Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുന്‍ മന്ത്രി ജി. സുധാകരനെതിരെ സി പി എം എന്തിനാണ് നടപടിയെടുക്കുന്നത്? നടപടിയുടെ കാര്യത്തില്‍ കേരളം കാത്തിരിക്കുന്ന ചോദ്യത്തിനുള്ള ഉത്തരം അറിയാം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ....

02 JULY 2021 11:15 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്

മുന്‍ മന്ത്രി ജി. സുധാകരനെതിരെ സി പി എം എന്തിനാണ് നടപടിയെടുക്കുന്നത്? നടപടിയുടെ കാര്യത്തില്‍ കേരളം കാത്തിരിക്കുന്ന ചോദ്യത്തിനുള്ള ഉത്തരം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അറിയാം.

അമ്പലപുഴയില്‍ സി പി എം ജയിച്ചെങ്കിലും സുധാകരനെ ഇല്ലാതാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. എച്ച് സലാമിന് പ്രതീക്ഷിച്ച വോട്ട് കിട്ടിയില്ലെന്നാണ് സി പി എമ്മിന്റെ മുറുമുറുപ്പ്. 11125 വോട്ടാണ് സലാമിന് കിട്ടിയതെന്ന് ഓര്‍മ്മ വേണം. 2016 ല്‍ സുധാകരന് കിട്ടിയ ഭൂരിപക്ഷം 23000 വോട്ടാണ്. അത് സുധാകരന്‍ ആണ്. ഇത് സലാമും.



സലാം അമ്പലപ്പുഴക്ക് യോജിച്ച സ്ഥാനാര്‍ത്ഥിയല്ലെന്ന് അദ്ദേഹത്തെ മത്സരിപ്പിച്ചപ്പോള്‍ തന്നെ അഭിപ്രായം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇടതുമുന്നണി അരയും തലയും മുറുക്കി രംഗത്തിറങ്ങി. സുധാകരനും ഒട്ടും കുറച്ചില്ല.എന്നാല്‍ സീറ്റ് കിട്ടാത്തതിന്റെ സ്വാഭാവിക വിഷമം സുധാകരനുണ്ടായിരുന്നു. എന്നിട്ടും സുധാകരന് എതിരെയാണ് സിപിഎം ഇപ്പോഴും സംസാരിക്കുന്നത്.

എന്തുകൊണ്ടാണ് സുധാകരനെതിരെ സി പി എം സംസാരിക്കുന്നത് ? സുധാകരന്‍ അച്ചടക്കമുള്ള പാര്‍ട്ടി നേതാവാണ്. അദ്ദേഹം പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ല. ആര്‍ക്കും അദ്ദേഹത്തെ കുറിച്ച് ഒരു പരാതിയുമില്ല. എന്നിട്ടും പാര്‍ട്ടിക്ക് അദ്ദേഹം അനഭിമതനാണ്.

 



ഇവിടെയാണ് ഒന്നാം പിണറായി സര്‍ക്കാരിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ പ്രസക്തമാവുന്നത്. പൊതുമരാമത്ത് വകുപ്പിലാണ് താരതമ്യേന അഴിമതി കുറഞ്ഞിരുന്നത്. എന്നാല്‍ പൊതുമരാമത്ത് വകുപ്പില്‍ മന്ത്രിയറിയാതെ അഴിമതി നടന്നിരുന്നു. അത് കിഫ്ബി വഴിയാണ് നടത്തിയത്. അതില്‍ സുധാകരന്‍ അസ്വസ്ഥനായിരുന്നു. അതുകൊണ്ടാണ് സുധാകരന്‍ തോമസ് ഐസക്കുമായി കൊമ്പുകോര്‍ത്തത്. ഊരാളുങ്കല്‍ എന്ന പാര്‍ട്ടി കമ്പനിക്ക് വഴിവിട്ട് കരാര്‍ നല്‍കുന്നതിനെ സുധാകരന്‍ എന്നും എതിര്‍ത്തിരുന്നു. ഇത് സി പി എമ്മിനെ നിരന്തരം അസ്വസ്ഥരാക്കി. സുധാകരന്റെ അനുഭവം ആവര്‍ത്തിക്കാതിരിക്കാനാണ് ഇക്കുറി പൊതുമരാമത്ത് വകുപ്പ് സി പി എം വിശ്വസ്തനെ ഏല്‍പ്പിച്ചത്. സുധാകരന് സീറ്റ് നല്‍കിയതുമില്ല.

