തര്‍ബിയത്തില്‍ ചെല്ലുമ്പോള്‍ എന്നേക്കാള്‍ പ്രായമായ ആളുകള്‍ സുന്നത്ത് ചെയ്തതിന്റെ വേദനയില്‍ മുണ്ടും പൊക്കിപ്പിടിച്ച് നടക്കുന്നു; മലപ്പുറത്ത് ഭാര്യയെയും മകനെയും തട്ടികൊണ്ടുപോയി നിര്‍ബന്ധിത മതപരിവര്‍ത്തനം ചെയ്ത സംഭവം: മതം മാറ്റ മാഫിയക്കെതിരെ ഗുരുതര ആരോപണം, സിപിഎം പ്രവര്‍ത്തകന്‍ ഹൈക്കോടതിയില്‍

ഭർത്താവ് വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് ഭാര്യയേയും മകനെയും തട്ടിക്കൊണ്ടുപോയി മതം മാറ്റി... മത പരിവർത്തനം നടത്തി ഇവരെ വിദേശത്തേക്ക് കടത്തുമോയെന്ന് സംശയം... മലപ്പുറത്ത് നിർബന്ധിത മതപരിവർത്തതിന് ഭാര്യയെയും മകനെയും തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് മതംമാറ്റിയെന്നും അവരെ തനിക്കു വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് സി.പി.എം മുന്‍ ബ്രാഞ്ച് കമ്മിറ്റി അംഗമായ മലപ്പുറം തേഞ്ഞിപ്പലം സ്വദേശി പി.ടി. ഗില്‍ബര്‍ട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ ഗില്‍ബര്‍ട്ട് തേഞ്ഞിപ്പലത്ത് വാടകക്കാണ് താമസിക്കുന്നത്. ഇദ്ദേഹം ടാക്സി ഓടിച്ചാണ് കുടുംബം പുലര്‍ത്തിയിരുന്നത്. അയല്‍ക്കാരായ യൂനുസ്, നസീമ, ബുഷറ എന്നിവര്‍ ചേര്‍ന്നാണ് ഭാര്യയെയും മകനെയും തട്ടികൊണ്ട് പോയതെന്നാണ് ഇദ്ദേഹം പരാതിയിൽ പറയുന്നത്.
ഇസ്ളാം മതം സ്വീകരിച്ചാല്‍ സ്വന്തമായി വീടും 25 ലക്ഷം രൂപയും നല്‍കാമെന്ന് ഇവർ വാഗ്ദാനവും നൽകിയിരുന്നു. ഇദ്ദേഹം ജോലിക്കു പോയപ്പോള്‍ ഇവര്‍ മറ്റു ചിലരെക്കൂട്ടി വീട്ടിലെത്തി ഷൈനിയെയും മകനെയും കടത്തിക്കൊണ്ടുപോകു കയായിരുന്നു.
യുവതിയെയും മകനെയും ഒരാഴ്‌ചയ്ക്കകം ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ച ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് എം.ആര്‍. അനിത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിനോടു വിശദീകരണം തേടി. ഹര്‍ജി ജൂലായ് ഏഴിന് വീണ്ടും പരിഗണിക്കും.
ഭാര്യ ഷൈനി, പതിമൂന്നുകാരനായ മകന്‍ ആകാശ് എന്നിവരെ ഇസ്ളാം വിശ്വാസികളായ അയല്‍ക്കാര്‍ തട്ടിക്കൊണ്ടുപോയി കോഴിക്കോട്ടെ തര്‍ബിയത്തുല്‍ ഇസ്ളാം സഭയിലെത്തിച്ച് മതപരിവര്‍ത്തനം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. അവിടെപ്പോയി ഷൈനിയോടു സംസാരിച്ചെങ്കിലും സഭാ ഭാരവാഹികളുടെ സാനിധ്യം അവിടെയുണ്ടായിരുന്നു.
മതപരിവര്‍ത്തനം നടത്തി ഭാര്യയെയും മകനെയും വിദേശത്തേക്ക് കടത്തുമോയെന്ന് ഇയാൾക്ക് ആശങ്കയുണ്ട്. ഇതില്‍ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് പങ്കുണ്ടോയെന്ന് സംശയമുണ്ട്. മതപരിവര്‍ത്തനം ചെയ്തവരെ ഭീകരാക്രമണങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കടക്കം പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല എന്നും പരാതിയിൽ ഇദ്ദേഹം പറയുന്നുണ്ട്.
ഭാര്യയെയും മകനെയും കാണാതായതിൽ മതപരിവര്‍ത്തന ലോബിക്ക് എതിരെ ഗില്‍ബര്‍ട്ട് പരസ്യമായി രംഗത്തു വന്നിരുന്നു. ഇതേ തുടര്‍ന്ന് ഇയാളെ സിപിഎം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. നിര്‍ബന്ധിത മതപരിവര്‍ത്തനം ഭരണഘടന അനുവദിക്കുന്ന മത സ്വാതന്ത്ര്യത്തിന്റെ നിഷേധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗില്‍ബര്‍ട്ടിന്റെ നിയമ നീക്കം.
സിപിഎം നീരോല്‍പ്പാല്‍ ബ്രാഞ്ച് കമ്മിറ്റിയംഗവും സിഐടിയു തിരൂരങ്ങാടി ഏരിയ കമ്മിറ്റിയംഗവുമാണ് ഗില്‍ബര്‍ട്ട്. പഞ്ചായത്ത് മെമ്പര്‍ നസീറ, ഭര്‍ത്താവ് കാലിക്കട്ട് യൂണിവേഴ്സിറ്റി ജീവനക്കാരനായ യൂനുസ് എന്നിവരാണ് നിര്‍ബന്ധിത മത പരിവര്‍ത്തനത്തിനു പിന്നിലെ മുഖ്യ സൂത്രധാരകരെന്ന് ഗില്‍ബര്‍ട്ട് പറഞ്ഞിരുന്നു.
