Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭക്തന്‍ വീഡിയോ എടുത്ത് ഇട്ടതാണ് എല്ലാവര്‍ക്കും കുഴപ്പം; ആദ്യം പറഞ്ഞു കോവിഡ് പരത്താൻ നോക്കിയെന്ന്: കഴമ്പില്ലെന്ന് കണ്ടപ്പോൾ അനധികൃതമായി കടന്നുവന്ന് ആരോപിച്ചു- അവസാനത്തെ കൈ ആണ് ട്രൈബല്‍സിന്റെ വീഡിയോ ഷൂട്ട് ചെയ്തു എന്നുള്ളത്! വിമർശകരുടെ വാ അടപ്പിച്ച് സുജിത്ത് ഭക്തന്റെ പ്രതികരണം

01 JULY 2021 11:53 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്

ഇടുക്കി ഇടമലക്കുടിയിലേക്ക് ഡീന്‍ കുര്യാക്കോസ് എം.പിയും വ്‌ളോഗര്‍ സുജിത്ത് ഭക്തനും ചേര്‍ന്ന് നടത്തിയ യാത്ര വിവാദമാകുന്നതിനിടയിൽ പ്രതികരണവുമായി സുജിത്ത് ഭക്തൻ രംഗത്ത്. ഇടമലക്കുടിയില്‍ ആളുകള്‍ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും അവിടെയുള്ള പ്രശ്നങ്ങളെ കുറിച്ചുമാണ് ഭക്തൻ ഫേസ്ബുക്കിലൂടെ പ്രതികരിക്കുന്നത്. ഫേസ്ബുക്കിന്റെ പൂർണരൂപം ഇങ്ങനെ...

ഇന്നലത്തെ ടൈംസ് ഓഫ് ഇന്ത്യയില്‍ വന്ന ഒരു വാര്‍ത്തയാണ് ഇത്. ഭക്തന്‍ വീഡിയോ എടുത്ത് ഇട്ടതിനാണ് എല്ലാവര്‍ക്കും കുഴപ്പം. ആദ്യം പറഞ്ഞത് കോവിഡ് പരത്താന്‍ നോക്കി എന്നായിരുന്നു. വീഡിയോ കണ്ടപ്പോള്‍ അതില്‍ കഴമ്ബില്ലെന്ന് മനസ്സിലായി. പിന്നെ അനധികൃതമായി കടന്നു എന്നാരോപിച്ചു, അപ്പോഴാകട്ടെ പോയത് ഫോറസ്റ്റിന്റെ ജീപ്പില്‍. അതും രക്ഷയില്ല എന്ന് മനസ്സിലായി. പിന്നെ അവസാനത്തെ കൈ ആണ് ട്രൈബല്‍സിന്റെ വീഡിയോ ഷൂട്ട് ചെയ്തു എന്നുള്ളത്. ഭക്തന്‍ ചെയ്യുമ്ബോള്‍ മാത്രമാണോ ഫോറസ്റ്റും മറ്റുള്ളവരും ഇതൊക്കെ കാണുന്നത് എന്നൊരു സംശയം നേരത്തെ തന്നെ ഉണ്ടായിരുന്നു.

സ്ഥലം എം പി വിളിച്ചിട്ടാണ് പോയത്. അവിടുത്തെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും വീഡിയോയിലൂടെ കാണിച്ചതുകൊണ്ടാണ് പൊതുജനം ഇടമലക്കുടിയുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കിയത്ത്. 10 കി.മി ദൂരം മൂന്ന് മണിക്കൂര്‍ ജീപ്പില്‍ സഞ്ചരിച്ച്‌ വേണം അവിടേക്ക് എത്താനായിട്ട്. ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുള്ള രോഗികളെ തുണിത്തൊട്ടില്‍ പോലെ ഉണ്ടാക്കി ചുമന്നുകൊണ്ടാണ് അവര്‍ നാട്ടിലേക്ക് കൊണ്ടുപോകുന്നത്. മൂവായിരത്തോളം ജനങ്ങള്‍ താമസിക്കുന്ന ആ ഗ്രാമ പഞ്ചായത്തിലേക്ക് എന്തുകൊണ്ട് ഒരു നല്ല വഴി ഇതുവരെ പണിത് കൊടുക്കാന്‍ അധികൃതര്‍ക്ക് സാധിച്ചില്ല? 135 കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലേക്ക് എന്തുകൊണ്ട് വേണ്ടത്ര സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ ഈ വിവാദം ഉണ്ടാക്കുന്നവര്‍ക്ക് സാധിക്കുന്നില്ല?

