കുരുക്കഴിക്കാന്‍ കടമ്പകളേറെ... ഒരു പെണ്‍കുട്ടിയോട് ഇത്രയ്ക്കും ക്രൂരനായി കിരണിന് എങ്ങനെ പെരുമാറാന്‍ സാധിക്കുമെന്ന അന്വേഷണം നീണ്ടപ്പോള്‍ കണ്ടെത്തിയത് മറ്റൊന്ന്; കിരണ്‍ വിഡിയോ ഗെയിം ആപ്പുകള്‍ സ്ഥിരമായി ഉപയോഗിച്ചിരുന്നെന്ന് പൊലീസ് കണ്ടെത്തല്‍

വിസ്മയയുടെ മരണത്തില്‍ ഇനിയും ദുരൂഹതകള്‍ അവസാനിച്ചിട്ടില്ല. അതിനിടെ ഭര്‍ത്താവായ കിരണ്‍ കുമാറിന്റെ ചെയ്തികള്‍ ഒന്നൊന്നായി പുറത്ത് വരികയാണ്.
വിസ്മയ കേസിലെ നിയമനടപടികള്‍ക്കായി സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം കത്ത് നല്‍കി. അറസ്റ്റിലായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഭര്‍ത്താവ് എസ്.കിരണ്‍കുമാറിനെതിരെ 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസിന്റെ ശ്രമം. ഗാര്‍ഹികപീഡനം, സ്ത്രീധന പീഡനം എന്നിവയ്‌ക്കെതിരായ വകുപ്പുകള്‍ ചുമത്തിയ കേസില്‍ പരമാവധി ശിക്ഷ ഉറപ്പാക്കണമെന്ന നിലപാടിലാണ് പൊലീസ്.
കേസിന്റെ ഗൗരവ സ്വഭാവം പരിഗണിച്ച് കുറ്റപത്രം തയാറാക്കുന്നതിനും വിചാരണയ്ക്കും സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ വേണമെന്ന് അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ പൊലീസ് നിലപാടെടുത്തിരുന്നു. സ്‌പെഷല്‍ പ്രോസിക്യൂട്ടറായി നിയമിക്കാന്‍ അന്വേഷണസംഘം ആഗ്രഹിക്കുന്ന അഭിഭാഷകരുടെ പട്ടിക കൈമാറും.
ശാസ്താംകോട്ട ഡിവൈഎസ്പി അന്വേഷിക്കുന്ന കേസ് ഒരാഴ്ചയ്ക്കുള്ളില്‍ റൂറല്‍ െ്രെകംബ്രാഞ്ചിന്റെ പ്രത്യേക സംഘം ഏറ്റെടുക്കും. ഐജി ഹര്‍ഷിത അത്തല്ലൂരി അന്വേഷണ പുരോഗതി വിലയിരുത്താന്‍ അടുത്ത ദിവസങ്ങളില്‍ ശാസ്താംകോട്ടയിലെത്തും.
അതേസമയം കിരണ്‍ വിഡിയോ ഗെയിം ആപ്പുകള്‍ സ്ഥിരമായി ഉപയോഗിച്ചിരുന്നെന്ന് പൊലീസ് കണ്ടെത്തി. കുട്ടികളെ പോലെ സ്ഥിരമായി കിരണ്‍കുമാര്‍ വീഡിയോ ഗെയിം കണ്ടിരുന്നു എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. അതിനാല്‍ മാനസികാരോഗ്യ, സാങ്കേതിക, ശാസ്ത്രീയ വിദഗ്ധരുടെ സഹായവും അന്വേഷണസംഘം തേടുന്നുണ്ട്. കോവിഡ് ബാധിതനായി നെയ്യാറ്റിന്‍കര സബ് ജയിലില്‍ കഴിയുന്ന കിരണിനെ നെഗറ്റീവാകുന്ന മുറയ്ക്ക് വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.
വിസ്മയ കേസില്‍ അറസ്റ്റിലായ കിരണ്‍കുമാറിന് കഴിഞ്ഞ ദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ച നിലമേലിലെ വിസ്മയയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താനിരിക്കെയാണ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കിരണ്‍കുമാറുമായുള്ള തെളിവെടുപ്പ് മാറ്റിവെച്ചു.
കിരണ്‍കുമാറിന്റെ കസ്റ്റഡി കാലാവധി ബുധനാഴ്ച അവസാനിക്കാനിരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇനി പ്രതിയെ രണ്ടാഴ്ചയ്ക്ക് ശേഷം മാത്രമേ പോലീസിന് കസ്റ്റഡിയില്‍ ലഭിക്കാന്‍ സാധ്യതയുള്ളൂ. ഇതോടെ കേസിന്റെ തുടര്‍നടപടികളും വൈകും. കഴിഞ്ഞദിവസം പ്രതിയുമായി തെളിവെടുപ്പ് നടത്തിയ പോലീസ് സംഘത്തിലുള്ളവര്‍ നിരീക്ഷണത്തില്‍ പോവുകയും വേണം.
കഴിഞ്ഞദിവസം കിരണ്‍കുമാറുമായി പോലീസ് സംഘം വിവിധയിടങ്ങളില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. വിസ്മയയുടെ സ്വര്‍ണം സൂക്ഷിച്ചിരുന്ന ബാങ്കിലും കിരണ്‍കുമാറിന്റെ വീട്ടിലും പന്തളത്തെ കോളേജിലും മറ്റിടങ്ങളിലുമാണ് തെളിവെടുപ്പ് നടത്തിയത്.
കിരണിന്റെ വീട്ടില്‍ ഡമ്മി പരീക്ഷണവും നടത്തി. വിസ്മയ മരിച്ച ദിവസമുണ്ടായ രംഗങ്ങള്‍ ഇവിടെ പുനരാവിഷ്‌കരിച്ചു. ശൗചാലയത്തിന്റെ വാതില്‍ തള്ളിത്തുറന്നതടക്കം അന്ന് നടന്ന കാര്യങ്ങളെല്ലാം കിരണ്‍ പോലീസുകാര്‍ക്ക് മുന്നില്‍ കാണിച്ചു. ഇതെല്ലാം പോലീസ് സംഘം ക്യാമറയില്‍ ചിത്രീകരിക്കുകയും ചെയ്തു. പോലീസ് സര്‍ജനും ഫൊറന്‍സിക് ഉദ്യോഗസ്ഥരും കഴിഞ്ഞദിവസം സംഭവസ്ഥലത്ത് പരിശോധന നടത്തിയിരുന്നു.
"
https://www.facebook.com/Malayalivartha






















