ഹസന്‍ യുഡിഎഫ് കണ്‍വീനര്‍ ആയി തുടരട്ടേയെന്ന് തീരുമാനം വന്നതോടെ മുരളീധരന്‍ അനുകൂലീകള്‍ രംഗത്ത്; മുരളീധരനെ യുഡിഎഫ് കണ്‍വീനര്‍ ആക്കാന്‍ നിര്‍ണായക നീക്കം; രാഹുലിന്റെ പോസ്റ്റിനു താഴെ കമന്റ് ക്യാംപെയ്ന്‍

01 JULY 2021 08:34 AM IST
മലയാളി വാര്‍ത്ത

നേമം പിടിച്ചെടുക്കാന്‍ ധൈര്യ പൂര്‍വം ഇറങ്ങി വന്ന കെ. മുരളീധരനെ യുഡിഎഫ് കണ്‍വീനറാക്കാനുള്ള വലിയ ശ്രമമാണ് നടക്കുന്നത്.

കെ.മുരളീധരന്‍ എംപിയെ യുഡിഎഫ് കണ്‍വീനറാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ പോസ്റ്റിനു താഴെ വ്യാപക കമന്റുകള്‍. പെട്രോള്‍ വില വര്‍ധനയ്‌ക്കെതിരെയും കോവിഡ് ബാധിച്ചു മരിച്ചവര്‍ക്കു കേന്ദ്രസര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുന്നതുമായും ബന്ധപ്പെട്ടു രാഹുല്‍ ഗാന്ധി ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റുകള്‍ക്കു താഴെയാണ് മുരളീധരന് അനുകൂലമായി കമന്റുകള്‍ പ്രവഹിച്ചത്.

 



നിലവില്‍, യുഡിഎഫ് കണ്‍വീനറായ എം.എം.ഹസന്‍ തല്‍സ്ഥാനത്തു തുടരുമെന്ന സൂചനകള്‍ക്കിടെയാണ് മുരളീധരനായി 'കമന്റ് ക്യാംപെയ്ന്‍'. കെപിസിസി, ഡിസിസി പുനഃസംഘടന സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ജൂലൈ രണ്ടിന് യോഗം ചേരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് എം.എം.ഹസന്‍ യുഡിഎഫ് കണ്‍വീനറായി ചുമതലയേറ്റത്.

അതേസമയം യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് കെ മുരളീധരനെ പരിഗണിക്കേണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വം ധാരണയിലെത്തിയെന്ന് സൂചന. എം എം ഹസന്‍ തുടരട്ടെയെന്നാണ് തീരുമാനം. മുസ്ലിം പ്രാതിനിധ്യത്തിന്റെ പേരുപറഞ്ഞാണ് സംസ്ഥാന നേതാക്കള്‍ മുരളീധരനെതിരെ കൈകോര്‍ത്തത്.

 

 

പ്രതിപക്ഷ നേതാവിനെ തീരുമാനിച്ചതിലടക്കം നീരസമുള്ള ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുരളീധരനെതിരായ നീക്കത്തില്‍ വി ഡി സതീശനോടും കെ സുധാകരനോടും ഒപ്പം ചേരുകയായിരുന്നു. കെ മുരളീധരന്റെ പേരിന് കണ്‍വീനര്‍സ്ഥാനത്തേക്ക് മുന്‍തൂക്കമുണ്ടായിരുന്നെങ്കിലും അദ്ദേഹം എത്താതിരിക്കാനുള്ള ചരടുവലി പിന്നീട് അരങ്ങേറി.

ഗ്രൂപ്പ് സമ്മര്‍ദത്തിന് വഴങ്ങില്ലെന്ന് സൂചന നല്‍കിയാണ് പ്രതിപക്ഷ നേതാവിനെയും കെപിസിസി പ്രസിഡന്റിനെയും ഹൈക്കാമാന്‍ഡ് നിശ്ചയിച്ചത്. കണ്‍വീനര്‍ സ്ഥാനത്തേക്കും പുതിയ ആളെന്ന ചര്‍ച്ച സജീവമായി. മുരളീധരന്റെ പേരിനൊപ്പം കെ വി തോമസ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി സി വിഷ്ണുനാഥ് തുടങ്ങിയവര്‍ക്കായും സമ്മര്‍ദം മുറുകി. സംസ്ഥാന നേതാക്കള്‍ക്കിടയില്‍ ചര്‍ച്ച നടന്നെങ്കിലും യുഡിഎഫ് ഘടകകക്ഷികളുമായി ഹൈക്കമാന്‍ഡ് കൂടിയാലോചന നടത്തിയില്ല.

 



തെക്കന്‍ കേരളത്തിലെ മുസ്ലിം വോട്ടര്‍മാരെ ചേര്‍ത്തുനിറുത്താന്‍ ഹസന്‍ തുടരുന്നതാണ് നല്ലതെന്ന അഭിപ്രായം ഉയര്‍ത്തി. ഇതോടെയാണ് മുരളീധരന്റെ സാധ്യത മങ്ങിയത്. കെപിസിസി, ഡിസിസി പുനഃസംഘടന സംബന്ധിച്ച ചര്‍ച്ചയ്ക്കായി മുതിര്‍ന്ന നേതാക്കള്‍ ജൂലൈ രണ്ടിന് ഇന്ദിരാഭവനില്‍ വീണ്ടും യോഗം ചേരും. കഴിഞ്ഞ രാഷ്ട്രീയകാര്യ സമിതി യോഗത്തിന് മുന്നോടിയായി ചേര്‍ന്ന നേതാക്കളുടെ യോഗമാണ് വീണ്ടും വിളിച്ചത്.