ഇത്തരത്തില്‍ തീര്‍ത്തും ദുഃഖിതനായ തന്നെ ആരോപണങ്ങള്‍ ഉയര്‍ത്തി വീണ്ടും വേദനിപ്പിക്കരുതെന്ന് ജി സുധാകരന്‍ പറഞ്ഞത് ഇതുകൊണ്ടാണ്. ആലപ്പുഴ ജില്ലാകമ്മിറ്റിയില്‍ ഉയര്‍ന്ന വിമര്‍ശനം സംബന്ധിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നന്നായി കൊടുത്ത മാധ്യമങ്ങള്‍ക്ക് അഭിനന്ദനമെന്നും സുധാകരന്‍ പറഞ്ഞു.

 



സി.പി.എം. ആലപ്പുഴ ജില്ലാ കമ്മിറ്റിയില്‍ ജി. സുധാകരനെതിരെ രൂക്ഷവിമര്‍ശം ആരോപണങ്ങള്‍ പാര്‍ട്ടി പരിശോധിച്ചോളും. അവയെ കുറിച്ച് വീണ്ടും ചോദിച്ച് വേദനിപ്പിക്കരുത്. പത്രവാര്‍ത്ത കണ്ട് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അത് ശരിയല്ലെന്നും അദ്ദേഹം പ്രതികരിച്ചു. തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാന്‍ പാര്‍ട്ടി സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റിയില്‍ മുന്‍മന്ത്രി ജി. സുധാകരനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു.

അമ്പലപ്പുഴ മണ്ഡലത്തില്‍ സുധാകരന്റെ പ്രവര്‍ത്തനം അനുകൂലമായിരുന്നില്ലെന്നായിരുന്നു പൊതുവികാരം. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സുധാകരന്‍ സജീവമായിരുന്നില്ലെന്നും വിമര്‍ശനപരമായ പ്രസ്താവനകള്‍ നടത്തിയെന്നും ചില അംഗങ്ങള്‍ ഉന്നയിച്ചു.

 



സി പി എമ്മിന്റെ സംസ്ഥാന കമ്മിറ്റി അറിയാതെ സുധാകരനെതിരെ ജില്ലാ കമ്മിറ്റി രംഗത്തെത്തില്ല. ഒരാളെ കൊല്ലാന്‍ തീരുമാനിച്ചാല്‍ സംയുക്തമായി കൊല്ലുന്ന പാര്‍ട്ടിയാണ് സി പി എം.11000 വോട്ടിന് ഒരു സ്ഥാനാര്‍ത്ഥി ജയിച്ചിട്ടും മുറുമുറുപ്പ് മാറിയില്ലെങ്കില്‍ അത് മറ്റെന്തോ അസുഖമാണെന്ന് തന്നെ പറയേണ്ടി വരും.

വിറപ്പിച്ചും വിരട്ടിയും അഴിമതിക്ക് ഒപ്പം നിര്‍ക്കാന്‍ കഴിയുന്ന ഒരാളല്ല സുധാകരന്‍. അദ്ദേഹത്തിന് ആരെയും ഭയമില്ല. ഇമേജിന്റെ തടവറയില്‍ നില്‍ക്കുന്ന സുധാകരനെ അഴിമതിക്കാരനാക്കാന്‍ സി പി എം മാക്‌സിമം ശ്രമിച്ചതാണ്. അത് നടക്കാതെ വന്നതിന്റെ വൈരാഗ്യമാണ് പാര്‍ട്ടി തീര്‍ത്തുകൊണ്ടിരിക്കുന്നത്. അത് സുധാകരനെതിരായ നടപടിയില്‍ കലാശിക്കുമോ എന്ന് കണ്ടറിയണം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (5 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (5 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (5 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (5 hours ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (5 hours ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (5 hours ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (5 hours ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (5 hours ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (6 hours ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (6 hours ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (6 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (6 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (7 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (7 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (7 hours ago)

Malayali Vartha Recommends