Environmentalist & Social Worker MN Jayachandran എന്ന വ്യക്തി നാഷണല്‍ ST കമ്മീഷന് പരാതി നല്‍കി എന്ന് വാര്‍ത്തയില്‍ പറയുന്നു, എന്റെ പൊന്നു ചേട്ടാ, ചേട്ടന്‍ ഈ സ്ഥലം ഒന്ന് പോയി കണ്ടിട്ടുണ്ടോ? അവിടുത്തെ കുട്ടികളുടെ വിദ്യാഭ്യാസം മികച്ചതാക്കുവാന്‍ സഹായിക്കാന്‍ പോയതാണോ ഞങ്ങള്‍ ചെയ്ത തെറ്റ്? കേരളത്തില്‍ ഇപ്പോള്‍ നിലവില്‍ കുട്ടികള്‍ സ്‌കൂളില്‍ പോയി പഠിക്കുന്ന ഏക സ്‌കൂളാണ് അവിടെ ഉള്ളത്. ഇന്റര്‍നെറ്റോ ഒന്നും ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ ക്ലാസ് നടത്താന്‍ പറ്റാത്ത സ്ഥലം. ഒരു ക്ലാസ് മുറിയില്‍ തന്നെ ക്ലാസ് നടത്തുന്നു കുട്ടികള്‍ക്കുള്ള ഭക്ഷണം പാചകം ചെയ്യുന്നു, അധ്യാപകര്‍ കിടന്നുറങ്ങുന്നത് ഓഫീസ് മുറിയിലെ വൃത്തിഹീനമായ അന്തരീക്ഷത്തില്‍. വീഡിയോ എടുത്ത് ഇട്ടത് അവിടുത്തെ കഷ്ടപ്പാടുകള്‍ പുറം ലോകം അറിയാന്‍ വേണ്ടിയാണ്.

നിങ്ങളൊക്കെ ഇടമലക്കുടിയെ അത്യധികം സ്നേഹിക്കുന്നു എങ്കില്‍ എനിക്കെതിരെ പരാതി നല്‍കി സമയം കളയുകയല്ല വേണ്ടത്, പകരം ഇടമലക്കുടയിലെ ആളുകളെ സഹായിക്കാന്‍ നോക്കൂ. ഈ വിഷയത്തില്‍ എന്ത് നിയമനടപടികള്‍ നേരിടേണ്ടി വന്നാലും അത് സന്തോഷപൂര്‍വ്വം നേരിടാന്‍ ഞാന്‍ തയ്യാറാണെന്നുമായിരുന്നു ഭക്തൻ കുറിച്ചത്.

രാജ്യത്ത് കൊവിഡ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യാത്ത പഞ്ചായത്താണ് ഇടുക്കിയിലെ ഇടമലക്കുടി. സെല്‍ഫ് ക്വാറന്റീനിലുള്ള ഇടമലക്കുടിയിലേക്ക് അത്യാവശ്യ സര്‍വീസ് വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കല്ലാതെ മറ്റാര്‍ക്കും ഇവിടേയ്ക്ക് പ്രവേശനമില്ല. ഇടമലക്കുടിയിലെ എല്‍.പി. സ്‌കൂളിലേക്ക് വിദ്യാഭ്യാസത്തിനായി ടെലിവിഷനും അനുബന്ധ ഉപകരണങ്ങളും നല്‍കാനായിരുന്നു യാത്രയെന്നായിരുന്നു സുജിത്ത് ഭക്തന്‍ സമൂഹ മാധ്യമത്തിലൂടെ അറിയിച്ചിരുന്നത്.

കേരളത്തിലെ ഏറ്റവും മികച്ച വ്‌ളോഗർമാരിൽ ഒരാളായിരുന്നു സുജിത്ത് ഭക്തൻ. ഗൂഗിൾ പരസ്യങ്ങൾ വഴി ബ്ലോഗ് വെബ്‌സൈറ്റിൽ വരുമാനം ലഭിച്ചു തുടങ്ങിയതോടെ സുജിത്ത് പിന്നീട് മുഴുവൻ സമയവും ബ്ലോഗിനു വേണ്ടി ചെലവഴിക്കുവാൻ തുടങ്ങുകയായിരുന്നു. കെഎസ്ആർടിസി സംബന്ധിച്ച വിവരങ്ങൾ പങ്കുവച്ച് വളർന്നുവന്ന ഭക്തൻ കെഎസ്ആർടിസിയിൽ നടക്കുന്ന ചില അഴിമതികളും കുറ്റങ്ങളുമെല്ലാം ബ്ലോഗ് വഴി പുറംലോകത്തെ അറിയിച്ചിരുന്നു. അങ്ങനെയിരിക്കെയാണ് ബ്ലോഗിങിനൊപ്പം വ്‌ളോഗിംഗും കൂടി സുജിത് ഭക്തൻ പരീക്ഷിച്ചത്. ‘ടെക് ട്രാവൽ ഈറ്റ്’ എന്ന പേരിൽ 2016 ലായിരുന്നു സുജിത്ത് യൂട്യൂബ് ചാനൽ തുടങ്ങുന്നതും ട്രാവൽ വ്‌ളോഗിംഗ് രംഗത്തേക്ക് കടക്കുന്നതും. അക്കാലത്ത് വ്ലോഗർമാർ കുറവായിരുന്നതിനാൽ വ്യത്യസ്തത പുലർത്തിയ സുജിത്തിന്റെ ‘ടെക് ട്രാവൽ ഈറ്റ്’ ചാനൽ കൂടുതൽ ജനപ്രീതി നേടിക്കൊണ്ട് മുന്നേറി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (8 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (8 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (8 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (8 hours ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (8 hours ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (8 hours ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (8 hours ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (9 hours ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (9 hours ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (9 hours ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (9 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (9 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (11 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (11 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (11 hours ago)

Malayali Vartha Recommends