സഹോദരിയെ കിടത്തുന്നതിനായി കെട്ടിയ തൊട്ടിലില്‍ കളിക്കവേ നാലാംക്ലാസുകാരന്റെ കഴുത്തില്‍ സ്പ്രിംഗ് കുടുങ്ങി, തൊട്ടുടുത്ത് ടിവിയില്‍ ക്ലാസ് കണ്ടിരുന്ന സഹോദരി കണ്ടില്ല, ഉമ്മ വന്ന് നോക്കുമ്പോള്‍ കണ്ടത് മകന്റെ കഴുത്തില്‍ സ്പ്രിംഗ് കുടുങ്ങിയ നിലയില്‍...... ഒടുവില്‍ സംഭവിച്ചത്.....

ക്ലാസ് കണ്ടിരുന്ന സഹോദരി കണ്ടില്ല, ഉമ്മ വന്ന് നോക്കുമ്പോള്‍ കണ്ടത് മകന്റെ കഴുത്തില്‍ സ്പ്രിംഗ് കുടുങ്ങിയ നിലയില്‍...... ഒടുവില്‍ സംഭവിച്ചത്.....
തൊട്ടിലില്‍ കളിക്കുന്നതിനിടെ കഴുത്തില്‍ സ്പ്രിംഗ് കുടുങ്ങി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ഏനാമാവ് കടവിന് സമീപത്തായി തൊട്ടിലില്‍ കളിക്കുന്നതിനിടെയാണ് കഴുത്തില്‍ സ്പ്രിംഗ് കുടുങ്ങി വിദ്യാര്‍ത്ഥി മരിച്ചത്.
ഏനാമാവ് അമ്പലത്ത് വീട്ടില്‍ ഉമ്മറിന്റെ മകന്‍ ഷിയാസിനാണ്് (9) ദാരുണാന്ത്യമുണ്ടായത്. പാടൂര്‍ വാണിവിലാസം സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഷിയാസ്. ഇന്നലെ വൈകീട്ട് നാലരയോടെയായിരുന്നു അപകടം നടന്നത്.
വീടിനകത്ത് സഹോദരിയെ കിടത്തുന്നതിനായി കെട്ടിയ തൊട്ടിലിന്റെ സ്പ്രിംഗില്‍ തൂങ്ങിക്കിടന്ന് ആടുന്നതിനിടെ സ്പ്രിംഗ് കഴുത്തില്‍ കുടുങ്ങുകയായിരുന്നു. തൊട്ടടുത്ത് ടി.വി.യില്‍ ക്ലാസ് കണ്ടിരുന്ന മറ്റൊരു സഹോദരിയും ഇതൊന്നും ശ്രദ്ധിച്ചില്ല.
അകത്തെ മുറിയില്‍ ഉണ്ടായിരുന്ന ഉമ്മ വന്ന് നോക്കുമ്പോഴാണ് കഴുത്തില്‍ സ്പ്രിംഗ് കുടുങ്ങിയ നിലയില്‍ ഷിയാസിനെ കാണുന്നത്. ഉടനെ പാവറട്ടി ആശുപത്രിയിലും തുടര്‍ന്ന് അമല ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. വ്യാഴാഴ്ച രാവിലെ പൊലീസ് നടപടികള്‍ക്ക് ശേഷം കണ്ണോത്ത് ജുമാ മസ്ജിദില്‍ കബറടക്കം നടത്തും.
https://www.facebook.com/Malayalivartha
