ഭാര്യയേയും മകനേയും രക്ഷിക്കാന്‍ പാര്‍ട്ടിയോട് സഹായം ചോദിച്ചെങ്കിലും സിപിഎം നിന്നത് മതംമാറ്റ സംഘത്തിനൊപ്പമാണെന്ന ആരോപണവും ഗില്‍ബര്‍ട്ട് ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ചു ഗില്‍ബര്‍ട്ടിനെ പുറത്താക്കിയെന്നും പ്രാഥമിക അംഗത്വം എടുത്തുകളഞ്ഞതെന്നും കാട്ടി മലപ്പുറം ജില്ലാ കമ്മറ്റി പത്രക്കുറിപ്പിറക്കി. മതം മാറ്റ മാഫിയയ്ക്കെതിരെ ഗുരുതര ആരോപണമാണ് ഗില്‍ബര്‍ട്ട് ഇപ്പോഴും ഉന്നയിക്കുന്നത്.
സംഭവത്തെ പറ്റി ഗില്‍ബര്‍ട്ട് പറയുന്നതിങ്ങനെയാണ് - സമീപത്ത് ബേക്കറി നടത്തുന്ന കോട്ടിയാടിന്‍ ഇസ്മായില്‍, കുഞ്ഞോന്‍ എന്നു വിളിക്കുന്ന ലത്തീഫ്, ഷാഹുല്‍ ഹമീദ്, അയല്‍വാസി ബുഷ്റ, കുല്‍സു തുടങ്ങിയ ചിലരും ഈ സംഘത്തിലുണ്ട്. ടാക്സി ഡ്രൈവറായ താന്‍ വീട്ടില്‍ നിന്ന് പുറത്തു പോകുമ്ബോള്‍ സമീപ വാസികളായ മുസ്ലിം സ്ത്രീകള്‍ വീട്ടിലെത്തി ക്യാന്‍വാസ് ചെയ്താണ് ഭാര്യയെയും മകനെയും മാറ്റിയെടുത്തത്. ഇസ്മായിലിന്റെ ബേക്കറിയിലാണ് ഭാര്യ ജോലിക്കു പോകുന്നത്.
മതം മാറിയാല്‍ 25 ലക്ഷവും വീടും നല്‍കാമെന്ന് പറഞ്ഞിട്ടുണ്ട് എന്ന് ഒരു ദിവസം ഭാര്യ അവളുടെ വീട്ടിലേക്ക് വിളിച്ച് പറയുന്നത് കേട്ടിരുന്നു. എന്നാല്‍ ഭാര്യാ മാതാവും സഹോദരനും ഇത് നിരുത്സാഹപ്പെടുത്തുകയാണുണ്ടായത്. ഐ.എസ് എന്ന തീവ്രവാദ സംഘടനയെപ്പറ്റിയും ഭാര്യ എന്നോട് പലവട്ടം ചേദിച്ചിട്ടുണ്ട്. നീ എന്തിനാണ് ഇതൊക്കെ അറിയുന്നതെന്ന് ചോദിക്കുമ്ബോള്‍ ബുഷറാത്ത പറഞ്ഞു എന്ന് പറയും. അവനവന്റെ വീട്ടിലെ ഒരു കുട്ടിയെ കൊണ്ടു പോകുമ്ബോള്‍ മാത്രമേ ഇവര്‍ക്ക് ഇതിന്റെ വേദന മനസിലാവുകയുള്ളൂ. - ഗില്‍ബര്‍ട്ട് കണ്ണീരോടെ പറഞ്ഞു.
കാണാതായ ഭാര്യയെയും മകനെയും കുറിച്ചുള്ള ഗില്‍ബര്‍ട്ടിന്റെ അന്വേഷണം അവസാനിച്ചത് കോഴിക്കോടുള്ള മതപഠന കേന്ദ്രമായ തര്‍ബിയത്തിലാണ്. 'കേരളത്തില്‍ തന്നെയാണോ നമ്മള്‍ ജീവിക്കുന്നത് എന്നു തോന്നും വിധമുള്ള ഭീതി ജനിപ്പിക്കുന്ന അന്തരീക്ഷമാണ് അവിടെയുള്ളത്. ഗേറ്റ് കടന്ന് ഉള്ളിലേക്ക് കയറാന്‍ പോലും പറ്റാത്ത സാഹചര്യം. പൊലീസുകാരെ പോലും കയറ്റിവിടാന്‍ സമ്മതിക്കാത്ത അവസ്ഥയാണ് അവിടെ. എന്റെ കുട്ടിയോടൊ, ഭാര്യയോടെ ഒന്ന് സംസാരിക്കാനുള്ള സാഹചര്യം പോലും ലഭിച്ചില്ല.
തര്‍ബിയത്തില്‍ ചെല്ലുമ്പോള്‍ എന്നേക്കാള്‍ പ്രായമായ ആളുകള്‍ സുന്നത്ത് ചെയ്തതിന്റെ വേദനയില്‍ മുണ്ടും പൊക്കിപ്പിടിച്ച് നടക്കുന്നത് കണ്ടു. നിരവധി ആളുകള്‍ ഇത്തരത്തില്‍ ഇസ്ലാം മതത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് എനിക്ക് അവിടെ ചെന്നപ്പോള്‍ മനസിലാക്കാന്‍ സാധിച്ചത്' - എന്നായിരുന്നു ഗിൽബർട്ടി ന്റെ വാക്കുകൾ.
https://www.facebook.com/Malayalivartha
