ഈ യോഗത്തിന് കെ മുരളീധരന്‍, വി എം സുധീരന്‍ എന്നിവരെ വിളിക്കാനിടയില്ല. അഴിച്ചുപണിയില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും. പുനഃസംഘടനയുടെ യോഗ്യതാ മാനദണ്ഡം സംബന്ധിച്ച് പ്രാഥമിക ചര്‍ച്ച യോഗത്തിലുണ്ടാകും. ഡിസിസി അധ്യക്ഷപദവി മോഹിച്ച് നിരവധി പേര്‍ രംഗത്തുണ്ട്. മെറിറ്റ് നോക്കി നിയമിച്ചാല്‍ മതിയെന്നാണ് തീരുമാനം.

 

 



കെ. മുരളീധരന്‍ യുഎഡിഎഫ് കണ്‍വീനറാകുന്നത് തടയാന്‍ ഡല്‍ഹിയില്‍ കരുനീക്കങ്ങള്‍ സജീവമായിരിക്കുകയാണ്. കേരളത്തിലെ പുതിയ നേതൃത്വവും ഗ്രൂപ്പ് നേതാക്കളും മുരളീധരനെതിരെ ഒന്നിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അതേ സമയം ഉമ്മന്‍ചാണ്ടിയുടെ പിന്തുണ കെ.മുരളീധരനുണ്ട്.

തിരുവഞ്ചൂരിനേയോ പി.സി.വിഷ്ണുനാഥിനേയോ മുരളിക്ക് പകരം യുഡിഎഫ് കണ്‍വീനറാക്കാനാണ് നീക്കം. രാഷ്ട്രീയകാര്യ സമിതി യോഗം ബഹിഷ്‌കരിച്ചതിന് പിന്നാലെയാണ് മുരളീധരനെതിരെ നേതാക്കള്‍ ഒന്നിച്ചത്. ഇതിന് പിന്നാലെയാണ് കമന്റ് യുദ്ധം തുടങ്ങിയത്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

40,000 അടി ഉയരത്തിൽ കിഴക്കൻ ദിശയിലൂടെ പറന്ന് നേരെ ചൈനീസ് വ്യോമാതിര്‍ത്തിയിലേക്ക് പ്രവേശിച്ച ആ എയർ ഇന്ത്യ പിന്നാലെ  (7 minutes ago)

ഹിപ്പൊപൊട്ടമസിന്റെ ആക്രമണത്തില്‍ യുവ മൃഗഡോക്ടര്‍ക്ക് ദാരുണാന്ത്യം  (16 minutes ago)

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും നേമത്ത് പോലും ജയിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.  (18 minutes ago)

പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതിനുശേഷം കൂടുതൽ പ്രതികരിക്കാമെന്ന് സുധീർ കരമന..മുന്നണിയോടൊപ്പം എപ്പോഴും ഉണ്ടാകും  (22 minutes ago)

യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോയ്​ക്കിടയില്‍ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാര്‍  (26 minutes ago)

നാലാമന്റെയും തലയരിഞ്ഞു.. അലി മുഹമ്മദ് നൈനി പടമായി ജൂതരാഷ്ട്രം തകർക്കുമെന്ന് വെല്ലുവിളി മണിക്കൂറുകൾക്കകം തീർത്തു ഇറാൻ തീർന്നു ...യുദ്ധം അവസാനിച്ചു !!  (42 minutes ago)

പിണറായിക്ക് കോടികൾ കണക്ക് കണ്ട് കളക്ടർ ഞെട്ടി ഭാര്യ കമലയ്ക്ക് അരകോടിക്ക് മുകളിൽ..! അമ്പോ കണക്ക് ഇങ്ങനെ  (53 minutes ago)

ക്യൂബയ്ക്കുമേല്‍ നിലപാട് കൂടുതല്‍ കടുപ്പിച്ച് ട്രംപ്  (1 hour ago)

കാനഡയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം തിരികെ വിളിച്ചു  (1 hour ago)

ഭക്ഷണ വിതരണ നിരക്ക് വര്‍ധിപ്പിച്ച് സൊമാറ്റോ  (1 hour ago)

വി ഡി സതീശന്‍ വിജയം അവകാശപ്പെടുന്ന ജില്ലകള്‍ ഇവയാണ്  (2 hours ago)

ഞങ്ങളെ പഠിപ്പിച്ച എല്ലാ പാഠങ്ങള്‍ക്കും നന്ദി വാപ്പിച്ചി; ഈദ് ദിനത്തില്‍ നവാസിനെക്കുറിച്ച് മക്കള്‍ പങ്കുവച്ച കുറിപ്പ്  (2 hours ago)

ഈ പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങാന്‍ സാധ്യതയെന്ന് വാട്ടര്‍ അതോറിറ്റി  (2 hours ago)

കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദത്തിനായി തര്‍ക്കങ്ങളില്ലെന്ന് വി.ഡി. സതീശന്‍  (3 hours ago)

ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഓട്ടോ ഡ്രൈവര്‍ പിടിയില്‍  (3 hours ago)

Malayali Vartha Recommends